ന്യൂഡല്‍ഹിയിലെ ഭാരത് ടെക്സ് 2024-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 26th, 11:10 am

എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, ദര്‍ശന ജര്‍ദോഷ് ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍, ഫാഷന്‍, ടെക്സ്റ്റൈല്‍ ലോകത്തെ എല്ലാ സഹകാരികള്‍, യുവസംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നമ്മുടെ നെയ്ത്തുകാരേ കരകൗശല വിദഗ്ധരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ! ഭാരത് മണ്ഡപത്തിലെ ഭാരത് ടെക്സില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്നത്തെ പരിപാടി അതില്‍ തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളായ ഭാരത് മണ്ഡപം, യശോഭൂമി എന്നിവിടങ്ങളില്‍ ഇത് ഒരേസമയം നടക്കുന്നതിനാല്‍ ഇത് സവിശേഷമാണ്. ഇന്ന്, 3,000-ലധികം പ്രദര്‍ശകര്‍... 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം വാങ്ങുന്നവര്‍... 40,000-ത്തിലധികം വ്യാപാര സന്ദര്‍ശകര്‍... ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഈ പരിപാടി നല്‍കുന്നത്.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു

February 26th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ആഗോള ടെക്സ്റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്സിബിഷന്‍ പ്രധാനമന്ത്രി നടന്നു കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എക്സിബിഷന്‍ സെന്ററുകളായ ഭാരത് മണ്ഡപത്തിലും യശോ ഭൂമിയിലുമായി പരിപാടി നടക്കുന്നതിനാല്‍ ഇന്നത്തെ അവസരം സവിശേഷമാണെന്ന് ഭാരത് ടെക്സ് 2024-ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള 3000-ലധികം പ്രദര്‍ശകരുടെയും വ്യാപാരികളുടെയും 40,000 സന്ദര്‍ശകരുടെയും കൂട്ടായ്മയെ അദ്ദേഹം അംഗീകരിച്ചു, അവര്‍ക്കെല്ലാം ഭാരത് ടെക്സ് ഒരു വേദിയൊരുക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.

പ്രധാനമന്ത്രി ഫെബ്രുവരി 26-ന് ഭാരത് ടെക്‌സ് 2024 ഉദ്ഘാടനം ചെയ്യും

February 25th, 03:32 pm

2024 ഫെബ്രുവരി 26 മുതല്‍ 29 വരെയാണ് ഭാരത് ടെക്‌സ് 2024 സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ 5എഫ് വീക്ഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ഫൈബര്‍ (നൂല്‍), ഫാബ്രിക് (തുണി), ഫാഷന്‍ ഫോക്കസ് എന്നിവയിലൂടെ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ മുഴുവന്‍ മൂല്യ ശൃംഖലയും ഉള്‍ക്കൊള്ളുന്ന ഈ പരിപാടി ഫാം മുതല്‍ വിദേശം വരെയുള്ളവയെ കൂട്ടിയോജിപ്പിക്കും. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടി ആഗോള ടെക്‌സ്‌റ്റൈല്‍ ശക്തികേന്ദ്രം എന്ന നിലയിലെ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യും.