ഭൂട്ടാൻ സന്ദർശനത്തെക്കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംയുക്ത പത്രക്കുറിപ്പ്
November 12th, 10:00 am
ഭൂട്ടാൻ രാജാവ് ആദരണീയനായ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കിന്റെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 11 മുതൽ 12 വരെ ഭൂട്ടാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തി.പ്രധാനമന്ത്രി ഭൂട്ടാൻ്റെ നാലാമത്തെ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു
November 12th, 09:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിമ്പുവിൽ വെച്ച് ഭൂട്ടാൻ്റെ നാലാമത്തെ രാജാവായ ജിഗ്മേ സിംഗ്യേ വാങ്ചുകുമായി കൂടിക്കാഴ്ച നടത്തി.ഭൂട്ടാൻ രാജാവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ സ്വീകരിച്ചു
November 11th, 06:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിംഫുവിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി ചേർന്ന് സദസ്സിനെ സ്വീകരിച്ചു . ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും അവർ ചർച്ചകൾ നടത്തി. ഡൽഹി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ രാജാവ് അനുശോചനം രേഖപ്പെടുത്തി.പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം : ഫലങ്ങളുടെ പട്ടിക
November 11th, 06:10 pm
പുനരുപയോഗ ഊർജ്ജ മേഖലയിലെ ഉഭയകക്ഷി സഹകരണം സ്ഥാപനവൽക്കരിക്കാൻ ഈ ധാരണാപത്രം (MoU) ലക്ഷ്യമിടുന്നു. സൗരോർജ്ജം , കാറ്റിൽ നിന്നുള്ള ഊർജ്ജം, ബയോമാസ്, ഊർജ്ജ സംഭരണം ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിലും ഈ മേഖലകളിലെ ശേഷി വർദ്ധിപ്പിക്കുന്നതിലും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഇത് ലക്‌ഷ്യം വയ്ക്കുന്നുഡൽഹി സംഭവത്തെ തുടർന്ന് ഭൂട്ടാന്റെ ഐക്യദാർഢ്യത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി
November 11th, 03:01 pm
ഭൂട്ടാൻ്റെ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഭൂട്ടാനിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു. ഡൽഹിയിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഭൂട്ടാനിലെ ജനങ്ങൾ സവിശേഷ പ്രാർത്ഥന നടത്തി. ആത്മാർത്ഥമായ അനുകമ്പയുടെയും ഐക്യത്തിൻ്റെയും ഈ പ്രവൃത്തിയിൽ കൃതജ്ഞത അറിയിച്ച പ്രധാനമന്ത്രി ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ലഎന്ന് പറഞ്ഞു.ഭൂട്ടാൻ-ലെ നാലാമത്തെ രാജാവിന്റെ ജന്മദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 11th, 12:00 pm
എന്നാൽ ഇന്ന് ഞാൻ വളരെ ദുഃഖഭാരത്തോടെയാണ് ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം ഞങ്ങളെയെല്ലാം വളരെയധികം ദുഃഖത്തിലാക്കി. ഈ നഷ്ടം അനുഭവിച്ച കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ദുഃഖത്തിലും പിന്തുണയിലും രാഷ്ട്രം അവരോടൊപ്പം ഐക്യപ്പെടുന്നു.ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 11th, 11:39 am
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭൂട്ടാൻ-ലെ തിംഫുവിൽ, ചാങ്ലിമെതാങ് സെലിബ്രേഷൻ ഗ്രൗണ്ടിൽ ഇന്ന് നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭൂട്ടാൻ രാജാവായ ആദരണീയനായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനും നാലാമത്തെ രാജാവായ ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്കിനും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. രാജകുടുംബത്തിലെ ആദരണീയരായ അംഗങ്ങളെയും ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയെയും സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെയും അദ്ദേഹം ആദരപൂർവ്വം അഭിവാദ്യം ചെയ്തു.PM Modi arrives in Bhutan for a two-day state visit
November 11th, 10:42 am
PM Modi arrived in Bhutan a short while ago. His two-day visit seeks to strengthen the special ties of friendship and cooperation between the two countries. The PM was given a warm welcome by Prime Minister of Bhutan Mr. Tshering Tobgay at the airport.ഭൂട്ടാനിലേക്ക് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
November 11th, 07:28 am
ഭൂട്ടാൻ-ൻ്റെ നാലാം രാജാവായ HM ജിഗ്മേ സിംഗേ വാങ്ചുക്ക്-ൻ്റെ 70-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ഭൂട്ടാനിലെ ജനങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എനിക്ക് അഭിമാനകരമാണ്.ബുദ്ധഭഗവാന്റെ തിരുശേഷിപ്പുകൾക്ക് നൽകിയ ഭക്ത്യാദരപൂർവ്വമായ സ്വീകരണത്തിന് ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു
November 09th, 03:43 pm
ഇന്ത്യയിൽ നിന്നുള്ള ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് ഭക്ത്യാദരപൂർവ്വമായ സ്വീകരണം നൽകിയ ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.2025 നവംബർ 11 മുതൽ 12 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശക്കും
November 09th, 09:59 am
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി 2025 നവംബർ 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി ഭൂട്ടാൻ സന്ദർശിക്കും. സന്ദർശന വേളയിൽ, ഭൂട്ടാൻ രാജാവ് ഹിസ് മജസ്റ്റി ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെയും, ഭൂട്ടാൻ പ്രധാനമന്ത്രി ത്ഷെറിംഗ് ടോബ്‌ഗെയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഭൂട്ടാന്റെ നാലാമത്തെ രാജാവായ ഹിസ് മജസ്റ്റി ജിഗ്മെ സിങ്യെ വാങ്ചുക്കിന്റെ 70-ാം ജന്മവാർഷിക ആഘോഷങ്ങളിലും ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ശ്രീരാമജന്മഭൂമി ക്ഷേത്രസന്ദർശനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
September 06th, 08:28 pm
അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്‌ഗേയും ഭാര്യയും പ്രാർത്ഥിക്കുന്നതു കാണാനായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ശ്രീരാമആദർശങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾക്കു കരുത്തും പ്രചോദനവും നൽകുന്നു - ശ്രീ മോദി പറഞ്ഞു.79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
August 15th, 07:26 pm
79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.We are moving towards an India where energy is cheap, clean and easily available: PM Modi in Alipurduar, West Bengal
May 29th, 01:30 pm
PM Modi laid the foundation stone of the City Gas Distribution project in Alipurduar, West Bengal. “As India moves towards becoming a developed nation, Bengal’s participation is both expected and essential”, emphasised the PM, highlighting the Central government's continuous efforts to accelerate infrastructure, innovation, and investment in the region. He praised West Bengal as a major center of India's culture, knowledge, and scientific advancements.പശ്ചിമ ബംഗാളിലെ അലിപുർദ്വാറിൽ 1010 കോടിയിലധികം രൂപ ചെലവുവരുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
May 29th, 01:20 pm
ഇന്ത്യയിൽ സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി.) ശൃംഖല വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ അലിപുർദ്വാറിൽ സി.ജി.ഡി. പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശിലാസ്ഥാപനം നടത്തി. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ചരിത്രപ്രസിദ്ധമായ അലിപുർദ്വാറിൽ നിന്ന് അദ്ദേഹം പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പ്രാധാന്യം ഉയർത്തിക്കാട്ടിയ അദ്ദേഹം, അതിർത്തികളാൽ മാത്രമല്ല, ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളാലും ബന്ധങ്ങളാലും നിർവചിക്കപ്പെടുന്നതാണ് അതെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന അലിപുർദ്വാറിന് മറുവശത്ത് അതിർത്തിയൊരുക്കുന്നത് അസം ആണ്. ജൽപായ്ഗുരിയുടെ പ്രകൃതി സൗന്ദര്യവും കൂച്ച് ബെഹാറിന്റെ പെരുമയും ഈ മേഖലയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബംഗാളിന്റെ പൈതൃകത്തിലും ഐക്യത്തിലും അടിവരയിടുന്ന സമ്പന്നമായ ഈ ഭൂമി സന്ദർശിക്കുന്നതിന് തനിക്ക് ലഭിച്ച വിശേഷഭാഗ്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.പ്രധാനമന്ത്രി ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
April 04th, 01:30 pm
തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുടെ തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)
April 02nd, 02:00 pm
ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്‌ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
February 21st, 07:16 pm
ന്യൂഡൽഹിയിൽ നടന്ന SOUL നേതൃത്വ സമ്മേളനത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ നടത്തിയ അഭിസംബോധനയെ അഭിനന്ദിച്ച ശ്രീ മോദി, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കി.In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM
February 21st, 11:30 am
PM Modi inaugurated the first SOUL (School of Ultimate Leadership) Leadership Conclave 2025 at Bharat Mandapam, New Delhi. Highlighting the need for strong leadership in all sectors, he emphasized SOUL’s role in shaping global leaders with a local mindset. He announced a new SOUL campus near GIFT City, Gujarat, aiming to make it a world-leading leadership institution.പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 21st, 11:00 am
സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത് ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.