14-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

June 24th, 09:40 pm

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അധ്യക്ഷതയിൽ 2022 ജൂൺ 23-24 തീയതികളിൽ വെർച്വൽ രൂപത്തിൽ നടന്ന 14-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിച്ചു . ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യയുടെ പ്രസിഡന്റ് വാൽഡിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയുടെ ബ്രിക്സ് ഇതര ഇടപഴകൽ വിഭാഗമായ ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല സംഭാഷണം ജൂൺ 24 ന് നടന്നു.

13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

September 09th, 09:21 pm

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടങ്ങുന്ന മറ്റ് ബ്രിക്‌സ് നേതാക്കളുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉണ്ടായിരുന്നു.

പതിമൂന്നാം ബ്രിക്‌സ് ഉച്ചകോടിയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

September 09th, 05:43 pm

ഈ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് നിങ്ങളെയേവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉച്ചകോടിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നത് എനിക്കും, ഇന്ത്യയ്ക്കും ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. ഉച്ചകോടിയില്‍ നിങ്ങള്‍ക്കൊപ്പമുള്ള ഇന്നത്തെ യോഗത്തിന്റെ വിശദമായ കാര്യപരിപാടി നമ്മുടെ പക്കലുണ്ട്. നിങ്ങളെല്ലാം അംഗീകരിക്കുന്നുവെങ്കില്‍ ഈ കാര്യപരിപാടി നമുക്ക് സ്വീകരിക്കാം. നന്ദി, കാര്യപരിപാടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നു.

13 -ാമത് ബ്രിക്സ് ഉച്ചകോടി

September 07th, 09:11 am

2021 ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 9 ന് വെർച്വൽ ഫോർമാറ്റിൽ 13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ ആധ്യക്ഷം വഹിക്കും . യോഗത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ; റഷ്യയുടെ പ്രസിഡന്റ്, വ്‌ളാഡിമിർ പുടിൻ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്; ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റാമഫോസ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, പുതിയ വികസന ബാങ്ക് പ്രസിഡന്റ് മാർക്കോസ് ട്രോയ്ജോ തുടങ്ങിയവർ പങ്കെടുക്കും. ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ പ്രോ ടെമ്പർ ചെയർമാൻ ഓങ്കാർ കൻവർ, ബ്രിക്സ് വനിതാ ബിസിനസ് അലയൻസ് പ്രോ ടെമ്പർ ചെയർ ഡോ. സംഗിത റെഡ്ഡി, എന്നിവർ ഉച്ചകോടിക്കിടെ ഈ വർഷം പിന്തുടരുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതത് മേഖലകൾക്ക്