27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 06th, 11:30 am

നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

August 06th, 11:05 am

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളിലെ ഗംഗാ പുഷ്‌കരള യാത്ര ആത്മീയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി

May 01st, 03:40 pm

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ഗംഗാ പുഷ്‌കരള യാത്ര, തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു, പുരി, കാശി, അയോധ്യ എന്നീ പുണ്യനഗരങ്ങളിലൂടെ സഞ്ചരിക്കുന്നത് രാജ്യത്തെ ആത്മീയ വിനോദസഞ്ചാരത്തെ വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ബാബാ സാഹിബ് അംബേദ്കർ യാത്ര-ഭാരത് ഗൗരവ് ട്രെയിനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 15th, 09:35 am

അംബേദ്കർ ജയന്തി ദിനത്തിൽ ഇന്നലെ കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്ത ബാബാ സാഹിബ് അംബേദ്കർ യാത്ര - ഭാരത് ഗൗരവ് ട്രെയിനിന്റെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.