The World This Week on India

December 17th, 04:23 pm

In a week filled with notable achievements and international recognition, India has once again captured the world’s attention for its advancements in various sectors ranging from health innovations and space exploration to climate action and cultural influence on the global stage.

ബീഹാറിലെ ജമുയിയിലെ ട്രൈബൽ ഹാട്ട് സന്ദർശിച്ച് പ്രധാനമന്ത്രി

November 15th, 05:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ജമുയിയിലുള്ള ഒരു ട്രൈബൽ ഹാട്ട് സന്ദർശിച്ചു. നമ്മുടെ രാജ്യമെമ്പാടുമുള്ള ഗോത്ര പാരമ്പര്യങ്ങൾക്കും കലകൾക്കും അവരുടെ അതിശയകരമായ കഴിവുകൾക്കും ഇത് സാക്ഷിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 15th, 11:20 am

ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.

ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു

November 15th, 11:00 am

ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

​ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധി‌ച്ച് പ്രധാനമന്ത്രി നവംബർ 15നു ബിഹാർ സന്ദർശിക്കും

November 13th, 06:59 pm

ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 15നു ബിഹാറിലെ ജമുയി സന്ദർശിക്കും. ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തിനു തുടക്കം കുറിക്കും. പകൽ 11ന്, ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർഥം നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഗോത്രസമൂഹങ്ങളുടെ ഉന്നമനത്തിനും മേഖലയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള 6640 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ബീഹാറിലെ ദർഭംഗയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 13th, 11:00 am

ജനക രാജാവിൻ്റെയും സീത മാതാവിൻ്റെയും പുണ്യഭൂമിയെയും മഹാകവി വിദ്യാപതിയുടെ ജന്മസ്ഥലത്തെയും ഞാൻ വന്ദിക്കുന്നു. സമ്പന്നവും ഗംഭീരവുമായ ഈ ഭൂമിയിൽ നിന്ന് എല്ലാവർക്കും എൻ്റെ ഊഷ്മളമായ ആശംസകൾ!

PM Modi inaugurates, lays foundation stone and dedicates to the nation multiple development projects worth Rs 12,100 crore in Bihar

November 13th, 10:45 am

PM Modi inaugurated key projects in Darbhanga, including AIIMS, boosting healthcare and employment. The PM expressed that, The NDA government supports farmers, makhana producers, and fish farmers, ensuring growth. A comprehensive flood management plan is in place, and cultural heritage, including the revival of Nalanda University and the promotion of local languages, is being preserved.

പ്രധാനമന്ത്രി നവംബർ 13നു ബിഹാർ സന്ദർശിക്കും

November 12th, 08:26 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 13നു ബിഹാർ സന്ദർശിക്കും. ദർഭംഗയിലേക്കു പോകുന്ന അദ്ദേഹം രാവിലെ 10.45ഓടെ ​ബിഹാറിൽ​ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

October 28th, 12:47 pm

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

സുഗമമായ യാത്രാ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കൽ, എണ്ണ ഇറക്കുമതി കുറയ്ക്കൽ, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കൽ, മികച്ച കണക്റ്റിവിറ്റി എന്നിവയ്ക്കായി 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന, 6798 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടു പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം

October 24th, 03:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികൾക്ക് അംഗീകാരം നൽകി.

Government has given new emphasis to women and youth empowerment: PM Modi in Varanasi

October 20th, 04:54 pm

Prime Minister Narendra Modi laid the foundation stone and inaugurated multiple development projects in Varanasi, Uttar Pradesh. The projects of today include multiple airport projects worth over Rs 6,100 crore and multiple development initiatives in Varanasi. Addressing the gathering, PM Modi emphasized that development projects pertaining to Education, Skill Development, Sports, Healthcare and Tourism among other sectors have been presented to Varanasi today which would not only boost services but also create employment opportunities for the youth.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

October 20th, 04:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ പദ്ധതികളിൽ 6100 കോടി രൂപയുടെ വിവിധ വിമാനത്താവള പദ്ധതികളും വാരാണസിയിലെ വിവിധ വികസന സംരംഭങ്ങളും ഉൾപ്പെടുന്നു.

Kashi is now becoming a big health center & healthcare hub of Purvanchal: PM in Varanasi

October 20th, 02:21 pm

Prime Minister Narendra Modi inaugurated RJ Sankara Eye Hospital in Varanasi, Uttar Pradesh. The hospital offers comprehensive consultations and treatments for various eye conditions. PM Modi also took a walkthrough of the exhibition showcased on the occasion. Addressing the event the Prime Minister remarked that RJ Sankara Eye hospital would wipe out the darkness and lead many people towards light.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു

October 20th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം

October 03rd, 09:38 pm

മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഓരോ സമൂഹത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ നാഴികക്കല്ലിന്റെ സത്ത ഉൾക്കൊള്ളുന്ന, ഭാരതത്തിന്റെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരായാണു ശ്രേഷ്ഠഭാഷകൾ ന‌ിലകൊള്ളുന്നത്.

ബിഹാറിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

August 16th, 09:27 pm

ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി.

പ്രധാനമന്ത്രി ബീഹാറിലെ നാളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിച്ചു

June 19th, 01:39 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ നാളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിച്ചു. ആദിമ നാളന്ദ സർവ്വകലാശാല ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നാളന്ദയുടെ അവശേഷിപ്പുകൾ 2016 ൽ ഐക്യരാഷ്ട്ര സഭാ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 19th, 10:31 am

ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാല ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 19th, 10:30 am

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.

പ്രധാനമന്ത്രി ജൂൺ 18-19 തീയതികളിൽ യുപിയും ബിഹാറും സന്ദർശിക്കും

June 17th, 09:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂൺ 18, 19 തീയതികളിൽ ഉത്തർപ്രദേശും ബിഹാറും സന്ദർശിക്കും.