നിർമിതബുദ്ധിക്കായുള്ള മികവിന്റെ മൂന്നു കേന്ദ്രങ്ങൾ (CoE) സ്ഥാപിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
October 15th, 10:46 pm
ആരോഗ്യസംരക്ഷണം, കൃഷി, സുസ്ഥിരനഗരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിതബുദ്ധിക്കായുള്ള മികവിന്റെ മൂന്നു കേന്ദ്രങ്ങൾ (CoE) സ്ഥാപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.രണ്ടാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
November 17th, 04:03 pm
140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി, 2-ാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. 21-ാം നൂറ്റാണ്ടിലെ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും സവിശേഷമായ വേദിയാണ് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്. ഭൂമിശാസ്ത്രപരമായി, ഗ്ലോബൽ സൗത്ത് എല്ലായ്‌പ്പോഴും നിലനിന്നിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രാതിനിധ്യം ആദ്യമായിട്ടാണ് ലഭിക്കുന്നത്. നമ്മുടെ എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. 100ല്‍ അധികം വ്യത്യസ്ത രാജ്യങ്ങളാണെങ്കിലും നമുക്ക് സമാനമായ താല്‍പ്പര്യങ്ങളും മുന്‍ഗണനകളുമനുള്ളത്.