അസമിലെ ഗുവാഹത്തിയിൽ ഭാരതരത്‌ന ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

September 13th, 08:57 pm

ആസാം ഗവർണർ, ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഈ സംസ്ഥാനത്തിൻ്റെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശിൻ്റെ യുവ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, എൻ്റെ കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, ഭൂപേൻ ഹസാരിക ജിയുടെ സഹോദരൻ ശ്രീ സമർ ഹസാരിക ജി, ഭുപേൻ ഹസാരികയുടെ സഹോദരൻ എസ്. കവിത ബറുവ ജി, ഭൂപേൻ ദായുടെ മകൻ, ശ്രീ തേജ് ഹസാരിക ജി—തേജ്, ഞാൻ നിങ്ങളെ 'കേം ചോ!' ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, അസമിലെ എന്റെ സഹോദരീ സഹോദരന്മാരേ!

അസമിലെ ഗുവാഹത്തിയില്‍ ഭാരതരത്‌ന ഡോ. ഭൂപെന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

September 13th, 05:15 pm

ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷങ്ങളെ അസമിലെ ഗുവാഹത്തിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്നും ഈ നിമിഷം ശരിക്കും വിലപ്പെട്ടതാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. താന്‍ സാക്ഷ്യം വഹിച്ച ആഘോഷ പരിപാടികളുടെ ആവേശവും,ഏകോപനവും ആഴത്തില്‍ പ്രചോദമുളവാക്കുന്നവയായിരുന്നുവെന്നത് അദ്ദേഹം പങ്കുവെച്ചു. പരിപാടിയിലുടനീളം പ്രതിധ്വനിച്ച ഭുപെന്‍ ദായുടെ സംഗീതത്തിന്റെ താളവും അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ ഗാനത്തിലെ ചില വാക്കുകള്‍ മനസില്‍ മുഴങ്ങികൊണ്ടിരിക്കുന്നതായി ഭൂപെൻ ഹസാരികയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭൂപെൻ സംഗീതത്തിന്റെ അലയൊലികൾ എല്ലായിടത്തും അനന്തമായി ഒഴുകണമെന്ന് തന്റെ ഹൃദയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അഭിനന്ദിച്ചു. ഇന്നത്തെ പ്രകടനങ്ങള്‍ അസാധാരണമായ തയ്യാറെടുപ്പിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവിടെ നടക്കുന്ന ഓരോ പരിപാടിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്നതാണ് അസമിന്റെ മനോഭാവം എന്നും പറഞ്ഞു. എല്ലാ കലാകാരന്മാരെയും അദ്ദേഹം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

May 23rd, 11:00 am

കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാ​ങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു

May 23rd, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.

Even in global uncertainty, one thing is certain - India's rapid growth: PM Modi at Advantage Assam Summit

February 25th, 11:10 am

PM Modi inaugurated the Advantage Assam 2.0 Investment & Infrastructure Summit 2025 in Guwahati, highlighting Assam’s role in India’s growth journey. He emphasized the Northeast’s immense potential and praised Assam’s economic progress, which has doubled to ₹6 lakh crore in six years. Stressing improved connectivity, infrastructure, and investment opportunities, he urged industry leaders to harness Assam’s potential and join the journey towards Viksit Bharat.

അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

February 25th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.

ഗുവാഹത്തിയിലെ ബിഹു പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 14th, 06:00 pm

ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്കും ടിവിയിൽ കാണുന്നവർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഇത് അവിസ്മരണീയവും അതിശയകരവും അഭൂതപൂർവവുമാണ്. അത് അസം ആണ്. ആകാശത്ത് പ്രതിധ്വനിക്കുന്ന ഡ്രമ്മിന്റെയും പെപ്പയുടെയും ഗോഗോണയുടെയും ശബ്ദം ഇന്ത്യ മുഴുവൻ കേൾക്കുന്നു. അസമിൽ നിന്നുള്ള ആയിരക്കണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ഏകോപനവും ഇന്ന് രാജ്യവും ലോകവും വളരെ അഭിമാനത്തോടെയാണ് കാണുന്നത്. ഒന്നാമതായി, ഈ അവസരം വളരെ വലുതാണ്, രണ്ടാമതായി നിങ്ങളുടെ ഉത്സാഹവും ചൈതന്യവും അതിശയകരമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ ഇവിടെ വന്നപ്പോൾ ആളുകൾ എ ടു അസം പറയുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നു. ഇന്ന് അസം ശരിക്കും എ-വൺ സംസ്ഥാനമായി മാറുകയാണ്. ആസാമിലെയും രാജ്യത്തെയും ജനങ്ങൾക്ക് ഞാൻ വളരെ സന്തോഷകരമായ ബിഹു ആശംസിക്കുന്നു.

അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

April 14th, 05:30 pm

അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയ്ക്കുള്ള പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ബ്രഹ്‌മപുത്ര നദിയില്‍ പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന പാലം, ശിവസാഗറിലെ രംഗ് ഘര്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി എന്നിവയുടെ തറക്കല്ലിടല്‍, നാംരൂപ്പില്‍ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റിന്റെ ഉദ്ഘാടനം, അഞ്ച് റെയില്‍വേ പദ്ധതികളുടെ രാജ്യത്തിന് സമര്‍പ്പിക്കല്‍ എന്നിവയൊക്കെ ഈ പദ്ധതികളില്‍ ഉള്‍പ്പെടും. പതിനായിരത്തിലധികം ബിഹു നര്‍ത്തകര്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ ബിഹു പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി.

North east is moving towards development with Assam in the centre of it: PM Modi

February 07th, 11:41 am

PM Modi launched the ‘Asom Mala’ project aimed at improving the highways and major district roads network in Assam. He also launched several healthcare projects in Assam. During his address, PM Modi said, North east is moving towards development with Assam in the centre of it. This development has come with a lot of sacrifices for the state.

അസമില്‍ പ്രധാനമന്തി 'അസോം മാലയ്'ക്ക് സമാരംഭം കുറിയ്ക്കുകയും രണ്ടു ആശുപത്രികൾക്ക് തറക്കല്ലിടുകയും ചെയ്തു

February 07th, 11:40 am

അസമിലെ സോണിത്പുര്‍ ജില്ലയിലെ ദേകിയാജൂളിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ടു ആശുപത്രികള്‍ക്ക് തറക്കല്ലിടുകയും സംസ്ഥാന ഹൈവേകള്‍ക്കും പ്രധാനപ്പെട്ട ജില്ലാ റോഡുകള്‍ക്കുമുള്ള പദ്ധതിയായ 'അസോം മാല'യ്ക്ക് സമാരംഭം കുറിയ്ക്കുകയും ചെയ്തു. അസം മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലി, അസം ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍ ബോഡോ ടെറിറ്റോറിയല്‍ റീജയണ്‍ ചീഫ് ശ്രീ പ്രമോദ് ബോറോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അസമിലെ ശിവസാഗറിൽ നടന്ന ഭൂമി അലോട്ട്മെന്റ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

January 23rd, 11:57 am

അസമിലെ ശിവസാഗറിലലെ തദ്ദേശ വാസികളായ ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു. ആസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അസമിലെ, ശിവസാഗറില്‍ അലോട്ട്‌മെന്റ് സര്‍ട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു

January 23rd, 11:56 am

അസമിലെ ശിവസാഗറിലലെ തദ്ദേശ വാസികളായ ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു. ആസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Previous government had made corruption a state of normalcy but we are uprooting this menace from the society: PM in Assam

February 09th, 01:44 pm

Prime Minister Narendra Modi addressed a huge public meeting in Amingaon, Assam today. Addressing the huge crowd of supporters, PM Modi said, “My government stands totally committed towards the welfare and progress of the Assamese people. We will ensure that the rights of the people and tribes of Assam are always protected.”

അസം എണ്ണ, പ്രകൃതിവാതക കേന്ദ്രമായി രൂപാന്തരപ്പെടുത്തും

February 09th, 01:43 pm

പ്രധാനമന്ത്രി ഗോഹട്ടി സന്ദര്‍ശിച്ചു, വടക്കുകിഴക്കന്‍ വാതക ഗ്രിഡിനു തറക്കല്ലിട്ടു, വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌ക്കാരവും വിഭവങ്ങളും ഭാഷകളും സംരക്ഷിക്കാന്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി

Infrastructure is extremely important for development: PM Modi

May 26th, 12:26 pm

PM Narendra Modi inaugurated India’s longest bridge – the 9.15 km long Dhola-Sadiya Bridge built over River Brahmaputra in Assam. The Prime Minister said that infrastructure was extremely important for development. He added that the bridge would enhance connectivity between Assam and Arunachal Pradesh, and open the door for economic development on a big scale.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് അസമിൽ പ്രധാനമന്ത്രി നിർവഹിച്ചു, ധോലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു

May 26th, 12:25 pm

അസമില്‍ ബ്രഹ്മപുത്രനദിക്കു കുറുകെ നിര്‍മ്മിച്ച 9.15 കിലോമീറ്റര്‍ നീളമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സാദിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രിപദത്തിലെത്തിയതിന്റെ മൂന്നാം വാര്‍ഷികവേളയില്‍ ശ്രീ.നരേന്ദ്ര മോദിയുടെ ആദ്യ പരിപാടിയായിരുന്നു.