പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 22nd, 10:30 am
ഇന്ന് സാവന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്, ഒരു സുപ്രധാന സെഷന്‍ ആരംഭിക്കുന്ന ഒരു ശുഭദിനം. ഈ അവസരത്തില്‍ രാജ്യത്തെ എന്റെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
July 22nd, 10:15 am
60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.രാഷ്ട്രപതിയുടെ പ്രസംഗം വരുംവർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ വികസിപ്പിക്കാനുള്ള കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി
January 31st, 05:28 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പ്രസംഗം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയെ എടുത്തുകാട്ടുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.Let us strive to deliver our best, enrich the House with our ideas: PM Modi
January 31st, 10:45 am
PM Modi gave a statement to the media before the start of the Budget Session. He said criticism and opposition are essential in a democracy, but it is those who have enriched the House with constructive ideas that are remembered by a large cross section. No one remembers those who have just created disruption.പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
January 31st, 10:30 am
ഈ വേളയിൽ സംസാരിച്ച പ്രധാനമന്ത്രി പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനം എടുത്തുകാട്ടുകയും ചെയ്തു. “സ്ത്രീശാക്തീകരണ-ആദര നിയമം പാസാക്കിയതു നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നിർണായക നിമിഷമായി മാറി” - ശ്രീ മോദി പറഞ്ഞു. ജനുവരി 26ന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, നാരീശക്തിയുടെ കരുത്തും വീര്യവും നിശ്ചയദാർഢ്യവും രാജ്യം കൈക്കൊണ്ടെന്നു വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയുടെയും ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതു സ്ത്രീശാക്തീകരണത്തിന്റെ ആഘോഷമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു.