ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, എ ഐ, ഭരണനി‍ർവഹണത്തിൽ ഡാറ്റയുടെ പങ്ക് എന്നിവ സംബന്ധിച്ച G20 ത്രിനേതൃത്വ രാഷ്ട്രങ്ങളുടെ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സംയുക്ത പ്രഖ്യാപനം നിരവധി അംഗ രാജ്യങ്ങളും അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചു

November 20th, 07:52 am

ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു.