ചീറ്റയ്ക്ക് പേരിടൽ മത്സരത്തിലെ വിജയികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

April 21st, 10:14 am

ചീറ്റ പേരിടൽ മത്സരത്തിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മൈസൂരിൽ പ്രോജക്ട് ടൈഗർ അൻപതാം വാർഷിക അനുസ്മരണ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 09th, 01:00 pm

തുടക്കത്തിൽ, ഞാൻ ഒരു മണിക്കൂർ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാവിലെ ആറുമണിക്ക് ഞാൻ പുറപ്പെട്ടു; കൃത്യസമയത്ത് കാടുകൾ സന്ദർശിച്ച് മടങ്ങാം എന്ന് കരുതി. നിങ്ങളെ എല്ലാവരെയും കാത്തിരുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കടുവകളുടെ പുതിയ എണ്ണത്തിന്റെ വീക്ഷണത്തിൽ ഇത് അഭിമാന നിമിഷമാണ്; ഈ കുടുംബം വികസിക്കുന്നു. കടുവയ്ക്ക് കൈയടി നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി!

കർണാടകത്തിലെ മൈസൂരുവിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 09th, 12:37 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകത്തിലെ മൈസൂരു സർവകലാശാലയിൽ 'പ്രോജക്ട് ടൈഗറ‌ിന്റെ 50-ാം വാർഷിക അനുസ്മരണ' പരിപാടി ഇന്ന് ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.

സ്ഥലം മാറ്റപ്പെട്ട ചീറ്റപ്പുലികളിൽ ഒന്നിന് നാല് ചീറ്റക്കുട്ടികൾ ജനിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

March 29th, 04:27 pm

2022 സെപ്തംബർ 17-ന് ഇന്ത്യയിലേക്ക് മാറ്റപ്പെട്ട ഒരു ചീറ്റപ്പുലിക്ക് നാല് ചീറ്റക്കുട്ടികൾ ജനിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിച്ചു.

കുനോയിലെ ചീറ്റപ്പുലികളുടെ വാർത്ത പ്രധാനമന്ത്രി പങ്കുവെച്ചു

November 06th, 12:48 pm

നിർബന്ധിത ക്വാറന്റൈനിനുശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതൽ പൊരുത്തപ്പെടുന്നതിന് രണ്ടു ചീറ്റകളെ വേലിക്കെട്ടിനുള്ളിലെ വിസ്തൃതമായ ചുറ്റുപാടിലേക്ക് വിട്ടയച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അറിയിച്ചു.

Jamnagar is emerging as the hub of manufacturing and coast-led development: PM Modi

October 10th, 06:50 pm

PM Modi laid the foundation stone and dedicated to the nation multiple projects worth around Rs 1450 crore in Jamnagar, Gujarat. The PM informed everyone that five resolutions of development have created a solid foundation for the state of Gujarat. The first resolution is Jan Shakti, the second is Gyan Shakti, the third is Jal Shakti, the fourth is Urja Shakti and finally Raksha Shakti.

PM lays the foundation stone and dedicates to the nation multiple projects worth over Rs 1450 crore in Jamnagar, Gujarat

October 10th, 06:49 pm

PM Modi laid the foundation stone and dedicated to the nation multiple projects worth around Rs 1450 crore in Jamnagar, Gujarat. The PM informed everyone that five resolutions of development have created a solid foundation for the state of Gujarat. The first resolution is Jan Shakti, the second is Gyan Shakti, the third is Jal Shakti, the fourth is Urja Shakti and finally Raksha Shakti.

ചീറ്റപ്പുലികളെക്കുറിച്ചുള്ള ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു

September 27th, 09:01 am

MyGov വെബ്‌സൈറ്റിൽ ലഭ്യമായ ചീറ്റകളെക്കുറിച്ചുള്ള ആവേശകരമായ മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം അംഗീകരിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

September 25th, 11:00 am

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന്‍ രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്‍, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.

India is a rapidly developing economy and continuously strengthening its ecology: PM Modi

September 23rd, 04:26 pm

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

PM inaugurates the National Conference of Environment Ministers of all States in Ekta Nagar, Gujarat

September 23rd, 09:59 am

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

കുനോ ദേശീയ പാര്‍ക്കില്‍ ചീറ്റകളെ തുറന്നുവിട്ട ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 17th, 11:51 am

ഭൂതകാലത്തെ തിരുത്താനും പുതിയ ഭാവി കെട്ടിപ്പടുക്കാനും കാലചക്രം നമുക്ക് അവസരം നല്‍കുന്ന ഇത്തരം സന്ദര്‍ഭങ്ങളെ മനുഷ്യരാശി അപൂര്‍വ്വമായി മാത്രമാണ് അഭിമുഖീകരിക്കുന്നത്. ഭാഗ്യവശാല്‍, അത്തരമൊരു നിമിഷം ഇന്ന് നമ്മുടെ മുന്നിലുണ്ട്. ദശാബ്ദങ്ങള്‍ക്കുമുമ്പ് തകര്‍ന്നതും വംശനാശം സംഭവിച്ചതുമായ ജൈവവൈവിധ്യത്തിന്റെ പഴക്കമേറിയ ബന്ധം പുനഃസ്ഥാപിക്കാന്‍ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ ചീറ്റപ്പുലികള്‍ക്കൊപ്പം, ഇന്ത്യയുടെ പ്രകൃതിസ്‌നേഹ ബോധവും പൂര്‍ണ്ണ ശക്തിയോടെ ഉണര്‍ന്നുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ എല്ലാ ദേശവാസികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

PM addresses the nation on release of wild Cheetahs in Kuno National Park in Madhya Pradesh

September 17th, 11:50 am

PM Modi released wild Cheetahs brought from Namibia at Kuno National Park under Project Cheetah, the world's first inter-continental large wild carnivore translocation project. PM Modi said that the cheetahs will help restore the grassland eco-system as well as improve the biopersity. The PM also made special mention of Namibia and its government with whose cooperation, the cheetahs have returned to Indian soil after decades.

പ്രധാനമന്ത്രി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും

September 15th, 02:11 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. രാവിലെ ഏകദേശം 10:45 ന് പ്രധാനമന്ത്രി ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നുവിടും. അതിനുശേഷം, ഏകദേശം 12 മണിക്ക്, ഷിയോപൂരിലെ കാരഹലിലെ എസ്എച്ച്ജി സമ്മേളനത്തില്‍, വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹവും പങ്കെടുക്കും.