ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി
December 12th, 09:50 pm
ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 21st, 02:21 am
നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടും. എല്ലാ വിഷയങ്ങളിലും ഞങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകും.ചിലി പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 20th, 08:36 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ച് ഫോണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി അർജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:09 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:05 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു.പ്രധാനമന്ത്രി ജോനാസ് മാസെറ്റിയെയും സംഘത്തെയും കണ്ടു; വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തെ പ്രശംസിച്ചു
November 20th, 07:54 am
വേദാന്തത്തോടും ഗീതയോടും ഉള്ള ജോനാസ് മാസെറ്റിയുടെ അഭിനിവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സംസ്‌കൃതത്തിലുള്ള രാമായണത്തിൻ്റെ അവതരണം കണ്ട ശേഷമാണ് പ്രധാനമന്ത്രി ജോനാസ് മാസെറ്റിയും സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, എ ഐ, ഭരണനിർവഹണത്തിൽ ഡാറ്റയുടെ പങ്ക് എന്നിവ സംബന്ധിച്ച G20 ത്രിനേതൃത്വ രാഷ്ട്രങ്ങളുടെ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സംയുക്ത പ്രഖ്യാപനം നിരവധി അംഗ രാജ്യങ്ങളും അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചു
November 20th, 07:52 am
ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു.ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും, ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവക്കും ഊന്നൽ നൽകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനം: പ്രധാനമന്ത്രി
November 20th, 05:04 am
ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവയ്ക്കും പ്രാമുഖ്യം നൽകുന്നത് സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകികൊണ്ട് ഇന്ത്യ ആരോഗ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
November 20th, 05:02 am
സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകി ആരോഗ്യ മേഖലയിൽ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി ആപ്തവാക്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ത്യ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിലും ആഗോളതലത്തിൽ ജീവിതത്തെ ശാക്തീകരിക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ട്: പ്രധാനമന്ത്രി
November 20th, 05:00 am
സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിലും ആഗോളതലത്തിൽ ജീവിതം ശാക്തീകരിക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.സുസ്ഥിര വികസനവും ഊർജ പരിവർത്തനവും എന്ന വിഷയത്തിൽ ജി20 സെഷനിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 20th, 01:40 am
ഇന്നത്തെ സെഷന്റെ വിഷയം വളരെ പ്രസക്തമാണ്. അത് അടുത്ത തലമുറയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹി ജി-20 ഉച്ചകോടിക്കിടെ, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കൽ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ വാരാണസി കർമപദ്ധതി അംഗീകരിച്ചിരുന്നു.സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന ജി 20 സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 20th, 01:34 am
ജി-20 ഉച്ചകോടിയിൽ സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ന്യൂഡൽഹി ജി-20 ഉച്ചകോടിയിൽ, 2030 ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാനും ഊർജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാനും ജി-20 സംഘം തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സുസ്ഥിര വികസന മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ബ്രസീലിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.സംയുക്ത പ്രസ്താവന: രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
November 19th, 11:22 pm
റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.ഇറ്റലി-ഇന്ത്യ സംയുക്ത നയതന്ത്ര കർമ്മ പദ്ധതി 2025-2029
November 19th, 09:25 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2024 നവംബർ 18ന് നടന്ന ജി 20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയും ഇന്ത്യൻ-ഇറ്റലി നയതന്ത്ര പങ്കാളിത്തത്തിൻ്റെ സമാനതകളില്ലാത്ത സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത നയതന്ത്ര കർമ്മപദ്ധതിയിലൂടെയും ഇതിന് കൂടുതൽ പ്രചോദനം നൽകാൻ തീരുമാനിച്ചു. ഇതിനായി, ഇറ്റലിയും ഇന്ത്യയും താഴെപ്പറയുന്നവയിൽ ധാരണയായി:പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 08:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:09 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:08 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ മോദി നോർവേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 05:44 am
ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. വിവിധ മേഖലകളിലെ സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യ - യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ - വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (ഇന്ത്യ-EFTA-TEPA) ഒപ്പുവച്ചത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ ഇരുനേതാക്കളും, നോർവേയിൽനിന്നുൾപ്പെടെ, EFTA രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചു.പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
November 19th, 05:41 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 05:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ജനുവരിയിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായുള്ള പ്രസിഡൻ്റ് മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിനും ജൂണിൽ ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്കും ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.