ഹരിത വളർച്ച ' എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 23rd, 10:22 am
2014 മുതൽ ഇന്ത്യയിലെ എല്ലാ ബജറ്റുകളിലും ഒരു മാതൃക ഉണ്ട്. അതിനുശേഷം നമ്മുടെ ഗവൺമെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികളെ ഒരേസമയം നേരിടുന്നതിനിടയിൽ നവയുഗ പരിഷ്‌കാരങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഹരിത വളർച്ചയ്ക്കും ഊർജ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളുണ്ട്. ആദ്യം, പുനരുപയോഗ ഊർജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക; രണ്ടാമതായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക; മൂന്നാമതായി: രാജ്യത്തിനുള്ളിൽ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറുക. ഈ തന്ത്രത്തിന്റെ ഭാഗമായി, എഥനോൾ മിശ്രിതം, PM-KUSUM പദ്ധതി , സോളാർ നിർമ്മാണത്തിനുള്ള പ്രോത്സാഹനം, റൂഫ്-ടോപ്പ് സോളാർ സ്കീം, കൽക്കരി ഗ്യാസിഫിക്കേഷൻ അല്ലെങ്കിൽ ബാറ്ററി സംഭരണം എന്നിങ്ങനെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ തുടർന്നുള്ള ബജറ്റുകളിൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിലും വ്യവസായത്തിന് ഗ്രീൻ ക്രെഡിറ്റുകളും കർഷകർക്കായി പ്രധാനമന്ത്രി പ്രണാമം പദ്ധതിയുമുണ്ട്. ഗ്രാമങ്ങൾക്കായി ഗോബർ ധന് യോജനയും നഗരപ്രദേശങ്ങളിൽ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് നയവും ഉണ്ട്. ഹരിത ഹൈഡ്രജനിൽ ഊന്നൽ നൽകുന്നതോടൊപ്പം തണ്ണീർത്തട സംരക്ഷണത്തിൽ തുല്യ ശ്രദ്ധയും ഉണ്ട്. ഹരിത വളർച്ചയെ സംബന്ധിച്ച് ഈ വർഷത്തെ ബജറ്റിൽ തയ്യാറാക്കിയ വ്യവസ്ഥകൾ നമ്മുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്.‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 23rd, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.കർണ്ണാടകയിലെ ബംഗളൂരുവിൽ 2023ലെ ഇന്ത്യ ഊർജ്ജ വാര ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 11:50 am
ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിരവധി ദാരുണ മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുർക്കിക്ക് ചുറ്റുമുള്ള രാജ്യങ്ങളും നാശനഷ്ടങ്ങൾ നേരിടുമെന്ന് ഭയപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സഹതാപം എല്ലാ ഭൂകമ്പബാധിതർക്കൊപ്പമാണ്. ഭൂകമ്പബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.ഇന്ത്യ ഊർജവാരം 2023ന് ബംഗളൂരുവിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു
February 06th, 11:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി നാളെ ആശയവിനിമയം നടത്തും
October 19th, 12:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 20 ന് ) ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. 2016 ൽ ആരംഭിച്ച ആറാമത്തെ വാർഷിക ഇടപെടലാണിത്. എണ്ണ, വാതക മേഖലയിലെ ആഗോള നേതാക്കളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന ഈ ആശയവിനിമയത്തിൽ ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുകയും ഇന്ത്യയുമായുള്ള സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതയുള്ള മേഖലകൾ വിലയിരുത്തുകയും ചെയ്യും.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രധാന മുൻഗണനകളിലൊന്നാണ് എത്തനോൾ: പ്രധാനമന്ത്രി
June 05th, 11:05 am
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ചടങ്ങില്‍ പൂനെയില്‍ നിന്നുള്ള ഒരു കര്‍ഷകനുമായി പ്രധാനമന്ത്രി സംവദിച്ചു. ജൈവകൃഷിയിലും കൃഷിയ്ക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലുമുള്ള അനുഭവം അദ്ദേഹംപങ്കുവെച്ചു.ലോക പരിസ്ഥിതിദിനഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 05th, 11:04 am
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ചടങ്ങില്‍ പൂനെയില്‍ നിന്നുള്ള ഒരു കര്‍ഷകനുമായി പ്രധാനമന്ത്രി സംവദിച്ചു. ജൈവകൃഷിയിലും കൃഷിയ്ക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലുമുള്ള അനുഭവം അദ്ദേഹംപങ്കുവെച്ചു.ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക
January 25th, 03:00 pm
ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടികPM Modi's remarks at joint press meet with President Bolsonaro of Brazil
January 25th, 01:00 pm
Addressing the joint press meet, PM Modi welcomed President Bolsonaro of Brazil. PM Modi said, Discussions were held with President Bolsonaro on areas including bio-energy, cattle genomics, health and traditional medicine, cyber security, science and technology and oil and gas sectors. The PM also said that both the countries were working to strengthen defence industrial cooperation.കാലാവസ്ഥാ വ്യവസ്ഥിതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സൗരോർജ്ജ സമിതി (ഐഎസ്എ) ഒരു വലിയ പ്ലാറ്റ്ഫോം രൂപീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
October 02nd, 08:17 pm
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.സദസിനെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ 150 മുതല്‍ 200 വര്‍ഷം വരെ മനുഷ്യരാശി തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിച്ച് പോന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര സൗര സഖ്യം ഭാവിയില്‍ മുഖ്യ ആഗോള ഊര്‍ജ്ജ വിതരണക്കാര്‍ എന്ന നിലയ്ക്ക് ഒപ്പെക്കിന് പകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 02nd, 08:16 pm
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. രണ്ടാമത് ഐ.ഒ.ആര്‍.എ. പുനരുപയോഗ ഊര്‍ജ്ജ മന്ത്രിതല സമ്മേളനം, പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപകരുടെ രണ്ടാമത് ആഗോള നിക്ഷേപക സമ്മേളനം, പ്രദര്‍ശനവും (ഗ്ലോബല്‍ ആര്‍.ഇ. ഇന്‍വെസ്റ്റ്) എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്ററസും സന്നിഹിതനായിരുന്നു.