Vande Bharat is the new face of modernization of Indian Railways: PM Modi
August 31st, 12:16 pm
PM Modi flagged off three Vande Bharat trains via videoconferencing. Realizing the Prime Minister’s vision of ‘Make in India’ and Aatmanirbhar Bharat, the state-of-the-art Vande Bharat Express will improve connectivity on three routes: Meerut—Lucknow, Madurai—Bengaluru, and Chennai—Nagercoil. These trains will boost connectivity in Uttar Pradesh, Tamil Nadu and Karnataka.പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
August 31st, 11:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ കാഴ്ചപ്പാട് യാഥാർഥ്യമാക്കി, അത്യാധുനിക വന്ദേ ഭാരത് എക്‌സ്പ്രസ് മീറഠ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഈ ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം വർദ്ധിപ്പിക്കും.കോൺഗ്രസും ബിജെഡിയും കാരണം സമ്പന്നരായ ഒഡീഷയിലെ ജനങ്ങൾ ദരിദ്രരായി: പ്രധാനമന്ത്രി മോദി ബെർഹാംപൂരിൽ
May 06th, 09:41 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ബെർഹാംപൂരിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഇന്ന്, നമ്മുടെ രാമലല്ല മഹത്തായ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട നിങ്ങളുടെ ഒരു വോട്ടിൻ്റെ അത്ഭുതമാണിത്. ഒഡീഷയിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.ഒഡീഷയിലെ ബെർഹാംപൂരിലും നബരംഗ്പൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
May 06th, 10:15 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ബെർഹാംപൂരിലും നബരംഗ്പൂരിലും രണ്ട് മെഗാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഇന്ന് നമ്മുടെ രാമലല്ലയെ അതിമനോഹരമായ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട നിങ്ങളുടെ ഒരു വോട്ടിൻ്റെ അത്ഭുതമാണിത്. ഒഡീഷയിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.വികസിത് ഭാരത് വികസിത് രാജസ്ഥാന്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 11:30 am
വികസിത് ഭാരത്-വികസിത് രാജസ്ഥാന്‍: നിലവില്‍, രാജസ്ഥാനിലെ എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഈ പ്രധാന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, കൂടാതെ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അത് ജനങ്ങളിലേക്ക് എത്തിക്കാനും എനിക്ക് അവസരം നല്‍കിയതിന് മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിന് ജയ്പൂരില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഭാരതത്തില്‍ മാത്രമല്ല ഫ്രാന്‍സിലും പ്രതിധ്വനിച്ചു. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ മുഖമുദ്രയാണ്. നമ്മുടെ രാജസ്ഥാനികള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരോട് തങ്ങളുടെ വാത്സല്യം ചൊരിയാനുളള ഒരു ശ്രമവും ഉപേക്ഷിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഞാന്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ശക്തമായ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ എല്ലാവരും മോദിയുടെ ഗ്യാരന്റിയില്‍ വിശ്വാസമര്‍പ്പിക്കുകയും ശക്തമായ ഒരു 'ഇരട്ട-എഞ്ചിന്‍' ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍, രാജസ്ഥാനിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ന്, രാജസ്ഥാന്റെ വികസനത്തിനായി ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഞങ്ങള്‍ തറക്കല്ലിടുകയും ഉദ്ഘാടനവും ചെയ്തു. റെയില്‍, റോഡ്, സൗരോര്‍ജ്ജം, വെള്ളം, എല്‍പിജി തുടങ്ങിയ വിവിധ വികസന സംരംഭങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറാണ്. രാജസ്ഥാനില്‍ നിന്നുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പ്രധാനമന്ത്രി ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു
February 16th, 11:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു. 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജപ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്കു പദ്ധതി പ്രയോജനം ചെയ്യും.തൊഴില്‍ മേളയിലെ ഒരു ലക്ഷത്തിലധികം നിയമന പത്രങ്ങളുടെ വിതരണത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
ഇന്ന്, ഒരു ലക്ഷത്തിലധികം യുവാക്കള്‍ക്ക് ഗവണ്‍മെന്റ് മേഖലയില്‍ ജോലി വാഗ്ദാനം ഉറപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംരംഭം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റുകളുടെ ഭരണകാലത്ത് കൈക്കൂലി സംസ്‌കാരം വളര്‍ത്തിയെടുത്തതിനാല്‍ മുമ്പ്, തൊഴില്‍ പരസ്യം മുതല്‍ നിയമന പത്രം നല്‍കല്‍ വരെയുള്ള നടപടിക്രമങ്ങള്‍ക്കു വളരെയധികം സമയമെടുത്തു. ഞങ്ങള്‍ ഇപ്പോള്‍ നിയമന പ്രക്രിയയില്‍ സുതാര്യതയ്ക്ക് മുന്‍ഗണന നല്‍കി, കാര്യക്ഷമതയും നീതിയും ഉറപ്പാക്കുന്നു. നിയമന പ്രക്രിയ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുന്നു, ഓരോ യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവസരം നല്‍കുന്നു. തങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് തങ്ങള്‍ക്കൊരു ഇടം കണ്ടെത്താനാകുമെന്ന് ഇപ്പോള്‍ യുവാക്കള്‍ വിശ്വസിക്കുന്നു. 2014 മുതല്‍, യുവാക്കളെ കേന്ദ്ര ഗവണ്‍മെന്റുമായി ഇടപഴകുകയും രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങളില്‍ അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുന്‍ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ബിജെപി ഗവണ്‍മെന്റ് പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒന്നര ഇരട്ടി ഗവണ്‍മെന്റ് ജോലികള്‍ നല്‍കി. ഇന്ന്, ഡല്‍ഹിയില്‍ ഒരു സംയോജിത പരിശീലന സമുച്ചയത്തിനും ഞങ്ങള്‍ തറക്കല്ലിട്ടു, ഇത് നമ്മുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.റോസ്ഗര്‍ മേളയ്ക്ക് കീഴില്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്ക് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു
February 12th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പുതുതായി നിയമിതരായവര്‍ക്ക് വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് ''കര്‍മയോഗി ഭവന'' ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ തലങ്ങളിലെ സഹകരണവും സമന്വയവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സമുച്ചയം.Our government is actively working to ensure a secure roof over every poor person's head: PM Modi
February 10th, 01:40 pm
Prime Minister Narendra Modi addressed ‘Viksit Bharat Viksit Gujarat’ program via video conferencing. During the programme, the Prime Minister inaugurated and performed Bhoomi Poojan of more than 1.3 lakh houses across Gujarat built under Pradhan Mantri Awas Yojana (PMAY) and other housing schemes. He also interacted with the beneficiaries of Awas Yojna. Addressing the gathering, the Prime Minister expressed happiness that people from every part of Gujarat are connected with the development journey of Gujarat.പ്രധാനമന്ത്രി ‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു
February 10th, 01:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും (പിഎംഎവൈ) മറ്റ് ഭവന പദ്ധതികൾക്കും കീഴിൽ ഗുജറാത്തിലുടനീളം നിർമ്മിച്ച 1.3 ലക്ഷത്തിലധികം വീടുകളുടെ ഉദ്ഘാടനവും ഭൂമിപൂജയും അദ്ദേഹം നിർവഹിച്ചു. ആവാസ് യോജന ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു.വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 02:38 pm
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
February 06th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.Our government truly prioritizes the well-being of the Janjatiyas: PM Modi
February 03rd, 03:30 pm
Prime Minister Narendra Modi launched various infra projects in Sambalpur, Orissa. Referring to the invaluable contributions of Advani Ji, PM Modi said, “The government has decided to honour Advani ji with the Bharat Ratna for his invaluable contributions and service to India.” His personality exemplifies the true philosophy of ‘Nation First’, he said. He added that Advani Ji has guided India against the dynastic politics and towards the politics of development.PM Modi addresses a public meeting in Sambalpur
February 03rd, 03:15 pm
After launching various infra projects in Sambalpur, Odisha PM Modi addressed a dynamic public meeting. “The last 10 years have been dedicated to the development of India and the state of Odisha has been a central focus of the same,” PM Modi said.Cabinet approves Minimum Support Price for Copra for 2024 season
December 27th, 03:38 pm
The Cabinet Committee on Economic Affairs chaired by the PM Modi, has given its approval for the Minimum Support Prices for copra for 2024 season. In order to provide remunerative prices to the cultivators, the government had announced in the Union Budget of 2018-19, that MSPs of all the mandated crops will be fixed at a level of at least 1.5 times of all India weighted cost of production.ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 26th, 11:28 pm
ഭാരതമണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ തൊഴിലാളികൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ന് രാവിലെ, ഈ തൊഴിലാളികളെയെല്ലാം കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരെ ആദരിക്കുകയെന്നത് എന്റെ പദവിയാണ്. അവരുടെ കഠിനാധ്വാനത്തിൽ ഇന്ന് ഇന്ത്യ മുഴുവൻ അമ്പരപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നു.ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു
July 26th, 06:30 pm
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം
May 25th, 11:30 am
ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 25th, 11:00 am
ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.ധാരണയുടെ രാഷ്ട്രീയത്തെ ബിജെപി പ്രകടനത്തിന്റെ രാഷ്ട്രീയമാക്കി മാറ്റി: കർണാടകയിലെ ദാവൻഗരെയിൽ പ്രധാനമന്ത്രി മോദി
March 25th, 03:21 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ദാവൻഗരെയിൽ ബിജെപിയുടെ വൻ റാലിയെ അഭിസംബോധന ചെയ്യുകയും സംസ്ഥാനത്തിന്റെ വികസന യാത്രയിൽ കാവി പാർട്ടിയുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. വേദിയിലെ ഗംഭീരമായ സ്വീകരണത്തിന് അദ്ദേഹം ജനങ്ങളോട് നന്ദി രേഖപ്പെടുത്തുകയും കർണാടകയിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ ശ്രമങ്ങളെ എടുത്തുകാണിക്കുകയും ചെയ്തു.