അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 19th, 08:42 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ; എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകന്‍, ശ്രീ അനുരാഗ് താക്കൂര്‍ ജി; അസം സര്‍ക്കാരിലെ മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ യുവ കായികതാരങ്ങളേ!

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 19th, 06:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയുടെ ചിഹ്നത്തെക്കുറിച്ച്, അതായത്, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അഷ്ടലക്ഷ്മിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മി എന്ന് പലപ്പോഴും വിളിക്കുന്ന പ്രധാനമന്ത്രി, “ഈ കായികമേളയിൽ ചിത്രശലഭത്തെ ഭാഗ്യചിഹ്നമാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിലാഷങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നുവെന്നു പ്രതീകപ്പെടുത്തുന്നു”വെന്നു പറഞ്ഞു.

വനിതാ ബോക്‌സിംഗ് 75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ലോവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 04th, 08:09 pm

ഏഷ്യൻ ഗെയിംസിൽ വനിതാ ബോക്‌സിംഗ് 75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ലോവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സിംഗ് താരം പർവീൺ ഹൂഡയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

October 04th, 08:07 pm

ഏഷ്യൻ ഗെയിംസിൽ വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സിംഗ് താരം പർവീൺ ഹൂഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ബോക്‌സർമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 11th, 06:18 pm

താഷ്‌കന്റിൽ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ദീപക് ഭോറിയ, ഹുസാമുദ്ദീൻ, നിശാന്ത് ദേവ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌ന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

March 26th, 09:41 pm

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതിന് ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

Success starts with action: PM Modi at inauguration of National Games

September 29th, 10:13 pm

PM Modi declared the 36th National Games open, which is being held in Gujarat. He reiterated the importance of sports in national life. “The victory of the players in the field of play, their strong performance, also paves the way for the victory of the country in other fields. The soft power of sports enhances the country's identity and image manifold.”

PM Modi declares open the 36th National Games in Ahmedabad, Gujarat

September 29th, 07:34 pm

PM Modi declared the 36th National Games open, which is being held in Gujarat. He reiterated the importance of sports in national life. “The victory of the players in the field of play, their strong performance, also paves the way for the victory of the country in other fields. The soft power of sports enhances the country's identity and image manifold.”

ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം

August 13th, 11:31 am

എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു

August 13th, 11:30 am

2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മണിപ്പൂരിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 04th, 09:45 am

ഈ പരിപാടിയിൽ പങ്കെടുക്കുന്ന മണിപ്പൂർ ഗവർണർ ലാ . ഗണേശൻ ജി, മുഖ്യമന്ത്രി ശ്രീ എൻ. ബിരേൻ സിംഗ് ജി, ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാർ സിംഗ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഭൂപേന്ദ്ര യാദവ് ജി, രാജ്കുമാർ രഞ്ജൻ സിംഗ് ജി, മണിപ്പൂർ ഗവൺമെന്റിലെ മന്ത്രിമാരായ ബിശ്വജിത്ത് സിംഗ് ജി, ലോസി ദിഖോ ജി, ലെത്‌പാവോ ഹയോകിപ് ജി, അവാങ്‌ബൗ ന്യൂമൈ ജി, എസ് രാജെൻ സിംഗ് ജി, വുങ്‌സാഗിൻ വാൽട്ടെ ജി, സത്യബ്രത സിംഗ് ജി, ഒ. ലുഖിയോ സിംഗ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എംഎൽഎമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ , മണിപ്പൂരിന്റെ! ഖുറുംജാരി!

മണിപ്പൂരിലെ ഇംഫാലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

January 04th, 09:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ഇംഫാലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം 2950 കോടി രൂപയുടെ 9 പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. റോഡ് അടിസ്ഥാനസൗകര്യം , കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാര്‍പ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇന്നു തുടക്കം കുറിച്ചത്.

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആകാശ് കുമാറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

November 06th, 08:34 pm

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആകാശ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടോക്കിയോ 2020 ലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 06:24 pm

ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ 2020 അവസാനിക്കാറായപ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്നെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 04th, 12:04 pm

ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ബോക്സിംഗിൽ വെങ്കല മെഡൽ നേടിയതിന് ലവ്ലിന ബോർഗോഹെയ്നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടോക്കിയോ ഒളിമ്പിക്‌സിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാന മന്ത്രി വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ പ്രസംഗം

July 13th, 05:02 pm

നിങ്ങളുമായി സംസാരിക്കുന്നത് എനിക്ക് ആനന്ദമാണ്. നിങ്ങള്‍ എല്ലാവരോടും സംസാരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ലെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിങ്ങളുടെ ആവേശവും അഭിനിവേശവും അനുഭവിക്കാന്‍ സാധിക്കും. എന്നോടൊപ്പം സന്നിഹിതനായിരിക്കുന്നത് രാജ്യത്തിന്റെ കായിക വകുപ്പു മന്ത്രി ശ്രീ അനുരാഗ് താക്കൂറാണ്. അതുപോലെ നമ്മുടെ ഇപ്പോഴത്തെ നിയമ മന്ത്രി ശ്രീ.കിരണ്‍ രഞ്ജുജിയും. ഏതാനും ദിവസം മുമ്പു വരെ കായിക വകുപ്പു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സംഘത്തിലുള്ള ഏറ്റവും ചെറുപ്പക്കാരനായ മന്തരി കായിക വകുപ്പ് സഹമന്ത്രി ശ്രീ നിഷിത് പ്രാമാണിക് ആണ്. എല്ലാ കായിക സംഘടനകളുടെയും അദ്ധ്യക്ഷന്മാരെ, അതിലെ അംഗങ്ങളെ, ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരെ, കായിക താരങ്ങളുടെ മാതാപിതാക്കളെ, ഇന്ന് നാം വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെയാണ് സംസാരിക്കുക. നിങ്ങള്‍ എല്ലാവരും ഇവിടെ ഡല്‍ഹിയിലെ എന്റെ വസതിയില്‍ അതിഥികളായില്‍ അതിഥികളായിരുന്നെങ്കില്‍, നിങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കാണാന്‍ സാധിച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത്. മുമ്പ് ഞാന്‍ അങ്ങിനെയാണ് ചെയ്തിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ദര്‍ഭം കൂടുതല്‍ വിലപ്പെട്ടതുമായിരുന്നു. എന്നാല്‍ ഇക്കുറി കൊറോണ കാരണം അത് സാധിക്കുന്നില്ല. അതിനുമുപരി നമ്മുടെ പകുതിയിലധികം കളിക്കാര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദേശത്തുമാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വാക്കു തരുന്നു, നിങ്ങള്‍ തിരികെ വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കാണും. കൊറോണ മൂലം അനേകം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒളിമ്പിക്‌സ് പോലും മാറി, നിങ്ങളുടെ തയാറെടുപ്പുകള്‍ മാറി, വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒളിമ്പിക്‌സ് തുടങ്ങാന്‍ ഇനി കേവലം പത്തു ദിനങ്ങളെ അവശേഷിക്കുന്നുള്ളൂ. ടോക്കിയോയിലും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുന്നത്.

നമുക്കെല്ലാവർക്കും ഇന്ത്യക്കുവേണ്ടി ആര്‍പ്പുവിളിക്കാം #Cheer4India: പ്രധാനമന്ത്രി മോദി

July 13th, 05:01 pm

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. അനൗപചാരികവും നൈസര്‍ഗ്ഗികവുമായ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ അനുഷ്ടിച്ച ത്യാഗത്തിന് നന്ദി പറയുകയും ചെയ്തു.

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു.

July 13th, 05:00 pm

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ കായിക പ്രതിഭകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. മല്‍സര ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പായി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍, സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, നിയമ മന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരും പങ്കെടുത്തു.

ബോക്സിങ് താരം ഡിങ്കോ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

June 10th, 11:44 am

ബോക്‌സർ ശ്രീ ഡിങ്കോ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

Fitness is not just a word but a pre-condition for healthy and fulfilling life: PM Modi

August 29th, 10:01 am

PM Narendra Modi launched the FIT India movement today. Speaking at the event, PM Modi said, A fit mind in a fit body is important. PM Modi further said lifestyle diseases are on the rise due to lifestyle disorders and we can ensure we don't get them by being fitness-conscious. The Prime Minister also urged people to make the FIT India movement a Jan Andolan.