തമിഴ്‌നാട്ടിലെ യുവജനങ്ങളുടെ ഇടയിൽ 2024-ലെ തന്റെ ആദ്യ പൊതുപരിപാടി നടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

January 02nd, 05:27 pm

തമിഴ്‌നാട്ടിലെ യുവജനങ്ങളുടെ ഇടയിൽ 2024-ലെ തന്റെ ആദ്യ പൊതുപരിപാടി നടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം

January 02nd, 11:30 am

ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

January 02nd, 10:59 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.