ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 11:20 am
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
November 15th, 11:00 am
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ആർജെഡിയുടെയും കോൺഗ്രസിൻ്റെയും മുൻഗണന നിങ്ങളല്ല, മറിച്ച് അവരുടെ സ്വന്തം വോട്ട് ബാങ്കാണ്: പ്രധാനമന്ത്രി മോദി ഹാജിപൂരിൽ
May 13th, 11:21 pm
ബിഹാറിലെ ഹാജിപൂർ വലിയ ആവേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസിത ഭാരതും വികസിത ബിഹാറും കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ അചഞ്ചലമായ സമർപ്പണത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. എല്ലാവർക്കും തീരുമാനമെടുക്കുന്നതിൽ തുല്യ പങ്കാളിത്തം അദ്ദേഹം ഉറപ്പുനൽകി.ബിഹാറിലെ ഹാജിപൂർ, മുസാഫർപൂർ, സരൺ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ തൻ്റെ ശക്തമായ വാക്കുകളിലൂടെ പ്രധാനമന്ത്രി മോദി ഊർജ്ജിതമാക്കി.
May 13th, 10:30 am
ഹാജിപൂരും മുസാഫർപൂരും സരണും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വീകരിച്ചു. ബീഹാറിലെ വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസിത ഭാരതും വികസിത ബിഹാറും കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ അചഞ്ചലമായ സമർപ്പണത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. തീരുമാനമെടുക്കുന്നതിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം അദ്ദേഹം ഉറപ്പുനൽകി.മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു
April 04th, 10:09 am
സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി ഭഗവാൻ മഹാവീർ കാണിച്ചു തന്നുവെന്ന് മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിനെ വണങ്ങി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.