
Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
The vision of Investment in People stands on three pillars – Education, Skill and Healthcare: PM Modi
March 05th, 01:35 pm
PM Modi participated in the Post-Budget Webinar on Employment and addressed the gathering on the theme Investing in People, Economy, and Innovation. PM remarked that India's education system is undergoing a significant transformation after several decades. He announced that over one crore manuscripts will be digitized under Gyan Bharatam Mission. He noted that India, now a $3.8 trillion economy will soon become a $5 trillion economy. PM highlighted the ‘Jan-Bhagidari’ model for better implementation of the schemes.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തൊഴിലവസരങ്ങൾ വർധിപ്പിക്കൽ - ജനങ്ങളിലും സമ്പദ്വ്യവസ്ഥയിലും നൂതനാശയങ്ങളിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു
March 05th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബജറ്റിനുശേഷമുള്ള, തൊഴിലിനെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു. വികസിത ഭാരതത്തിന്റെ രൂപരേഖ നിർവചിക്കുന്ന ‘ജനങ്ങളിലും സമ്പദ്വ്യവസ്ഥയിലും നവീകരണത്തിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഈ വർഷത്തെ ബജറ്റ് ഈ വിഷയത്തെ വലിയ തോതിൽ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയുടെ ഭാവിയിലേക്കുള്ള രൂപരേഖയായി വർത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായങ്ങൾ, ജനങ്ങൾ, സമ്പദ്വ്യവസ്ഥ, നവീകരണം എന്നിവയിലുടനീളം നിക്ഷേപങ്ങൾക്കു തുല്യമായ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷിവികസനവും പ്രതിഭകളെ പരിപോഷിപ്പിക്കലും രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്നു പറഞ്ഞ ശ്രീ മോദി, വികസനത്തിന്റെ അടുത്ത ഘട്ടം ആവശ്യമുള്ളതിനാൽ ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും മുന്നോട്ടുവരാനും എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് ഇത് അനിവാര്യമാണെന്നും ഓരോ സ്ഥാപനത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.India and Thailand share deep cultural ties that span over two thousand years: PM Modi at SAMVAD programme
February 14th, 08:30 am
PM Modi, during the SAMVAD programme in Thailand, expressed his honor in joining the event and highlighted the deep cultural ties between India and Thailand. He recalled the origin of SAMVAD in 2015 with Shinzo Abe and emphasized the importance of the Asian Century. PM Modi advocated for conflict avoidance, environmental harmony, and the teachings of Bhagwan Buddha in creating a peaceful, progressive future.തായ്ലൻഡിൽ നടന്ന സംവാദ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 14th, 08:10 am
തായ്ലൻഡിൽ സംഘടിപ്പിച്ച സംവാദ് പരിപാടിയെ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തായ്ലൻഡിലെ സംവാദിന്റെ പതിപ്പിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പരിപാടി സാധ്യമാക്കിത്തീർത്ത ഇന്ത്യ, ജപ്പാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ട സ്ഥാപനങ്ങളെയും വ്യക്തികളെയും അഭിനന്ദിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.ബീഹാറിലെ ദർഭംഗയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 13th, 11:00 am
ജനക രാജാവിൻ്റെയും സീത മാതാവിൻ്റെയും പുണ്യഭൂമിയെയും മഹാകവി വിദ്യാപതിയുടെ ജന്മസ്ഥലത്തെയും ഞാൻ വന്ദിക്കുന്നു. സമ്പന്നവും ഗംഭീരവുമായ ഈ ഭൂമിയിൽ നിന്ന് എല്ലാവർക്കും എൻ്റെ ഊഷ്മളമായ ആശംസകൾ!PM Modi inaugurates, lays foundation stone and dedicates to the nation multiple development projects worth Rs 12,100 crore in Bihar
November 13th, 10:45 am
PM Modi inaugurated key projects in Darbhanga, including AIIMS, boosting healthcare and employment. The PM expressed that, The NDA government supports farmers, makhana producers, and fish farmers, ensuring growth. A comprehensive flood management plan is in place, and cultural heritage, including the revival of Nalanda University and the promotion of local languages, is being preserved.പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനം ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചു: പ്രധാനമന്ത്രി
October 24th, 10:43 am
പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ഇത് ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബോയിൽ ഐസിസിആർ സംഘടിപ്പിച്ച ‘പാലി: ഒരു ശ്രേഷ്ഠഭാഷ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർക്കും സന്ന്യാസിമാർക്കും ശ്രീ മോദി നന്ദി പറഞ്ഞു.India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 11th, 08:15 am
ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു
October 11th, 08:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്ത്തിച്ചതിന് നാട്ടുകാര്ക്ക് ഇന്ന് ഞാന് നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള് വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന് അഭിനന്ദിക്കുന്നു.ശ്രീബുദ്ധന്റെ ആദര്ശങ്ങളെ പ്രകീര്ത്തിച്ച് പ്രധാനമന്ത്രി
March 05th, 09:47 am
2024 ഫെബ്രുവരി 23 മുതല് 2024 മാര്ച്ച് 3 വരെ ബാങ്കോക്കില് വെച്ച് തായ്ലന്ഡിലെ ദശലക്ഷക്കണക്കിന് ഭക്തര് ശ്രീബുദ്ധന്റെയും ശിഷ്യന്മാരായ അരാഹന്ത് സാരിപുത്തയുടെയും മഹാ മൊഗല്ലാനയുടെയും വിശുദ്ധ തിരുശേഷിപ്പുകളില് പ്രണാമം അര്പ്പിച്ചപ്പോള്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീബുദ്ധന്റെ ആദര്ശങ്ങളെ പ്രകീര്ത്തിച്ചു.ജി20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 26th, 10:15 am
കാശി എന്നറിയപ്പെടുന്ന വാരണാസിയിലേക്ക് സ്വാഗതം. എന്റെ പാർലമെന്ററി മണ്ഡലമായ വാരാണസിയിൽ നിങ്ങൾ യോഗം ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം മാത്രമല്ല കാശി. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ് ഇവിടെ നിന്ന് വളരെ അകലെയല്ല. അറിവിന്റെയും കടമയുടെയും സത്യത്തിൻ്റെയും നിധിശേഖരമായ ‘‘‘ജ്ഞാനം, ധർമ്മം, സത്യരാശി’’ നഗരമാണ് കാശിയെന്ന് പറയപ്പെടുന്നു. ഇത് തീർച്ചയായും ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ തലസ്ഥാനമാണ്. ഗംഗാ ആരതി കാണാനും സാരാനാഥ് സന്ദർശിക്കാനും കാശിയിലെ പലഹാരങ്ങൾ ആസ്വദിക്കാനും നിങ്ങളുടെ പരിപാടിയിൽ കുറച്ച് സമയം നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.പ്രധാനമന്ത്രി ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു
August 26th, 09:47 am
കാശി എന്നറിയപ്പെടുന്ന വരാണസിയിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, തന്റെ പാര്ലമെന്റ് മണ്ഡലം കൂടിയായ നഗരത്തില് ജി20 സാംസ്കാരിക മന്ത്രിമാരുടെ യോഗം നടക്കുന്നതില് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് നിലവിലുള്ള ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് കാശിയെന്ന് പരാമര്ശിച്ച പ്രധാനമന്ത്രി, ബുദ്ധന് തന്റെ ആദ്യ ധര്മ്മപ്രബോധനം നടത്തിയ സാരാനാഥിന്റെ അടുത്തുള്ള പട്ടണമാണെന്നും പറഞ്ഞു. ''അറിവിന്റെയും കടമയുടെയും സത്യത്തിന്റെയും നിധിപേടകമായാണ് കാശി അറിയപ്പെടുന്നത്, തീര്ച്ചയായും അത് ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ തലസ്ഥാനമാണ്'', ഗംഗാ ആരതി പരിപാടിക്ക് സാക്ഷ്യം വഹിക്കുന്നതിനും സാരാനാഥ് സന്ദര്ശിക്കുന്നതിനും ശ്രമിക്കാനും രുചികരമായ കാശിയുടെ പലഹാരങ്ങള് രുചിക്കാനും പ്രധാനമന്ത്രി അതിഥികളോട് നിര്ദ്ദേശിക്കുകയും ചെയ്തു.വർഷങ്ങളായുള്ള തന്റെ പ്രസംഗങ്ങളിൽ ബുദ്ധന്റെ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പി ഐ ബി ലഘുപുസ്തകം പ്രധാനമന്ത്രി പങ്കിട്ടു
April 19th, 08:48 pm
പ്രസ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും ഭഗവാൻ ബുദ്ധനെയും ബുദ്ധമത ചിന്തയെയും കുറിച്ചുള്ള പ്രധാന പരാമർശങ്ങളും സമാഹരിച്ച ഒരു ബുക്ക്ലെറ്റ് പ്രധാനമന്ത്രി പങ്കിട്ടു.ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 29th, 11:30 am
2023-ലെ ആദ്യത്തെ 'മന് കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്കൂടി എല്ലാവരുമായും സംസാരിക്കാന് കഴിഞ്ഞതില് എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില് നിരവധി കാര്യങ്ങള് പ്രശംസാര്ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്സാല്മീറില് നിന്നുള്ള പുല്കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില് ഉള്പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില് ഇന്ത്യന് സംസ്കാരത്തിന്റെ വ്യത്യസ്ത ധാരകള് കണ്ടപ്പോള് സന്തോഷം തോന്നിയെന്ന് കാണ്പൂരില്നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില് ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്ഹിക്കുന്നു.ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ ഭഗവാൻ ബുദ്ധന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു
July 13th, 09:34 am
ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.