പിഎം-ജന്‍മനു കീഴില്‍ പിഎംഎവൈ(ജി)യുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗജു വിതരണംചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 15th, 12:15 pm

ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.

പ്രധാനമന്ത്രി പിഎം-ജൻമൻ പ്രകാരം ഒരുലക്ഷം PMAY(G) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു

January 15th, 12:00 pm

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.

ന്യൂഡല്‍ഹിയിലെ പൊങ്കല്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 14th, 12:00 pm

പൊങ്കല്‍ നാളില്‍ തമിഴ്നാട്ടിലെ എല്ലാ വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഒഴുക്കാണ്. നിങ്ങളുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തടസ്സമില്ലാതെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹം. ഇന്നലെയാണ് രാജ്യം ലോഹ്രി ഉത്സവം ആഘോഷിച്ചത്. ചിലര്‍ ഇന്ന് മകരസംക്രാന്തി-ഉത്തരായന്‍ ആഘോഷിക്കുന്നു, മറ്റുള്ളവര്‍ നാളെ ആഘോഷിക്കും. മാഗ് ബിഹുവും തൊട്ടുപിന്നാലെയാണ്. ഈ ഉത്സവങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകളും ഭാവുകങ്ങളും അറിയിക്കുന്നു.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു

January 14th, 11:30 am

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊങ്കല്‍ ആശംസകള്‍ അറിയിക്കുകയും തമിഴ്‌നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാന്‍ കഴിയുമെന്ന് പറയുകയും ചെയ്തു. എല്ലാ പൗരന്മാരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരു ധാര തുടര്‍ച്ചയായി പ്രവഹിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഇന്നലെ നടന്ന ലോഹ്രി ആഘോഷങ്ങളും, ഇന്നത്തെ മകര ഉത്തരായനത്തിന്റെ ഉത്സവവും, നാളെ ആഘോഷിക്കുന്ന മകരസംക്രാന്തിയും, ഉടന്‍ വരാന്‍ പോകുന്ന മാഘ ബിഹുവിന്റെ ആരംഭവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷ വേളയിൽ എല്ലാ പൗരന്മാര്‍ക്കും ശ്രീ മോദി ആശംസകള്‍ അറിയിച്ചു.

അസമിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി കാതിബിഹു ആശംസകൾ അറിയിച്ചു

October 18th, 10:47 pm

അസമിലെ ജനങ്ങൾക്ക് കാതിബിഹുവിന്റെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

കാശി വിശ്വനാഥിനെയും ബിഹു ആഘോഷങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരണം

April 16th, 10:04 am

പിതാവിനെ കാശി വിശ്വനാഥന്റെ അടുത്തേക്ക് കൊണ്ടുപോകാൻ അവസരം ലഭിച്ച പൗരന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഗുവാഹത്തിയിലെ ബിഹു പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 14th, 06:00 pm

ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്കും ടിവിയിൽ കാണുന്നവർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഇത് അവിസ്മരണീയവും അതിശയകരവും അഭൂതപൂർവവുമാണ്. അത് അസം ആണ്. ആകാശത്ത് പ്രതിധ്വനിക്കുന്ന ഡ്രമ്മിന്റെയും പെപ്പയുടെയും ഗോഗോണയുടെയും ശബ്ദം ഇന്ത്യ മുഴുവൻ കേൾക്കുന്നു. അസമിൽ നിന്നുള്ള ആയിരക്കണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ഏകോപനവും ഇന്ന് രാജ്യവും ലോകവും വളരെ അഭിമാനത്തോടെയാണ് കാണുന്നത്. ഒന്നാമതായി, ഈ അവസരം വളരെ വലുതാണ്, രണ്ടാമതായി നിങ്ങളുടെ ഉത്സാഹവും ചൈതന്യവും അതിശയകരമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ ഇവിടെ വന്നപ്പോൾ ആളുകൾ എ ടു അസം പറയുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നു. ഇന്ന് അസം ശരിക്കും എ-വൺ സംസ്ഥാനമായി മാറുകയാണ്. ആസാമിലെയും രാജ്യത്തെയും ജനങ്ങൾക്ക് ഞാൻ വളരെ സന്തോഷകരമായ ബിഹു ആശംസിക്കുന്നു.

അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

April 14th, 05:30 pm

അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയ്ക്കുള്ള പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ബ്രഹ്‌മപുത്ര നദിയില്‍ പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന പാലം, ശിവസാഗറിലെ രംഗ് ഘര്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി എന്നിവയുടെ തറക്കല്ലിടല്‍, നാംരൂപ്പില്‍ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റിന്റെ ഉദ്ഘാടനം, അഞ്ച് റെയില്‍വേ പദ്ധതികളുടെ രാജ്യത്തിന് സമര്‍പ്പിക്കല്‍ എന്നിവയൊക്കെ ഈ പദ്ധതികളില്‍ ഉള്‍പ്പെടും. പതിനായിരത്തിലധികം ബിഹു നര്‍ത്തകര്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ ബിഹു പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി.

ഏപ്രില്‍ 14ന് പ്രധാനമന്ത്രി അസം സന്ദര്‍ശിക്കും

April 12th, 09:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം12 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തി എയിംസിലെത്തി പുതുതായി നിര്‍മ്മിച്ച കാമ്പസ് പരിശോധിക്കും. തുടര്‍ന്ന് ഒരു പൊതുചടങ്ങില്‍ അദ്ദേഹം എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് (എ.എ.എച്ച്.ഐ.ഐ) തറക്കല്ലിടുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ആപ്‌കെ ദ്വാര്‍ ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും ചെയ്യും.

ബോഹാഗ് ബിഹുവിന് അസമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

April 14th, 09:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബോഹാഗ് ബിഹു പ്രമാണിച്ചു് അസമിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.