2002ലെ മള്‍ട്ടി-സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (എം.എസ്.സി.എസ്.) നിയമ പ്രകാരം ദേശീയ തലത്തിലുള്ള മള്‍ട്ടി-സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് വിത്ത് സൊസൈറ്റി സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
January 11th, 03:40 pm
മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ (എം.എസ്.സി.എസ്) ആക്ട്, 2002 പ്രകാരം ദേശീയ തലത്തിലുള്ള മള്‍ട്ടി-സ്‌റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ തീരുമാനത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം; തന്ത്രപരമായ ഗവേഷണം വികസനം; രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണയോടെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍), നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ (എന്‍.എസ.്‌സി) എന്നിവയുടെ പിന്തുണയോടെ അവരുടെ പദ്ധതികളിലൂടെയും '' സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനം'' പിന്തുടരുന്ന അവരുടെ ഏജന്‍സികളിലൂടെയും തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു സംവിധാനം വികസിപ്പിക്കുക എന്നിവയ്ക്കായുള്ള ഒരു അപ്പെക്‌സ് സ്ഥാപനമായി ഇത് പ്രവര്‍ത്തിക്കും.ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 18th, 10:31 am
ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 18th, 10:30 am
ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.