ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള വാരണാസി-പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മൾട്ടിട്രാക്കിംഗ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി: കണക്റ്റിവിറ്റി നൽകുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും
October 16th, 03:18 pm
റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.പ്രധാനമന്ത്രി നവി മുംബൈയിൽ അടൽ ബിഹാരി വാജ്പേയി സേവ്‌രി-നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു
January 12th, 07:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നവി മുംബൈയിൽ അടൽ ബിഹാരി വാജ്പേയി സേവ്‌രി-നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു. ഫോട്ടോഗാലറിയും അടൽ സേതുവിന്റെ പ്രദർശനമാതൃകയും ശ്രീ മോദി വീക്ഷിച്ചു.പ്രധാനമന്ത്രി ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും
January 11th, 11:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.15ന് നാഷിക്കില്‍ എത്തുന്ന അദ്ദേഹം 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയില്‍ അടല്‍ ബിഹാരി വാജ്‌പേയി സെവാരി - നവ ഷേവ അടല്‍സേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.