ഗുജറാത്ത് ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
April 20th, 03:53 pm
ബഹുമാനപ്പെട്ട മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് ജി, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ്, ശുഷ്‌കാന്തിയുള്ള ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍വാനന്ദ സോനോവാള്‍ ജി, മന്‍സുഖ് ഭായ് മാണ്ഡവ്യ ജി, മഹേന്ദ്ര ഭായ് മുഞ്ജപര ജി, നയതന്ത്രജ്ഞരെ, രാജ്യത്തും വിദേശത്തുമുള്ള സംരംഭകരെ, വിദഗ്ധരെ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ നവീനാശയ ഉച്ചകോടി ഉദ്ഘാടനം ചെയ്തു
April 20th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറത്തിലെ ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന ചടങ്ങില്‍ ആഗോള ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടി ഉദ്ഘടനം ചെയ്തു മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപാര മഹേന്ദ്രഭായ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി അഞ്ച് പ്ലീനറി സെഷനുകള്‍, 8 വട്ടമേശ സമ്മേളനങ്ങള്‍, ആറ് ശില്‍പ്പശാലകള്‍, രണ്ട് സിമ്പോസിയങ്ങള്‍ എന്നിവ നടക്കും. ഇതില്‍ 90 ഓളം പ്രമുഖ പ്രഭാഷകരും 100 സ്റ്റാളുകളും ഉണ്ടാകും. നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനും നൂതനാശയങ്ങള്‍, ഗവേഷണവും വികസനവും, സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ, ആതുരസേവന രംഗം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നതിനും ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഭാവിയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇത് സഹായിക്കും.ഉപഭോക്തൃസംരക്ഷണത്തിന് പുറമെ നവ ഇന്ത്യയില്‍ എറ്റവും നല്ല ഉപഭോക്തൃ പ്രവര്‍ത്തനങ്ങളും ഉപഭോക്തൃസമൃദ്ധിയുമുണ്ടാകും: പ്രധാനമന്ത്രി
October 26th, 10:43 am
ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കുകയെന്നതിനാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. നമ്മുടെ നവ ഇന്ത്യ എന്ന ദൃഢനിശ്ചത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഉപഭോക്തൃസംരക്ഷണത്തിന് പുറമെ നവ ഇന്ത്യയില്‍ എറ്റവും നല്ല ഉപഭോക്തൃ പ്രവര്‍ത്തനങ്ങളും ഉപഭോക്തൃസമൃദ്ധിയുമുണ്ടാകും.