ചൗരി ചൗര രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ല: പ്രധാനമന്ത്രി

February 04th, 05:37 pm

ചൗരി ചൗരയിലെ രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിയപ്പെടാത്ത രക്തസാക്ഷികളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കഥകൾ രാജ്യത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ അവർക്ക് ഒരു യഥാർത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുന്ന വർഷത്തിൽ ഇത് കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ നടന്ന ‘ചൗരി ചൗര’ ശതാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോദി.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ചൗരി ചൗര ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 04th, 02:37 pm

ശിവന്റെ അവതാരത്തിന്റെ നാടായ ഗോരഖ്‌നാഥിനെ ഞാൻ നമിക്കുന്നു. ദേവരാഹ ബാബയുടെ അനുഗ്രഹത്താൽ ഈ ജില്ല നന്നായി പുരോഗമിക്കുന്നു. ഇന്ന്, ദേവ്രഹ ബാബയുടെ നാടായ ചൗരി ചൗരയിലെ മഹാന്മാരുടെ മുമ്പിൽ ഞാൻ സ്വാഗതം ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുന്നു.

‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 04th, 02:36 pm

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ 'ചൗരി ചൗര' സംഭവത്തിന്റെ 100 വര്‍ഷങ്ങള്‍ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദി ആഘോഷത്തിനായി സമര്‍പ്പിച്ച തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങൾ ഫെബ്രുവരി 4 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 02nd, 12:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ചൗരി ചൗര' ശതാബ്ദി ആഘോഷങ്ങൾ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ 2021 ഫെബ്രുവരി 4 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ ‘ചൗരി ചൗര’ സംഭവത്തിന്റെ 100 വർഷങ്ങൾ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദിയ്‌ക്കായി സമർപ്പിച്ച പോസ്റ്റൽ സ്റ്റാമ്പും പ്രധാനമന്ത്രി പരിപാടിയിൽ പുറത്തിറക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.