ഹൈജമ്പിൽ സ്വർണം നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 06th, 05:22 pm

പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വെങ്കല മെഡല്‍ നേടിയ ജൂഡോ താരം കപില്‍ പാര്‍മറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 05th, 10:26 pm

പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് അത്‌ലറ്റ് കപില്‍ പാര്‍മറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ പാരാലിമ്പിക്സ് സംഘം എക്കാലത്തെയും ഉയർന്ന മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തിലെത്തിയതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് പ്രധാനമന്ത്രി

September 04th, 04:33 pm

ഇന്ത്യൻ സംഘം പാരാലിമ്പിക്സുകളിൽ രാജ്യത്തിനായി എക്കാ​ലത്തെയും ഉയർന്ന മെഡൽ നേട്ടം എന്ന റെക്കോർഡ് സ്വന്തമാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വളരെയധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. കായികതാരങ്ങളുടെ അർപ്പണബോധത്തെയും ഉത്സാഹത്തെയും പ്രശംസിച്ച ശ്രീ മോദി, ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഓരോ കളിക്കാരനെയും അഭിനന്ദിച്ചു.

സ്വർണം നേടിയ ബാഡ്മിന്റൺ താരം നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 08:16 pm

ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പാരാ ബാഡ്മിന്റൺ പുരുഷസിംഗിൾസ് SL3 ഇനത്തിൽ സ്വർണമെഡൽ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരീസ് ഒളിമ്പിക്‌സ് 2024: രണ്ടാം മെഡൽ നേടിയ കായികതാരം പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 10:50 am

പാരിസ് ഒളിമ്പിക്സ് 2024ൽ രണ്ടാം മെഡൽ സ്വന്തമാക്കിയ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരം പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരാലിമ്പിക്സ് 2024: പുരുഷവിഭാഗം ഹൈജമ്പ് T47-ൽ വെള്ളി നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 02nd, 10:50 am

പാരാലിമ്പിക്സ് 2024ൽ പുരുഷവിഭാഗം ഹൈജമ്പ് T47 ഇനത്തിൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10എം എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

August 31st, 08:19 pm

പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ മനീഷ് നർവാൾ വെള്ളി നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

August 30th, 08:55 pm

പാരിസ് പാരാലിമ്പിക്സ് 2024ൽ പി1 പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ മനീഷ് നർവാൾ വെള്ളി നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

August 30th, 06:42 pm

പാരീസ് പാരാലിമ്പിക്സ് 2024 ല്‍ 100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മോന അഗര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

August 30th, 04:57 pm

2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതാ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മോന അഗര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

July 30th, 01:38 pm

2024 പാരീസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഷൂട്ടര്‍മാരായ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലെ മനു ഭാക്കറിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

July 28th, 04:31 pm

പാരിസ് ഒളിമ്പിക്‌സ് 2024 ല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടിയ മനു ഭാക്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 28th, 11:30 am

സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന്‌ പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ഒരു ഒളിമ്പിക്സ്‌ നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡ്‌. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ്‌ - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട്‌ ഗണേഷ്‌, പൂനെയിലെതന്നെ സിദ്ധാർത്ഥ്‌ ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ്‌ തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.