മധ്യപ്രദേശിലെ ബിനയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
September 14th, 12:15 pm
മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഹര്‍ദീപ് സിങ് പുരി, മധ്യപ്രദേശിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,മധ്യപ്രദേശിലെ ബിനായില്‍ 50,700 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 14th, 11:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോടിയിലധികം 50,700 ല്‍പ്പരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മധ്യപ്രദേശിലെ ബിനയില്‍ ഇന്ന് തറക്കല്ലിട്ടു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലെക്സ് ഏകദേശം 49,000 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. നര്‍മ്മദാപുരം ജില്ലയില്‍ ഒരു 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന മേഖല'; ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍; രത്ലാമില്‍ ഒരു വന്‍കിട വ്യവസായ പാര്‍ക്ക്; മധ്യപ്രദേശിലുടനീളം ആറ് പുതിയ വ്യവസായ മേഖലകള്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതികള്‍. ബുന്ദേല്‍ഖണ്ഡ്, യോദ്ധാക്കളുടെ നാടാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനുള്ളി മലെ മധ്യപ്രദേശിലെ സാഗര്‍ സന്ദര്‍ശന വിവരം അദ്ദേഹം പരാമര്‍ശിക്കുകയും അവസരത്തിന് മധ്യപ്രദേശ് ഗവണ്‍മെന്റിനു നന്ദി പറയുകയും ചെയ്തു. സന്ത് രവിദാസ് ജിയുടെ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.