രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മാകുമാരിസിന്റെ ശാന്തിവൻ സമുച്ചയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

May 10th, 07:02 pm

ബഹുമാനപ്പെട്ട രാജയോഗിനി ദാദി രത്തൻ മോഹിനി ജി, ബ്രഹ്മാകുമാരീസിലെ എല്ലാ മുതിർന്ന അംഗങ്ങളേ , ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ !

പ്രധാനമന്ത്രി രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മകുമാരീസ് ശാന്തിവൻ സമുച്ചയം സന്ദർശിച്ചു

May 10th, 03:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മകുമാരീസ് ശാന്തിവൻ സമുച്ചയം സന്ദർശിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ചാരിറ്റബിൾ ഗ്ലോബൽ ഹോസ്പിറ്റൽ, ശിവമണി വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ടം, നഴ്സിങ് കോളേജ് വിപുലീകരണം എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ചടങ്ങിൽ സാംസ്കാരിക പരിപാടികളുടെ അവതരണത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി മെയ് 10നു രാജസ്ഥാൻ സന്ദർശിക്കും

May 09th, 11:32 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് 10നു രാജസ്ഥാൻ സന്ദർശിക്കും. പകൽ 11നു പ്രധാനമന്ത്രി നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിക്കും. 11.45നു നാഥ്ദ്വാരയിലെ വിവിധ വികസനസംരംഭങ്ങളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ആബു റോഡിലെ ബ്രഹ്മകുമാരികളുടെ ശാന്തിവന സമുച്ചയം പ്രധാനമന്ത്രി സന്ദർശിക്കും.

ബ്രഹ്മാകുമാരിമാരുടെ 'ജൽ-ജൻ അഭിയാൻ' ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 16th, 01:00 pm

ബ്രഹ്മാകുമാരിസ് സംഘടനയുടെ പ്രമുഖ് രാജയോഗിനി ദാദി രത്തൻ മോഹിനി ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ബ്രഹ്മാകുമാരിസ് സംഘടനയിലെ എല്ലാ അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളേ മാന്യരേ ! ബ്രഹ്മാകുമാരികൾ ആരംഭിച്ച 'ജൽ-ജൻ അഭിയാൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ എത്തിയതിൽ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ വന്ന് നിങ്ങളിൽ നിന്ന് പഠിക്കുക എന്നത് എനിക്ക് എപ്പോഴും ഒരു പ്രത്യേകതയാണ്. അന്തരിച്ച രാജയോഗിനി ദാദി ജാങ്കി ജിയിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. ദാദി പ്രകാശ് മണി ജിയുടെ വിയോഗത്തിന് ശേഷം അബു റോഡിൽ വെച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത് ഞാൻ ഓർക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യത്യസ്ത പരിപാടികളിലേക്ക് ബ്രഹ്മകുമാരി സഹോദരിമാരിൽ നിന്ന് എനിക്ക് നിരവധി ഊഷ്മളമായ ക്ഷണങ്ങൾ ലഭിച്ചു. ഈ ആത്മീയ കുടുംബത്തിലെ ഒരു അംഗമായി ഞാൻ എപ്പോഴും നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ ശ്രമിക്കുന്നു.

ജല്‍-ജന്‍ അഭിയാന് പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ സമാരംഭം കുറിച്ചു

February 16th, 12:55 pm

ബ്രഹ്മകുമാരീസിന്റെ ജല്‍-ജന്‍ അഭിയാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 20th, 10:31 am

പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ !

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി

January 20th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

PM expresses condolences on the passing away of Rajyogini Dadi Janki Ji

March 27th, 02:03 pm

The Prime Minister, Shri Narendra Modi has expressesed condolences on the passing away of Rajyogini Dadi Janki Ji, the Chief of Brahma Kumaris.

Brahma Kumaris family has spread the message of India's rich culture throughout the world: PM

March 26th, 06:11 pm

PM Narendra Modi, today addressed the 80th anniversary celebrations of the Brahma Kumaris family, via video conferencing. The Prime Minister appreciated the work done by the Brahma Kumaris institution in many fields, including in solar energy. He called for expanding the use of digital transactions to bring down corruption. The Prime Minister also touched upon themes such as Swachh Bharat, and LED lighting, and spoke of their benefits.

ബ്രഹ്മകുമാരീസ് കുടുംബത്തിന്റെ എണ്‍പതാമത് വാര്‍ഷികാഘോഷം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു

March 26th, 06:10 pm

രാജ്യാന്തര സമ്മേളനത്തിലേക്കും സാംസ്‌കാരിക ഉത്സവത്തിലേക്കും ഇന്ത്യക്കകത്തും പുറത്തുംനിന്നുമുള്ള പ്രതിനിധികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം സ്ഥാപിച്ച ദാദാ ലേഖ്‌രാജിന് ആദരാഞ്ജലിയര്‍പ്പിച്ചു. നൂറാം വയസ്സിലും സമൂഹത്തെ സേവിക്കുന്ന ദാദി ജാന്‍കിജി യഥാര്‍ഥ കര്‍മയോഗിയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.