ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ
September 18th, 04:37 pm
ചന്ദ്രനും ചൊവ്വയ്ക്കും അപ്പുറം ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിനും പഠിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായ 'വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ' (വി.ഒ.എം) വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി. എങ്ങനെ ഗ്രഹപരിസ്ഥിതികള്‍ വളരെ വ്യത്യസ്തമായി പരിണമിക്കുമെന്ന് മനസിലാക്കാന്‍ ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്നതും, ഭൂമിക്ക് സമാനമായ അവസ്ഥയില്‍ രൂപപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഗ്രഹമായ ശുക്രന്‍, ഒരു അവസരം നല്‍കുന്നു.പ്രചോദനമേകുന്ന വ്യക്തികളെ പത്മ പുരസ്കാരങ്ങൾക്കായി നാമനിർദേശം ചെയ്യാൻ ജനങ്ങളോടഭ്യർഥിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 09th, 06:00 pm
അഭിമാനകരമായ പത്മപുരസ്കാരങ്ങൾക്കുള്ള നാമനിർദേശപ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോടഭ്യർഥിച്ചു.വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ നാമേവരും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 10th, 10:58 pm
ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിൽ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “വയനാട്ടിലെ ഉരുൾപൊട്ടൽ നമ്മെയെല്ലാം സങ്കടപ്പെടുത്തി. ദുരന്തം സംഭവിച്ചതുമുതൽ, ഞാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്രഗവണ്മെന്റ് എല്ലാ വിഭവങ്ങളും സമാഹരിച്ചിട്ടുണ്ട്. ഇന്നു ഞാൻ അവിടെപ്പോയി സ്ഥിതിഗതികൾ വിലയിരുത്തി. ഞാൻ വ്യോമനിരീക്ഷണവും നടത്തി”: എക്സ് പോസ്റ്റുകളിലൊന്നിൽ പ്രധാനമന്ത്രി കുറിച്ചു.കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം
August 10th, 07:40 pm
ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു
August 10th, 07:36 pm
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.