ന്യൂഡല്‍ഹി പ്രഗതി മൈതാനത്ത് ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 09th, 11:01 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ബയോടെക് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള അതിഥികളെ, വിദഗ്ധരെ, നിക്ഷേപകരെ, എസ്എംഇകളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമുള്ളത് ഉള്‍പ്പെടെയുള്ള വ്യവസായ സഹപ്രവര്‍ത്തകരെ, മഹതികളെ, മഹാന്‍മാരേ!‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ-2022’ന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
June 09th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഗതി മൈതാനിയില്‍ ഇന്ന് ‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ – 2022’ ഉദ്ഘാടനം ചെയ്തു. ബയോടെക് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ‘ഇ പോര്‍ട്ടലും’ അദ്ദേഹം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ഡോ. ജിതേന്ദ്ര സിങ്, ജൈവസാങ്കേതികവിദ്യാ മേഖലകളിലെ ഓഹരി ഉടമകള്‍, വിദഗ്ധര്‍, എസ്എംഇകള്‍, നിക്ഷേപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിന് അനുമതി ലഭിച്ചതില്‍, പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു
January 03rd, 12:16 pm
കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവാണ് ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഡി.സി.ജി.ഐ നല്‍കിയ അനുമതിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.മൂന്ന് നഗരങ്ങളിലെ കോവിഡ് പ്രതിരോധകുത്തിവയ്പ്പ് തയാറാക്കുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശനം നടത്തും
November 27th, 04:36 pm
പ്രതിരോധ കുത്തിവയ്പ്പ് വികസനവും നിര്‍മ്മാണപ്രക്രിയകളും നേരിട്ട് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൂന്ന് നഗരങ്ങൾ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദ്രാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.