Today India is working in every sector, in every area with unprecedented speed: PM at NDTV World Summit

October 21st, 10:25 am

Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

October 21st, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.

സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 02nd, 10:15 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു

October 02nd, 10:10 am

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

സഹകരണ മേഖലയിലെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 24th, 10:36 am

'വികസിത് ഭാരത്' എന്ന 'അമൃത് യാത്ര'യിലെ മറ്റൊരു സുപ്രധാന നേട്ടത്തിന് ഇന്ന് 'ഭാരത് മണ്ഡപം' സാക്ഷ്യം വഹിക്കുകയാണ്. രാജ്യം കൈക്കൊണ്ട 'സഹക്കാര്‍ സേ സമൃദ്ധി' (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) എന്ന പ്രമേയം യാഥാര്‍ഥ്യമാക്കുന്ന ദിശയിലാണ് ഇന്ന് നാം മുന്നേറുന്നത്. കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ന് ഈ പരിപാടിയും അതേ ഉത്സാഹത്തിലാണ് നടക്കുന്നത്. ഇന്ന്, നമ്മുടെ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു... സംഭരണ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് വെയര്‍ഹൗസുകളും ഗോഡൗണുകളും നിര്‍മ്മിക്കും. ഇന്ന്, 18,000 PACS (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഒരു സുപ്രധാന ദൗത്യം പൂര്‍ത്തിയായി. ഈ പദ്ധതികളെല്ലാം കാര്‍ഷികമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു പുതിയ നിറവ് നല്‍കും. പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ ഈ സംരംഭങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 24th, 10:35 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. 11 സംസ്ഥാനങ്ങളിലെ 11 പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണസംഘങ്ങളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയുടെ' പ്രാരംഭ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍ സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നബാര്‍ഡിന്റെ പിന്തുണയോടെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍സിഡിസി) സഹകരണത്തോടെയും പിഎസിഎസ് സംഭരണശാലകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യം (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് സംരംഭം നടപ്പിലാക്കുന്നത്. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കരുത്തേകാനും ലക്ഷ്യമിട്ടുള്ള 'സഹകാര്‍ സേ സമൃദ്ധി' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യസമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 23rd, 02:45 pm

വേദിയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രജേഷ് പഥക് ജി, ബനാസ് ഡയറി ചെയര്‍മാന്‍ ശങ്കര്‍ഭായ് ചൗധരി, സംസ്ഥാന പ്രസിഡന്റ്. ഭാരതീയ ജനതാ പാര്‍ട്ടി ശ്രീ ഭൂപേന്ദ്ര ചൗധരി ജി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിനിധികള്‍, കാശിയില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരേ.

പ്രധാനമന്ത്രി വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

February 23rd, 02:28 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. വാരണാസിയിലെ കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനാസ്‌കാണ്ഠ ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്‌കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു. ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു. നിയമനപത്രങ്ങളും ജിഐ അംഗീകൃത ഉപയോക്തൃ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. റോഡ്, റെയിൽ, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ.

ഗോവയില്‍ ഇന്ത്യ ഊര്‍ജ്ജ വാരം 2024ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 06th, 12:00 pm

ഗോവ ഗവര്‍ണര്‍, ശ്രീ പി.എസ് ശ്രീധരന്‍ പിള്ള, ഗോവയുടെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി, ശ്രീ പ്രമോദ് സാവന്ത്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഹര്‍ദീപ് സിംഗ് പുരി, രാമേശ്വര്‍ തേലി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട അതിഥികളെ, മഹതികളെ, മഹാന്മാരേ!

പ്രധാനമന്ത്രി ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു

February 06th, 11:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഊർജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി മുഴുവൻ ഊർജ മൂല്യശൃംഖലയും ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ ഏറ്റവും വലുതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഊർജപ്രദർശനവും ഉച്ചകോടിയുമാണ് ഇന്ത്യ ഊർജവാരം 2024. പരിപാടിയുടെ ഭാഗമായി ആഗോള എണ്ണ-വാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഹരിത വളർച്ച ' എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 23rd, 10:22 am

2014 മുതൽ ഇന്ത്യയിലെ എല്ലാ ബജറ്റുകളിലും ഒരു മാതൃക ഉണ്ട്. അതിനുശേഷം നമ്മുടെ ഗവൺമെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികളെ ഒരേസമയം നേരിടുന്നതിനിടയിൽ നവയുഗ പരിഷ്‌കാരങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഹരിത വളർച്ചയ്ക്കും ഊർജ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളുണ്ട്. ആദ്യം, പുനരുപയോഗ ഊർജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക; രണ്ടാമതായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക; മൂന്നാമതായി: രാജ്യത്തിനുള്ളിൽ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറുക. ഈ തന്ത്രത്തിന്റെ ഭാഗമായി, എഥനോൾ മിശ്രിതം, PM-KUSUM പദ്ധതി , സോളാർ നിർമ്മാണത്തിനുള്ള പ്രോത്സാഹനം, റൂഫ്-ടോപ്പ് സോളാർ സ്കീം, കൽക്കരി ഗ്യാസിഫിക്കേഷൻ അല്ലെങ്കിൽ ബാറ്ററി സംഭരണം എന്നിങ്ങനെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ തുടർന്നുള്ള ബജറ്റുകളിൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിലും വ്യവസായത്തിന് ഗ്രീൻ ക്രെഡിറ്റുകളും കർഷകർക്കായി പ്രധാനമന്ത്രി പ്രണാമം പദ്ധതിയുമുണ്ട്. ഗ്രാമങ്ങൾക്കായി ഗോബർ ധന് യോജനയും നഗരപ്രദേശങ്ങളിൽ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് നയവും ഉണ്ട്. ഹരിത ഹൈഡ്രജനിൽ ഊന്നൽ നൽകുന്നതോടൊപ്പം തണ്ണീർത്തട സംരക്ഷണത്തിൽ തുല്യ ശ്രദ്ധയും ഉണ്ട്. ഹരിത വളർച്ചയെ സംബന്ധിച്ച് ഈ വർഷത്തെ ബജറ്റിൽ തയ്യാറാക്കിയ വ്യവസ്ഥകൾ നമ്മുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്.

‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 23rd, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.

അന്താരാഷ്ട്ര ഡയറി ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 12th, 11:01 am

ഉത്തര്‍ പ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രി സഭിയലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. പരുഷോത്തം റുപാലജി, മറ്റ് മന്ത്രിമാരെ, എംപി മാരെ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ പ്രസിഡന്റ് പി ബ്രാസലെജി, ഡയറക്ടര്‍ ജനറല്‍ കരോളിന്‍ എമോണ്ട് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു വിശിഷ്ടാതിഥികളെ, മഹതി മഹാന്മാരെ,

PM inaugurates International Dairy Federation World Dairy Summit 2022 in Greater Noida

September 12th, 11:00 am

PM Modi inaugurated International Dairy Federation World Dairy Summit. “The potential of the dairy sector not only gives impetus to the rural economy, but is also a major source of livelihood for crores of people across the world”, he said.

ഗുജറാത്തിലെ ഗാന്ധിനഗറില്‍, ഇന്ത്യയില്‍ സുസുക്കിയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 28th, 08:06 pm

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ കൃഷ്ണ ചൗട്ടാല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാരുതി-സുസുക്കി, മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 28th, 05:08 pm

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന മന്ത്രി സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രസിഡന്റ് ജഗദീഷ് പഞ്ചല്‍, മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.

Freebies will prevent the country from becoming self-reliant, increase burden on honest taxpayers: PM

August 10th, 04:42 pm

On the occasion of World Biofuel Day, PM Modi dedicated the 2G Ethanol Plant in Panipat, Haryana to the nation. The PM pointed out that due to the mixing of ethanol in petrol, in the last 7-8 years, about 50 thousand crore rupees of the country have been saved from going abroad and about the same amount has gone to the farmers of our country because of ethanol blending.

PM dedicates 2G Ethanol Plant in Panipat

August 10th, 04:40 pm

On the occasion of World Biofuel Day, PM Modi dedicated the 2G Ethanol Plant in Panipat, Haryana to the nation. The PM pointed out that due to the mixing of ethanol in petrol, in the last 7-8 years, about 50 thousand crore rupees of the country have been saved from going abroad and about the same amount has gone to the farmers of our country because of ethanol blending.

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 05th, 02:47 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.

PM Addresses 'Save Soil' Programme Organised by Isha Foundation

June 05th, 11:00 am

PM Modi addressed 'Save Soil' programme organised by Isha Foundation. He said that to save the soil, we have focused on five main aspects. First- How to make the soil chemical free. Second- How to save the organisms that live in the soil. Third- How to maintain soil moisture. Fourth- How to remove the damage that is happening to the soil due to less groundwater. Fifth, how to stop the continuous erosion of soil due to the reduction of forests.