Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana
November 21st, 02:15 am
PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി
November 21st, 02:00 am
ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു
September 22nd, 12:03 pm
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.ക്യാൻസർ ഭേദമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
September 01st, 08:11 am
ക്യാൻസർ ചികിത്സിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.ചിക്കബല്ലാപ്പൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 25th, 11:40 am
നിരവധി സ്വപ്നങ്ങളും പുതിയ പ്രമേയങ്ങളുമായി അസാധാരണമായ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ഈ മഹത്തായ സേവനത്തിൽ നിങ്ങളെല്ലാവരും പങ്കാളികളാകുന്നു. നിങ്ങളെ കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം.വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബെല്ലാപ്പൂർ. അൽപം മുമ്പ് സർ വിശ്വേശ്വരയ്യയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഈ പുണ്യഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കർഷകർക്കും സാധാരണക്കാർക്കും വേണ്ടി പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയും മികച്ച എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 25th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും - തികച്ചും സൗജന്യമായി - എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.പഞ്ചാബിലെ മഹാലിയിലുള്ള ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 24th, 06:06 pm
പഞ്ചാബ് ഗവര്‍ണര്‍ ശ്രീ ബന്‍വാരി ലാല്‍ പുരോഹിത് ജി, മുഖ്യമന്ത്രി ശ്രീ ഭഗവന്ത് മാന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ മനീഷ് തിവാരി ജി, ഡോക്ടര്‍മാര്‍, ഗവേഷകര്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍, പഞ്ചാബിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്നും വന്ന എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!PM dedicates Homi Bhabha Cancer Hospital & Research Centre to the Nation at Sahibzada Ajit Singh Nagar (Mohali)
August 24th, 02:22 pm
PM Modi dedicated Homi Bhabha Cancer Hospital & Research Centre to the Nation at Mohali in Punjab. The PM reiterated the government’s commitment to create facilities for cancer treatment. He remarked that a good healthcare system doesn't just mean building four walls. He emphasised that the healthcare system of any country becomes strong only when it gives solutions in every way, and supports it step by step.പ്രധാനമന്ത്രി ആഗസ്റ്റ് 24ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും
August 22nd, 01:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ആഗസ്ത് 24-ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് ഈ ദിവസം സാക്ഷ്യം വഹിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ പ്രധാനമന്ത്രി അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രധാനമന്ത്രി മൊഹാലിയിൽ ഉച്ച തിരിഞ്ഞു ഏകദേശം 02:15 ന് ന്യൂ ചണ്ഡിഗഡ്, സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിൽപ്പെട്ട മുള്ളൻപൂരിലെ ‘ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ’ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.ഗുജറാത്തിലെ നവ്‌സരിയിലെ എഎം നായ്ക് ഹെല്‍ത്ത് കെയര്‍ കോംപ്ലക്‌സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 10th, 01:07 pm
ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ.ഭൂപേന്ദ്രഭായ് പട്ടേല്‍, ഈ മേഖലയിലെ എംപിയും എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ.സിആര്‍ പാട്ടീല്‍, ഗുജറാത്ത് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ, എം എല്‍ എ മാരെ, നിരാലി മെമ്മോറിയല്‍ മെഡിക്കല്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ ശ്രീ.എഎം നായ്ക് ജി, ട്രസ്റ്റി ശ്രീ. ഭായ് ജിനേഷ് നായ്ക് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളെ, മഹതീ മഹാന്മാരെ,നവ്‌സാരിയില്‍ എ.എം. നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 10th, 01:00 pm
നവ്‌സാരിയില്‍ എ.എം. നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഖരേല്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം വെര്‍ച്ച്വലായി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.അസമിലെ കാന്‍സര്‍ ആശുപത്രികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വ്വഹിച്ചു പ്രധാനമന്ത്രി ചെയ്ത പ്രസംഗം
April 28th, 02:30 pm
അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി ജി, അസമിന്റെ ജനകീയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി, ശ്രീരാമേശ്വര്‍ തേലി ജി, വികസനത്തിന് ഗണ്യമായ സംഭാവന നല്‍കിയ ശ്രീ രത്തന്‍ ടാറ്റജി, അസം ഗവണ്‍മെന്റിലെ മന്ത്രിമാര്‍ ശ്രീ കേശബ് മഹന്ത ജി, അജന്ത നിയോഗ് ജി, അതുല്‍ ബോറ ജി, ഈ മണ്ണിന്റെ പുത്രനും നീതിന്യായ രംഗത്ത് മികച്ച സേവനങ്ങള്‍ അര്‍പ്പിക്കുകയും പാര്‍ലമെന്റില്‍ നിയമങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്ന ശ്രീ രഞ്ജന്‍ ഗൊഗോയ് ജി, എംപിമാര്‍, എംഎല്‍എമാര്‍, എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!പ്രധാനമന്ത്രി ഏഴ് കാന്‍സര്‍ ആശുപത്രികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും അസമിലുടനീളം ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു
April 28th, 02:29 pm
അസമിലെ ആറ് കാന്‍സര്‍ ആശുപത്രികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദിബ്രുഗഡില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ദിബ്രുഗഡ്, കൊക്രജാര്‍, ബാര്‍പേട്ട, ദരാംഗ്, തേസ്പൂര്‍, ലഖിംപൂര്‍, ജോര്‍ഹട്ട് എന്നിവിടങ്ങളിലാണ് ഈ കാന്‍സര്‍ ആശുപത്രികള്‍്. ദിബ്രുഗഡിലെ പുതിയ ആശുപത്രി നേരത്തേ സന്ദര്‍ശിച്ച പ്രധാനമന്ത്രി അതു രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ധൂബ്രി, നല്‍ബാരി, ഗോള്‍പാറ, നാഗോണ്‍, ശിവസാഗര്‍, ടിന്‍സുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിലായി ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീരാമേശ്വര്‍ തേലി, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ ശ്രീ രഞ്ജന്‍ ഗൊഗോയ്, പ്രമുഖ വ്യവസായി ശ്രീ രത്തന്‍ ടാറ്റ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ഏപ്രിൽ 28ന് അസം സന്ദർശിക്കും
April 26th, 07:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 28-ന് അസം സന്ദർശിക്കും. രാവിലെ ഏകദേശം 11:00 മണിക്ക് അദ്ദേഹം കർബി ആംഗ്ലോംഗ് ജില്ലയിലെ ദിഫുവിൽ 'സമാധാനം, ഐക്യം, വികസന റാലി'യെ അഭിസംബോധന ചെയ്യും. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. അതിനുശേഷം, ഏകദേശം ഉച്ചയ്ക്ക് 01:45 ന്, പ്രധാനമന്ത്രി ദിബ്രുഗഢിലെത്തി അസം മെഡിക്കൽ കോളേജിലെ ദിബ്രുഗഢ് കാൻസർ ആശുപത്രി രാജ്യത്തിന് സമർപ്പിക്കും. പിന്നീട്, ഉച്ചകഴിഞ്ഞ് 3 മണിക്ക്, ദിബ്രുഗഡിലെ ഖനികർ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും, അവിടെ അദ്ദേഹം ആറ് കാൻസർ ആശുപത്രികൾ കൂടി രാജ്യത്തിന് സമർപ്പിക്കുകയും ഏഴ് പുതിയ കാൻസർ ആശുപത്രികൾക്ക് തറക്കല്ലിടുകയും ചെയ്യും.കെ.കെ. പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്‌ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 15th, 11:01 am
എന്റെ കച്ചി സഹോദരന്മാരേ, നിങ്ങൾക്ക് സുഖമാണോ? എല്ലാം സുഖമാണോ? ഇന്ന് നമ്മുടെ സേവനത്തിനായി കെ.കെ. പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു.ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
April 15th, 11:00 am
ഗുജറാത്തിലെ ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഭുജിലെ ശ്രീ കച്ചി ലെവ പട്ടേല്‍ സമാജാണ് ആശുപത്രി നിര്‍മ്മിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡോ. ദേവേന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
April 05th, 02:59 pm
പ്രശസ്ത ഓങ്കോ സർജൻ ഡോ. ദേവേന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിലും ക്യാൻസർ പരിചരണത്തിലും ഡോ. പട്ടേലിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.ജന്‍ ഔഷധി യോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
March 07th, 03:24 pm
രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള നിരവധി ആളുകളുമായി ഇന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് വളരെ സംതൃപ്തി നല്‍കുന്നതാണ്. ഗവണ്‍മെന്റിന്റെ പ്രയത്‌നത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ചില സഹപ്രവര്‍ത്തകരെ ഇന്ന് ആദരിക്കാനുള്ള വിശേഷഭാഗ്യവും ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ട്. ജന്‍ ഔഷധി ദിവസത്തില്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.ജന്‍ ഔഷധി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
March 07th, 02:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി. പൊതുവായ മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും ഔഷധി പരിയോജനയുടെ ഗുണങ്ങളെക്കുറിച്ചും പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്ത് മാര്‍ച്ച് 1 മുതല്‍ ഒരാഴ്ച ജന്‍ ഔഷധി വാരം ആഘോഷിക്കുകയാണ്. ''ജന്‍ ഔഷധി ജന്‍ ഉപയോഗ്'' എന്നാണ് ഈ വാരാഘോഷത്തിന്റെ പ്രമേയം. കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎൻസിഐ) രണ്ടാം കാമ്പസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 07th, 01:01 pm
നമസ്ക്കാരം , ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമത ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മൻസുഖ് മാണ്ഡവ്യ ജി, സുഭാസ് സർക്കാർ ജി, ശന്തനു താക്കൂർ ജി, ജോൺ ബർല ജി, നിസിത് പ്രമാണിക് ജി, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി. സിഎൻസിഐ കൊൽക്കത്തയുടെ ഭരണ സമിതി , ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കഠിനാധ്വാനികളായ സുഹൃത്തുക്കളേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളേ , മഹാന്മാരേ !