The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli
October 28th, 04:00 pm
PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
October 28th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.പ്രധാനമന്ത്രി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും
October 26th, 03:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും. രാവിലെ പത്തിനു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം പ്രധാനമന്ത്രി, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം സംയുക്തമായി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പകൽ പതിനൊന്നോടെ അദ്ദേഹം വഡോദരയിലെ ലക്ഷ്മിവിലാസം കൊട്ടാരം സന്ദർശിക്കും. വഡോദരയിൽനിന്ന് അംറേലിയിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 2.45ന് അംറേലിയിലെ ദുധാലയിൽ ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നോടെ അംറേലിയിലെ ലാഠിയിൽ 4800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.