പ്രധാനമന്ത്രി ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും
July 09th, 09:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 1:15 ന് ദിയോഘറില്‍ 16,000 കോടി രൂപയിലധികം ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് ഏകദേശം 2:40ന് അദ്ദേഹം പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും. വൈകുന്നേരം 6 മണിക്ക് പട്‌നയില്‍ ബീഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അ്രഭിസംബോധന ചെയ്യും.ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും
February 12th, 06:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ) സൈന്യത്തിന് കൈമാറുകയും ചെയ്യും.