ശ്രീനഗറില്‍ നടന്ന 'യുവത്വം ശക്തിപ്പെടുത്തുക, ജമ്മു കാശ്മീരിനെ പരിവര്‍ത്തനപ്പെടുത്തുക' എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 20th, 07:00 pm
ഇന്ന് രാവിലെ, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, എന്നില്‍ അപാരമായ ആവേശം നിറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്ര ആവേശം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു, രണ്ട് പ്രാഥമിക കാരണങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, മൂന്നാമത്തെ കാരണവുമുണ്ട്. ദീര് ഘകാലമായി ഇവിടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ഇവിടുത്തെ പലരെയും അറിയുകയും വിവിധ മേഖലകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും, ഇത് ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. പക്ഷേ എന്റെ പ്രാഥമിക ശ്രദ്ധ രണ്ട് കാരണങ്ങളിലായിരുന്നു: ജമ്മു കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട ഇന്നത്തെ പരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിലെ ജനങ്ങളുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 20th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ അഭിസംബോധന ചെയ്തു. റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം സമാരംഭിച്ചു. ഗവണ്മെന്റ് സർവീസിലേക്കു പുതുതായി നിയമിക്കപ്പെട്ട 200 പേർക്കുള്ള നിയമനപത്രം വിതരണം ചെയ്യുന്നതിനും ശ്രീ മോദി തുടക്കം കുറിച്ചു. തദവസരത്തിൽ നടത്തിയ പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും കേന്ദ്രഭരണപ്രദേശത്ത് നേട്ടങ്ങൾ കൈവരിച്ച യുവാക്കളുമായി സംവദിക്കുകയും ചെയ്തു.ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു :
August 14th, 02:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ഹർ ഘർ തിരംഗ പ്രസ്ഥാനത്തിന്റെ വിവിധ സന്ദർഭങ്ങൾ പങ്കുവെച്ചു.ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ചെനാബ് പാലത്തിന്റെ പൂർത്തീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 05th, 08:51 pm
ലോകത്തെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. രാജ്യത്തിന്റെ കഴിവും വിശ്വാസവും ലോകത്തിന് മുന്നിൽ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. നിർമ്മാണത്തിന്റെ ഈ നേട്ടം ആധുനിക എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവ് പ്രകടിപ്പിക്കുക മാത്രമല്ല, ‘സങ്കൽപ് സേ സിദ്ധിയുടെ’ ധാർമ്മികതയാൽ അടയാളപ്പെടുത്തിയ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രകടനം പ്രധാനമന്ത്രി അവലോകനം ചെയ്തു
April 26th, 12:25 pm
റോഡുകൾ, റെയിൽവേ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, ഡിജിറ്റൽ, കൽക്കരി തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന മേഖലകളുടെ പുരോഗതികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. പദ്ധതികളുടെ ആതിഥേയ മണ്ഡലത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.ഗ്രാമീണ റോഡുകളുടെ നിർമാണവും അവയുടെ ഗുണനിലവാരവും കർശനമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. റോഡ് നിർമ്മാണത്തിൽ മോഡി പുതിയ സാങ്കേതികവിദ്യകൾ നിർദ്ദേശിച്ചു.