അതിർത്തി രക്ഷാസേനയുടെ സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 01st, 08:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സ്ഥാപകദിനമായ ഇന്ന് അവർക്ക് ആശംസകൾ നേർന്നു. ധീരതയും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന ബിഎസ്എഫിനെ, പ്രതിരോധത്തിന്റെ നിർണായക നിരയായി നിലകൊള്ളുന്നതിന് അദ്ദേഹം അഭിനന്ദിച്ചു.ഗുജറാത്തിലെ കച്ചിൽ ദീപാവലിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 31st, 07:05 pm
രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു
October 31st, 07:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.കാലാൾപ്പട ദിനത്തോടനുബന്ധിച്ച് എല്ലാ വിമുക്തഭടന്മാരുടെയും അജയ്യമായ ധൈര്യത്തെയും ആത്മാവിനെയും വണങ്ങി പ്രധാനമന്ത്രി ശ്രീ മോദി
October 27th, 09:07 am
കാലാൾപ്പട ദിനത്തോടനുബന്ധിച്ച് കാലാൾപ്പടയിലെ എല്ലാ വിമുക്തഭടന്മാരുടെയും അജയ്യവും അച്ചഞ്ചലവുമായ ധൈര്യത്തെയും ആത്മാവിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സി.എല്‍.ഇ.എ-കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് 2024 ഫെബ്രുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
February 02nd, 11:10 am
'നീതി ലഭ്യമാക്കുന്നതില്‍ അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. മറ്റുള്ളവയ്‌ക്കൊപ്പം ജുഡീഷ്യല്‍ പരിവര്‍ത്തനം, നിയമ പരിശീലനത്തിന്റെ ധാര്‍മ്മിക മാനങ്ങള്‍, എക്‌സിക്യൂട്ടീവ് ഉത്തരവാദിത്തം; ആധുനിക കാലത്തെ നിയമവിദ്യാഭ്യാസ പുനഃപരിശോധന തുടങ്ങിയ നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.പിഎം-ജന്‍മനു കീഴില്‍ പിഎംഎവൈ(ജി)യുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗജു വിതരണംചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 15th, 12:15 pm
ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.പ്രധാനമന്ത്രി പിഎം-ജൻമൻ പ്രകാരം ഒരുലക്ഷം PMAY(G) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു
January 15th, 12:00 pm
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.പോലീസ് ഡയറക്ടര്‍ ജനറല്‍മാര്‍/ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
January 07th, 08:34 pm
ജയ്പൂരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ 2024 ജനുവരി 6, 7 തീയതികളിലായി നടന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ 58-ാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
December 05th, 01:33 pm
ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.PM Narendra Modi addresses public meetings in Pali & Pilibanga, Rajasthan
November 20th, 12:00 pm
Amidst the ongoing election campaigning in Rajasthan, PM Modi’s rally spree continued as he addressed public meetings in Pali and Pilibanga. Addressing a massive gathering, PM Modi emphasized the nation’s commitment to development and the critical role Rajasthan plays in India’s advancement in the 21st century. The Prime Minister underlined the development vision of the BJP government and condemned the misgovernance of the Congress party in the state.PM Modi delivers powerful speeches at public meetings in Taranagar & Jhunjhunu, Rajasthan
November 19th, 11:03 am
PM Modi, in his unwavering election campaign efforts ahead of the Rajasthan assembly election, addressed public meetings in Taranagar and Jhunjhunu. Observing a massive gathering, he exclaimed, “Jan-Jan Ki Yahi Pukar, Aa Rahi Bhajpa Sarkar”. PM Modi said, “Nowadays, the entire country is filled with the fervour of cricket. In cricket, a batsman comes and scores runs for his team. But among the Congress members, there is such a dispute that scoring runs is far-fetched; these people are engaged in getting each other run out. The Congress government spent five years getting each other run out.”Armed forces have taken India’s pride to new heights: PM Modi in Lepcha
November 12th, 03:00 pm
PM Modi addressed brave jawans at Lepcha, Himachal Pradesh on the occasion of Diwali. Addressing the jawans he said, Country is grateful and indebted to you for this. That is why one ‘Diya’ is lit for your safety in every household”, he said. “The place where jawans are posted is not less than any temple for me. Wherever you are, my festival is there. This is going on for perhaps 30-35 years”, he added.ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീരരായ ജവാന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു
November 12th, 02:31 pm
രാജ്യത്തെ ഓരോ പൗരന്റെയും ജ്ഞാനോദയത്തിന്റെ നിമിഷമാണ് ദീപാവലി. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി കണക്കാക്കപ്പെടുന്ന രാജ്യത്തിന്റെ അവസാന ഗ്രാമത്തിലെ ജവാന്‍മാര്‍ക്കൊപ്പം ചേർന്ന് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.Our connectivity initiatives emerged as a lifeline during the COVID Pandemic: PM Modi
November 01st, 11:00 am
PM Modi and President Sheikh Hasina of Bangladesh jointly inaugurated three projects in Bangladesh. We have prioritized the strengthening of India-Bangladesh Relations by enabling robust connectivity and creating a Smart Bangladesh, PM Modi said.കെവഡിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 31st, 10:00 am
എല്ലാ യുവാക്കളുടെയും നിങ്ങളെപ്പോലുള്ള ധീരഹൃദയരുടെയും ഈ ആവേശം രാഷ്ട്രീയ ഏകതാ ദിവസിന്റെ (ദേശീയ ഐക്യദിനം) വലിയ ശക്തിയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ മുന്നില്‍ ഒരു മിനി ഇന്ത്യ കാണാം. വ്യത്യസ്ത സംസ്ഥാനങ്ങള്‍, വ്യത്യസ്ത ഭാഷകള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍ എന്നിവയുണ്ട്, എന്നാല്‍ ഇവിടെയുള്ള ഓരോ വ്യക്തിയും ഐക്യത്തിന്റെ ശക്തമായ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍ ഉണ്ടെങ്കിലും മാല ഒന്നുതന്നെ. എണ്ണമറ്റ ശരീരങ്ങളുണ്ട്, പക്ഷേ ഒരു മനസ്സ്. ആഗസ്ത് 15 നമ്മുടെ സ്വാതന്ത്ര്യ ദിനവും ജനുവരി 26 നമ്മുടെ റിപ്പബ്ലിക് ദിനവും ആയതുപോലെ, ഒക്ടോബര്‍ 31 രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയത പ്രചരിപ്പിക്കുന്നതിന്റെ ഉത്സവമായി മാറിയിരിക്കുന്നു.പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
October 31st, 09:12 am
ദേശീയ ഏകതാ ദിവസുമായി ബന്ധപ്പെട്ട പരിപാടികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തിൽ ഏകതാ പ്രതിമയിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബിഎസ്എഫിന്റെയും വിവിധ സംസ്ഥാന പോലീസിന്റെയും സംഘങ്ങൾ ഉൾപ്പെടുന്ന ദേശീയ ഏകതാ ദിന പരേഡ്, എല്ലാ വനിതാ സിആർപിഎഫ് ബൈക്കര്‍മാരുടെയും ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ വനിതാ പൈപ്പ് ബാൻഡ്, ഗുജറാത്ത് വനിതാ പോലീസിന്റെ നൃത്തപരിപാടി, പ്രത്യേക എൻസിസി ഷോ, സ്‌കൂൾ ബാൻഡുകളുടെ പ്രദർശനം, ഇന്ത്യൻ വ്യോമസേനയുടെ ഫ്‌ളൈ പാസ്റ്റ്, ഊർജ്ജസ്വല ഗ്രാമങ്ങളുടെ സാമ്പത്തിക സാധ്യതാ പ്രദർശനം എന്നിവയ്ക്ക് ശ്രീ മോദി സാക്ഷ്യം വഹിച്ചു.ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വിജയ ദശമി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 06:32 pm
ശക്തിയെ ആരാധിക്കുന്ന നവരാത്രിയുടെയും വിജയത്തിന്റെ ഉത്സവമായ വിജയ ദശമിയുടെയും ശുഭ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ വിജയ ദശമി ഉത്സവം, അനീതിക്കെതിരെ നീതിയുടേയും, അഹങ്കാരത്തിന്മേല്‍ വിനയത്തിന്റേയും, ആക്രമണത്തിന്മേല്‍ ക്ഷമയുടേയും വിജയത്തെ സൂചിപ്പിക്കുന്നു. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണിത്. എല്ലാ വര്‍ഷവും രാവണന്റെ കോലം കത്തിച്ചുകൊണ്ട് നാം ഈ വിജയത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ഈ ഉത്സവം അത് മാത്രമല്ല. നമുക്ക് ഈ ഉത്സവം പുതിയ തീരുമാനങ്ങളുടെ ഉത്സവവും നമ്മുടെ തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഉത്സവവുമാണ്.ഡല്‍ഹിയിലെ ദ്വാരകയില്‍ വിജയ ദശമി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 24th, 06:31 pm
അനീതിക്കെതിരെ നീതിയുടെയും അഹങ്കാരത്തിന്മേല്‍ വിനയത്തിന്റെയും കോപത്തിന്മേല്‍ ക്ഷമയുടെയും വിജയത്തിന്റെ ഉത്സവമാണ് വിജയദശമിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രതിജ്ഞകള്‍ പുതുക്കാനുള്ള ദിനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.ഗവൺമെന്റ് വകുപ്പുകളിൽ പുതുതായി നിയമിതരായവർക്കുള്ള 51000-ത്തിലധികം നിയമന കത്തുകളുടെ വിതരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 28th, 11:20 am
ഈ 'ആസാദി കാ അമൃത്‌കാല'ത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും കോടിക്കണക്കിന് രാജ്യക്കാരുടെ സംരക്ഷകരുമായി മാറിയതിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കൾ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയും ചെയ്യും എന്നതിനാലാണ് ഞാൻ നിങ്ങളെ 'അമൃത് രക്ഷകർ' എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഒരു തരത്തിൽ നിങ്ങൾ ജനങ്ങളുടെ സംരക്ഷകരും 'അമൃത്കാല'ത്തിന്റെ 'അമൃത് രക്ഷകരും'.തൊഴിൽ മേളയ്ക്ക് കീഴിൽ 51,000-ലധികം നിയമനപത്രങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്തു
August 28th, 10:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പുതുതായി നിയമിതരായ 51,000-ത്തിലധികം പേർക്കുള്ള നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് തൊഴിൽ മേള നടന്നത്. ഈ തൊഴിൽ മേള പരിപാടിയിലൂടെ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഡൽഹി പൊലീസ് തുടങ്ങിയ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് (സിഎപിഎഫ്) ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്നവർ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി), നോൺ-ജനറൽ ഡ്യൂട്ടി കേഡർ തസ്തികകളിൽ പ്രവേശിക്കും.