പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024-ൽ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു
October 15th, 02:23 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യയും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.