ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 02nd, 04:31 pm

ഇപ്പോള്‍, ഞാന്‍ പിയൂഷ് ജി പറയുന്നത് കേള്‍ക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു - 'നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു'. എന്നിരുന്നാലും, ഇവിടെ സന്നിഹിതരാകുന്ന തരത്തിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ നിരീക്ഷിച്ചാല്‍, ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. ഒന്നാമതായി, ഈ ഗംഭീരമായ ഇവന്റ് സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തിന് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന് എല്ലാ സ്റ്റാളുകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഞാന്‍ കണ്ടവ വലിയ മതിപ്പ് സൃഷ്ടിച്ചു. നമ്മുടെ നാട്ടിലെ ഇത്തരം സംഭവങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ഞാന്‍ ഒരിക്കലും ഒരു കാറോ സൈക്കിളോ പോലും വാങ്ങിയിട്ടില്ല, അതിനാല്‍ എനിക്ക് അക്കാര്യത്തില്‍ പരിചയമില്ല. ഈ എക്‌സ്‌പോ കാണാന്‍ വരാന്‍ ഡല്‍ഹിയിലെ ജനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കും. ഈ ഇവന്റ് മൊബിലിറ്റി കമ്മ്യൂണിറ്റിയെയും മുഴുവന്‍ വിതരണ ശൃംഖലയെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ ആദ്യ ടേമില്‍ ഞാന്‍ ഒരു ആഗോള തലത്തിലുള്ള മൊബിലിറ്റി കോണ്‍ഫറന്‍സ് ആസൂത്രണം ചെയ്തിരുന്നതായി നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ആ കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ബാറ്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ കാരണം, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള അതിവേഗ പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍, ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതായി കാണാനാകും. ഇന്ന്, എന്റെ രണ്ടാം ടേമില്‍, കാര്യമായ പുരോഗതി കൈവരിച്ചതായി ഞാന്‍ കാണുന്നു. മൂന്നാം ടേമില്‍.... ജ്ഞാനികളോട് ഒരു വാക്ക് മതിയെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ മൊബിലിറ്റി മേഖലയുടെ ഭാഗമായതിനാല്‍, ഈ സന്ദേശം രാജ്യത്തുടനീളം അതിവേഗം വ്യാപിക്കും.

പ്രധാനമന്ത്രി ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു

February 02nd, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ മൊബിലിറ്റി എക്സിബിഷൻ ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു. എക്സ്‌പോ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യശൃംഖലകളിലുടനീളമുള്ള ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതാണു ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംഗമം, സംസ്ഥാനസെഷനുകൾ, റോഡ് സുരക്ഷാ പവലിയൻ, ഗോ-കാർട്ടിങ് പോലുള്ള പൊതു കേന്ദ്രീകൃത ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എക്സ്പോ.

ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്‌സിബിഷനായ- ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 - നാളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

February 01st, 03:11 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും വലുതും ഇത്തരത്തിലുള്ളതുമായ മൊബിലിറ്റി എക്സിബിഷന്‍ - ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 - നാളെ ഫെബ്രുവരി 2 ന് വൈകുന്നേരം 4:30 ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്യും.