കാലാവസ്ഥാ വ്യവസ്ഥിതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സൗരോർജ്ജ സമിതി (ഐഎസ്എ) ഒരു വലിയ പ്ലാറ്റ്ഫോം രൂപീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
October 02nd, 08:17 pm
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.സദസിനെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ 150 മുതല്‍ 200 വര്‍ഷം വരെ മനുഷ്യരാശി തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിച്ച് പോന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര സൗര സഖ്യം ഭാവിയില്‍ മുഖ്യ ആഗോള ഊര്‍ജ്ജ വിതരണക്കാര്‍ എന്ന നിലയ്ക്ക് ഒപ്പെക്കിന് പകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 02nd, 08:16 pm
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. രണ്ടാമത് ഐ.ഒ.ആര്‍.എ. പുനരുപയോഗ ഊര്‍ജ്ജ മന്ത്രിതല സമ്മേളനം, പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപകരുടെ രണ്ടാമത് ആഗോള നിക്ഷേപക സമ്മേളനം, പ്രദര്‍ശനവും (ഗ്ലോബല്‍ ആര്‍.ഇ. ഇന്‍വെസ്റ്റ്) എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്ററസും സന്നിഹിതനായിരുന്നു.