ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ റിത്താല-കുണ്ഡ്ലി ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

December 06th, 08:08 pm

ദേശീയ തലസ്ഥാനവും അയൽ സംസ്ഥാനമായ ഹരിയാനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന ഡൽഹി മെട്രോയുടെ 26.463 കിലോമീറ്റർ ദൈഘ്യമുള്ള നാലാം ഘട്ട പദ്ധതിയുടെ റിത്താല - നരേല - നാഥുപൂർ (കുണ്ഡലി) ഇടനാഴിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അനുവദിച്ച തീയതി മുതൽ 4 വർഷത്തിനുള്ളിൽ ഇടനാഴി പൂർത്തിയാക്കാനാണ് ലക്‌ഷ്യം.

​​​​​​​നവോദയ വിദ്യാലയങ്ങളില്ലാത്ത രാജ്യത്തെ ജില്ലകളിൽ 28 പുതിയ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

December 06th, 08:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി നവോദയ വിദ്യാലയ പദ്ധതിക്ക് (കേന്ദ്ര മേഖലാ പദ്ധതി) കീഴിൽ നവോദയ വിദ്യാലയങ്ങളില്ലാത്ത രാജ്യത്തെ ജില്ലകളിലായി 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ഈ 28 വിദ്യാലയങ്ങളുടെ പട്ടിക ഇതിനൊപ്പം.

രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും അംഗീകാരം

December 06th, 08:01 pm

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി, രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതിന് അംഗീകാരം നൽകി. കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും മന്ത്രിസഭാസമിതി അംഗീകാരം നൽകി. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിച്ചത് കൊണ്ടാണ് കേന്ദ്ര വിദ്യാലയ പദ്ധതിക്ക് (കേന്ദ്രമേഖലാപദ്ധതി) കീഴിലുള്ള എല്ലാ ക്ലാസുകളിലും രണ്ട് അധിക വിഭാഗങ്ങൾ ചേർക്കുന്നത്. ഈ 86 കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവും എണ്ണ ഇറക്കുമതിയും CO2 പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള മൂന്ന് ബഹുപാതാ പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

November 25th, 08:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്ര‌‌ിസഭാസമിതി മൊത്തം 7927 കോടി രൂപ (ഏകദേശം) ചെലവുവരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി.

അടൽ ഇന്നൊവേഷൻ മിഷൻ്റെ തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

November 25th, 08:45 pm

രാജ്യത്തെ മുൻനിര ഉദ്യമമായ അടൽ ഇന്നോവേഷൻ മിഷൻ തുടരുന്നതിനും അതിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനായി നീതി അയോഗിന് കീഴിൽ 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി 2,750 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന് (ONOS) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

November 25th, 08:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ സൗകര്യമായിരിക്കും ഇത്.

പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യത്തിന്റെ സമാരംഭം

November 25th, 08:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായി പ്രകൃതിദത്തകൃഷിക്കായുള്ള ദേശീയ ദൗത്യം (National Mission on Natural Farming - NMNF) സമാരംഭിക്കുന്നതിന് അംഗീകാരം നൽകി.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ദൈനംദിന ചെലവുകൾക്കായുള്ള പ്രവർത്തന മൂലധനം എന്ന നിലക്ക് 10,700 കോടി രൂപ മുൻ‌കൂർ നിക്ഷേപമായി നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

November 06th, 03:15 pm

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്‌സിഐ) 2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തന മൂലധനമായി 10,700 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി. കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യവ്യാപകമായി കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. കർഷകരെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ നീക്കം വെളിവാക്കുന്നത്.

രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം

November 06th, 03:14 pm

രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പൊതു-സ്വകാര്യ എച്ച്ഇഐകളിൽ വിവിധ നടപടികളിലൂടെ മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് നയത്തിൽ ശുപാർശ ചെയ്തിരുന്നു. പിഎം വിദ്യാലക്ഷ്മി പദ്ധതിക്കു കീഴിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർഥിക്കും കോഴ്‌സുമായി ബന്ധപ്പെട്ട മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാൻ അർഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാർഥിസൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്പര പ്രവർത്തനക്ഷമമായ പദ്ധതി പൂർണമായും ഡിജിറ്റലായിരിക്കും.

ഇൻ-സ്പേസിൻ്റെ കീഴിൽ ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 24th, 03:25 pm

ഇൻ-സ്‌പേസിൻ്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ മേഖലയ്‌ക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

സുഗമമായ യാത്രാ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കൽ, എണ്ണ ഇറക്കുമതി കുറയ്ക്കൽ, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കൽ, മികച്ച കണക്റ്റിവിറ്റി എന്നിവയ്ക്കായി 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന, 6798 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടു പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം

October 24th, 03:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികൾക്ക് അംഗീകാരം നൽകി.

കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും 3 ശതമാനം അധികഗഡുവിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

October 16th, 03:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും (ഡിആർ) അധിക ഗഡു 01.07.2024 മുതൽ മുൻകാലപ്രാബല്യത്തോടെ അനുവദിച്ചു. വിലക്കയറ്റത്തിന്റെ പരിഹാരമായി അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ നിലവിലുള്ള 50% നിരക്കിനേക്കാൾ മൂന്നു ശതമാനം വർധന നൽകാനാണു തീരുമാനം.

ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള വാരണാസി-പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മൾട്ടിട്രാക്കിംഗ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി: കണക്റ്റിവിറ്റി നൽകുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും

October 16th, 03:18 pm

റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.

2025-26 വിപണന കാലയളവിൽ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭാംഗീകാരം

October 16th, 03:12 pm

2025-26 വിപണന കാലയളവിൽ എല്ലാ റാബി വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി.

പോഷണഗുണമുള്ള അരി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കും (പി.എം.ജി.കെ.എ.വൈ) മറ്റ് ക്ഷേമ പദ്ധതികള്‍ക്കും കീഴില്‍ സൗജന്യമായി വിതരണചെയ്യുന്നത് 2024 ജൂലൈ മുതല്‍ 2028 ഡിസംബര്‍ വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 09th, 03:07 pm

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ

September 18th, 04:37 pm

ചന്ദ്രനും ചൊവ്വയ്ക്കും അപ്പുറം ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിനും പഠിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായ 'വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ' (വി.ഒ.എം) വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി. എങ്ങനെ ഗ്രഹപരിസ്ഥിതികള്‍ വളരെ വ്യത്യസ്തമായി പരിണമിക്കുമെന്ന് മനസിലാക്കാന്‍ ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്നതും, ഭൂമിക്ക് സമാനമായ അവസ്ഥയില്‍ രൂപപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഗ്രഹമായ ശുക്രന്‍, ഒരു അവസരം നല്‍കുന്നു.

ഇന്ത്യ വീണ്ടും ചന്ദ്രനിലേയ്ക്ക്: ഇക്കുറി ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് മടങ്ങും

September 18th, 04:32 pm

ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും തെളിയിക്കുന്നതിനും ചന്ദ്രന്റെ സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ വിശകലനം ചെയ്യുന്നതിനുമായി ചന്ദ്രയാന്‍-4 എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്ര ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഒരു ഇന്ത്യക്കാരന് ചന്ദ്രനില്‍ ഇറങ്ങുന്നതിനും സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തുന്നതിനുമുള്ള (2040 ഓടെ) അടിസ്ഥാന സാങ്കേതിക വിദ്യകളുടെ കഴിവുകള്‍ ഈ ചന്ദ്രയാന്‍-4 ദൗത്യം കൈവരിക്കും. ഡോക്കിംഗ്/അണ്‍ഡോക്കിംഗ്, ലാന്‍ഡിംഗ്, സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങല്‍ എന്നിവയ്ക്കും ചന്ദ്രന്റെ സാമ്പിള്‍ ശേഖരണത്തിനും വിശകലനത്തിനും ആവശ്യമായ പ്രധാന സാങ്കേതിക വിദ്യകള്‍ ഇതിലൂടെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യും.

രാജ്യത്ത് പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ ശിപാർശകൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

September 18th, 04:26 pm

രാജ്യത്ത് പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിന്റെ സാധുത പരിശോധിക്കാൻ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉന്നതതല സമിതിയുടെ ശിപാർശകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

വൻകുതിച്ചുചാട്ടത്തിനൊരുങ്ങി മാധ്യമ-വിനോദ മേഖല

September 18th, 04:24 pm

അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്‌ക്കായി മികവിന്റെ ദേശീയ കേന്ദ്രം (NCoE) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കമ്പനി നിയമം 2013-ന് കീഴിലെ സെക്ഷൻ എട്ട് പ്രകാരമുള്ള കമ്പനിയായി സ്ഥാപിക്കുന്ന ഈ കേന്ദ്രത്തിൽ, വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കേന്ദ്ര ഗവൺമെന്റിനൊപ്പം പങ്കാളികളായി വർത്തിക്കും. മഹാരാഷ്ട്രയിലെ മുംബൈയിലാണ് NCoE സ്ഥാപിക്കുക. കൂടാതെ രാജ്യത്ത് AVGC കർമ സേന രൂപീകരിക്കുമെന്ന കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രിയുടെ 2022-23 ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഇത് സ്ഥാപിതമാകുന്നത്.

ജൈവ സാങ്കേതികവിദ്യയിലെ അത്യാധുനിക ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകുന്ന ബയോ-റൈഡ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

September 18th, 03:26 pm

ജൈവ സാങ്കേതിക വകുപ്പിന്റെ (ഡിബിടി) രണ്ട് സുപ്രധാന പദ്ധതികളെ ലയിപ്പിച്ച് 'ബയോടെക്‌നോളജി റിസർച്ച് ഇന്നോവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (ബയോ-റൈഡ്) എന്ന ഒറ്റ പദ്ധതിയാക്കി തുടരുന്നതിന്