ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി
November 01st, 04:01 pm
ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
November 01st, 03:54 pm
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി
November 01st, 02:55 pm
മോതിഹാരിയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ്-ആർജെഡി സഖ്യം അധികാരത്തിൽ വന്നാൽ മടങ്ങിവരുന്ന “ജംഗിൾ രാജി” നെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി.എൻഡിഎ ബീഹാറിലെ ഡബ്ൾ-ഡബ്ൾ യുവരാജിനെ പരാജയപ്പെടുത്തും: പ്രധാനമന്ത്രി മോദി
November 01st, 10:50 am
ഛാപ്രയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചു, മികച്ച ഭാവിക്കായി സ്വാർത്ഥ ശക്തികളെ അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ
September 13th, 12:01 pm
ഈ പരിപാടിയുടെ തുടക്കത്തില്‍ എനിക്ക് ഒരു ദുഃഖവാര്‍ത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത്. ബീഹാറിന്റെ പ്രഗത്ഭനായ നേതാവ് ശ്രീ രഘുവംശ പ്രസാദ് സിംഗ് നമ്മോടൊപ്പം ഇല്ലാതായി. ഞാന്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. രഘുവംശ ബാബുവിന്റെ മരണം ബിഹാറിന്റെയും രാജ്യത്തിന്റെയും തന്നെ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. വേരുകളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യം മനസിലാക്കിയ ആളാണ്. അദ്ദേഹം തന്റെ ജീവിതത്തിലാകെ ബീഹാറിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ജീവിതത്തോടൊപ്പം വളര്‍ന്നുവന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാനാണ് അദ്ദേഹം പരിശ്രമിച്ചിരുന്നത്.ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു
September 13th, 12:00 pm
ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍, എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്തത്.പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ബിഹാറിലെ മൂന്ന് പ്രധാന പദ്ധതികള്‍ സെപ്റ്റംബര്‍ 13ന് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും
September 11th, 06:35 pm
ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 13ന് രാജ്യത്തിനു സമര്‍പ്പിക്കും. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍, എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്യുന്നത്.ബീഹാറിലെ മോത്തിഹാരിയില്‍ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 10th, 01:32 pm
ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.റെയില്‍വേ രംഗത്ത് മുസാഫര്‍പൂര്‍ – സഗൗളി, സഗൗളി – വാത്മീകി നഗര്‍ എന്നീ റെയില്‍ പാതകളുടെ ഇരട്ടിപ്പിക്കലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മാഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ പന്തീരായിരം കുതിരശക്തി ശേഷിയുള്ള ചരക്ക് ഇലക്ട്രിക് ലോക്കോമോട്ടീവിനും, ചമ്പാരന്‍ – ഹംസഫര്‍ എക്‌സ്പ്രസ്സിനും വീഡിയോ ലിങ് വഴി അദ്ദേഹം പച്ചക്കൊടി കാട്ടി.സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു, മോത്തിഹാരിയില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു
April 10th, 01:30 pm
ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.പ്രധാനമന്ത്രി നാളെ ചമ്പാരനില്‍ സ്വഛഗ്രാഹികളെ അഭിസംബോധന ചെയ്യും
April 09th, 02:57 pm
ബീഹാറില്‍ നാളെ നടക്കുന്ന ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ഇതോടനുബന്ധിച്ച് മോത്തിഹാരിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം 20,000 സ്വഛഗ്രാഹികളെ അഥവാ ശുചിത്വത്തിന്റെ അംബാസഡര്‍മാരെ അഭിസംബോധന ചെയ്യും. ഗ്രാമ തലത്തില്‍ ശുചിത്വത്തോടുള്ള പൊതു സമീപന പദ്ധതി (സി.എ.എസ്) നടപ്പാക്കുന്നതിലെ കാലാള്‍ ഭടന്‍മാരും പ്രചോദകരുമാണ് സ്വഛഗ്രാഹികള്‍. തുറസ്സായ വിസര്‍ജ്ജന മുക്ത രാഷ്ട്രം എന്ന പദവി കൈവരിക്കുന്നതിലെ മുഖ്യ ചാലകശക്തിയാണ് സ്വഛഗ്രാഹികള്‍. നീലം കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിലെ പോരാടാന്‍ മഹാത്മാ ഗാന്ധി ഒരു നൂറ്റാണ്ടു മുമ്പ് 1917 ഏപ്രില്‍ പത്തിനാണ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ചത്. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന 2018 ഏപ്രില്‍ 10 സത്യഗ്രഹം മുതല്‍ സ്വഛഗ്രഹ് വരെ എന്ന പ്രചാരണത്തോടെ ആഘോഷിക്കുകയാണ്."വടക്കുകിഴൻ മേഘലയുടെ വികസനം ഞങ്ങളുടെ ഒരു മുൻഗണനയാണ്: പ്രധാനമന്ത്രി മോദി"
May 07th, 01:15 pm
ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഷില്ലോങ്ങിലാണു പരിപാടി നടക്കുന്നത്. ചടങ്ങിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഭാരത് സേവാശ്രം സംഘ ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി വിശ്വാത്മാനന്ദ ജി മഹാരാജ് ഇന്ത്യയുടെ തിളക്കമാര്‍ന്ന ആധ്യാത്മികവും സേവാപരവുമായ പാരമ്പര്യത്തെക്കുറിച്ചു വിശദീകരിച്ചു.സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 10
April 10th, 08:29 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Aim of Satyagraha was independence and aim of Swachhagraha is to create a clean India: PM Modi
April 10th, 06:21 pm
PM Narendra Modi addressed a select gathering after inaugurating an exhibition entitled ‘Swachchhagrah – Bapu Ko Karyanjali’ - to mark the 100 years of Mahatma Gandhi’s Champaran Satyagraha. He also launched an online interactive quiz. “The aim of Satyagraha was independence and the aim of Swachhagraha is to create a clean India. A clean India helps the poor the most”, the PM said.ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍: സത്യാഗ്രഹ പ്രദര്‍ശനം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പൗരന്മാര്‍ സ്വഛഗ്രഹികള്‍ ആകാനും ഒരു സ്വഛഭാരതം സൃഷ്ടിക്കാനും ആഹ്വാനം.
April 09th, 08:07 pm
മഹാത്മഗാന്ധി ചമ്പാരനില്‍ നടത്തിയ ഒന്നാം സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍ അനുസ്മരിച്ച് ദേശീയ തലസ്ഥാനത്ത് 'സ്വഛഗ്രഹ-ബാപ്പു കോ കാര്യാഞ്ജലി- ഏക് അഭിയാന്‍, ഏക് പ്രദര്‍ശിനി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ പുരാവസ്തു വിഭാഗം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആശയവിനിമയ പ്രശ്‌നോത്തരിക്കും ചടങ്ങില്‍ അദ്ദേഹം തുടക്കം കുറിക്കും.