സംവിധാൻ സദനിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

November 26th, 02:46 pm

സംവിധാൻ സദനിൽ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസംഗം ഉൾക്കാഴ്ചയുളളതാണെന്ന് ശ്രീ മോദി അഭിനന്ദിച്ചു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പാർലമെന്റ് അംഗങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

September 19th, 11:50 am

ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങൾക്കും മുഴുവൻ രാജ്യത്തിനും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ന്, പുതിയ പാർലമെന്റ് മന്ദിരത്തിൽ ശോഭനമായ ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര നാം കൂട്ടായി ആരംഭിക്കുകയാണ്. ഇന്ന്, വികസിത ഭാരതത്തോടുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയും പുതിയ കെട്ടിടത്തിലേക്ക് പോകുന്നതിന് മുമ്പ് അത് ഏറ്റവും അർപ്പണബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേടിയെടുക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. ബഹുമാന്യരായ അംഗങ്ങളേ, ഈ കെട്ടിടം, പ്രത്യേകിച്ച് ഈ സെൻട്രൽ ഹാൾ, നമ്മുടെ വികാരങ്ങളാൽ നിറഞ്ഞതാണ്. അത് ആഴത്തിലുള്ള വികാരങ്ങൾ ഉണർത്തുകയും നമ്മുടെ കർത്തവ്യങ്ങളിലും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ്, ഈ വിഭാഗം ഒരു ലൈബ്രറിയായി പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ഭരണഘടനാ അസംബ്ലി യോഗങ്ങളുടെ വേദിയായി മാറി. ഈ യോഗങ്ങളിലാണ് നമ്മുടെ ഭരണഘടന സൂക്ഷ്മമായി ചർച്ചചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ചാണ് ബ്രിട്ടീഷ് സർക്കാർ ഭാരതത്തിന് അധികാരം കൈമാറിയത്. സെൻട്രൽ ഹാൾ ആ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ സെൻട്രൽ ഹാളിൽ വെച്ചാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ഏറ്റുവാങ്ങിയതും നമ്മുടെ ദേശീയഗാനം സ്വീകരിച്ചതും. സ്വാതന്ത്ര്യം നേടിയതിനു ശേഷവും നിരവധി ചരിത്ര സന്ദർഭങ്ങളിൽ, ഇരുസഭകളും ഈ സെൻട്രൽ ഹാളിൽ ഒത്തുചേർന്ന് ഭാരതത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിന് ചർച്ച ചെയ്യാനും സമവായത്തിലെത്താനും തീരുമാനങ്ങൾ എടുക്കാനും ശ്രമിച്ചിട്ടുണ്ട്.

പ്രത്യേക സമ്മേളനത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി എംപിമാരെ അഭിസംബോധന ചെയ്തു

September 19th, 11:30 am

ഗണേശ ചതുർത്ഥി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്തത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സഭാ നടപടികൾ നടക്കുന്ന ഇന്നത്തെ സന്ദർഭം അദ്ദേഹം പരാമർശിച്ചു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് നാം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.