സംയുക്ത പ്രസ്താവന: രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി

November 19th, 11:22 pm

റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റ​ണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

October 28th, 12:47 pm

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

ബംഗളൂരുവിൽ കെട്ടിടം തകര്‍ന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

October 24th, 07:47 am

ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം

October 07th, 02:39 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ശ്രീ നാദപ്രഭു കെംപഗൗഡയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

June 27th, 04:06 pm

ശ്രീ നാദപ്രഭു കെംപഗൗഡ‌‌‌യുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമ്പത്തിക ക്ഷേമം, കൃഷി, ജലസേചനം എന്നിവയുടെയും മറ്റു പലതിന്റേയും അഭിവൃദ്ധിക്ക് മാർഗ്ഗം തെളിയിച്ചതിൽ മുൻനിരക്കാരനായിരുന്നു ശ്രീ നാദപ്രഭു കെംപഗൗഡയെന്ന് ശ്രീ മോദി പറഞ്ഞു.

ബംഗളൂരുവിലെ വികസിത ഭാരത് അംബാസഡർമാർ രാമനവമി ദിനത്തിൽ സംഗീതത്തിൻ്റെയും ധ്യാനത്തിൻ്റെയും സായാഹ്നത്തിൽ ഒത്തുകൂടി

April 18th, 05:13 pm

ഏപ്രിൽ 17, ബുധനാഴ്ച, ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്ററിൽ വിക്ഷിത് ഭാരത് അംബാസഡർമാർക്കൊപ്പം സംഗീതത്തിൻ്റെയും ധ്യാനത്തിൻ്റെയും ഒരു സായാഹ്നം എന്ന പരിപാടിക്കായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം ആളുകൾ ഒത്തുകൂടി. ആർട്ട് ഓഫ് ലിവിംഗ് ശിഷ്യന്മാർ, ഇൻസ്ട്രക്ടർമാർ, പ്രൊഫഷണലുകൾ, വിവിധ പ്രായത്തിലുള്ള വിദ്യാസമ്പന്നർ എന്നിവരുൾപ്പെടെ ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 19th, 03:15 pm

വിദേശത്ത് നിന്നുള്ള എല്ലാ വിശിഷ്ടാതിഥികള്‍ക്കും ബംഗളൂരുവില്‍ വളരെ ഊഷ്മളമായ സ്വാഗതം. ബെംഗളൂരു അഭിലാഷങ്ങളെ പുതുമകളോടും നേട്ടങ്ങളോടും ബന്ധിപ്പിക്കുന്നു, കൂടാതെ ഭാരതത്തിന്റെ സാങ്കേതിക സാധ്യതകളെ ആഗോള ഡിമാന്‍ഡുമായി ബന്ധിപ്പിക്കുന്നു. ബംഗളൂരുവില്‍ ബോയിങ്ങിന്റെ പുതിയ ഗ്ലോബല്‍ ടെക്നോളജി കാമ്പസിന്റെ ഉദ്ഘാടനം ഈ പേരിന് കരുത്ത് പകരാന്‍ ഒരുങ്ങുകയാണ്. ബോയിംഗ് കമ്പനിയുടെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സ്ഥാപനമായി ശ്രദ്ധേയമായി, ഈ കാമ്പസ് നിലകൊള്ളുന്നു, ഇത് ഭാരതത്തിന് മാത്രമല്ല, ആഗോള വ്യോമയാന വിപണിക്കും പുത്തന്‍ ഊര്‍ജ്ജം പകരുന്നു. എന്നാല്‍ സുഹൃത്തുക്കളേ, ഈ സൗകര്യത്തിന്റെ പ്രാധാന്യം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോള സാങ്കേതിക മുന്നേറ്റങ്ങള്‍, ഗവേഷണം, നവീകരണം, ഡിസൈന്‍, ഡിമാന്‍ഡ് എന്നിവയെ നയിക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമായി ഈ സൗകര്യത്തിന്റെ പ്രാധാന്യം ചേര്‍ന്നു പോകുന്നു. ഇത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഈ കാമ്പസ്, ഭാരതത്തിന്റെ കഴിവിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിടുന്നു. ഈ സൗകര്യത്തിനുള്ളില്‍ ഒരു ദിവസം ഭാരതം 'എയര്‍ക്രാഫ്റ്റ് ഓഫ് ദ ഫ്യൂച്ചര്‍' രൂപകല്‍പ്പന ചെയ്യുമെന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ഇന്ന്. അതിനാല്‍, മുഴുവന്‍ ബോയിംഗ് മാനേജ്‌മെന്റിനും എല്ലാ പങ്കാളികള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു; ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

പ്രധാനമന്ത്രി കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

January 19th, 02:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എൻജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (ബിഐഇടിസി) ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച 43 ഏക്കര്‍ ക്യാമ്പസ് അമേരിക്കയ്ക്കു പുറത്ത് ബോയിങ്ങിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിങ് സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ജനുവരി 19 ന് പ്രധാനമന്ത്രി മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

January 17th, 09:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 19 ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10:45 ന്, മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് ഏകദേശം 2:45 ന് പ്രധാനമന്ത്രി കര്‍ണാടകയിലെ ബെംഗളൂരുവില്‍ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് & ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമാരംഭവും നിര്‍വഹിക്കും. അതിനുശേഷം, വൈകുന്നേരം 6 മണിക്ക് തമിഴ്നാട്ടിലെ ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന്റെ ഇന്റീരിയറിന് “വേൾഡ് സ്പെഷ്യൽ പ്രൈസ്” ലഭിച്ചതിൽ ബെംഗളൂരുവിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി.

December 23rd, 05:53 pm

എയർപോർട്ട് വിഭാഗത്തിൽ 2023-ലെ ഇന്റീരിയറിനുള്ള “വേൾഡ് സ്പെഷ്യൽ പ്രൈസ്” കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ രണ്ട് നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിലെ ജനങ്ങളെ അഭിനന്ദിച്ചു.

Aatmanirbharta in Defence: India First Soars as PM Modi Takes Flight in LCA Tejas

November 28th, 03:40 pm

Prime Minister Narendra Modi visited Hindustan Aeronautics Limited (HAL) in Bengaluru today, as the state-run plane maker experiences exponential growth in manufacturing prowess and export capacities. PM Modi completed a sortie on the Indian Air Force's multirole fighter jet Tejas.

ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് പ്രധാന പാതകളിൽ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

October 09th, 06:28 pm

ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് പ്രധാന പാതകളിൽ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിലെയും ഗ്രീസിലെയും ഫലപ്രദമായ യാത്രയ്ക്ക് ശേഷം ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഗംഭീര വരവേൽപ്പ്

August 26th, 10:08 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തന്റെ നാല് ദിവസത്തെ ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനത്തിന് ശേഷം ഇന്ന് ബംഗളൂരുവിൽ വിമാനമിറങ്ങി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പിന്നീട് ഗ്രീസ് സന്ദർശിച്ചു. പ്രധാനമന്ത്രി വിവിധ ഉഭയകക്ഷി യോഗങ്ങളും പ്രാദേശിക ചിന്താ നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തി. ഇരു രാജ്യങ്ങളിലെയും ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചന്ദ്രയാൻ-3 മൂൺ ലാൻഡറിന്റെ ലാൻഡിംഗ് വീഡിയോ കോൺഫറൻസിങ് വഴി വീക്ഷിച്ച പ്രധാനമന്ത്രി പിന്നീട് ഐഎസ്ആർഒ സംഘവുമായി സംവദിക്കാൻ ബെംഗളൂരുവിലെത്തി.

ദക്ഷിണാഫ്രിക്കയിലെയും ഗ്രീസിലെയും സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ, പ്രധാനമന്ത്രി ഓഗസ്റ്റ് 26-ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് സന്ദർശിക്കും

August 25th, 08:10 pm

ചന്ദ്രയാൻ-3 ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി സംവദിക്കും

ജി20 ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 19th, 11:05 am

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യയുടെ ഡിജിറ്റല്‍ മാറ്റം മുമ്പില്ലാത്ത വിധമാണ്. 2015-ല്‍ ഞങ്ങളുടെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ സമാരംഭത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. നവീകരണത്തിലുള്ള ഞങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ഇതിന് കരുത്ത് പകരുന്നത്. വേഗത്തില്‍ നടപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് നയിക്കുന്നത്. ഒപ്പം, ആരെയും പിന്നിലാക്കാതെ, ഉള്‍പ്പെടുത്താനുള്ള നമ്മുടെ മനോഭാവത്താല്‍ ഇത് പ്രചോദിതമാണ്. ഈ പരിവര്‍ത്തനത്തിന്റെ അളവും വേഗതയും വ്യാപ്തിയും സങ്കല്‍പ്പത്തിന് അപ്പുറമാണ്. ഇന്ന്, ഇന്ത്യയില്‍ 850 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്, ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ഡാറ്റാ ഞങ്ങള്‍ ആസ്വദിക്കുന്നു. ഭരണം കൂടുതല്‍ കാര്യക്ഷമവും ഉള്‍ക്കൊള്ളുന്നതും വേഗമേറിയതും സുതാര്യവുമാക്കാന്‍ ഞങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. ഞങ്ങളുടെ തനതു ഡിജിറ്റല്‍ തിരിച്ചറിയല്‍ പ്ലാറ്റ്ഫോമായ ആധാര്‍, 1.3 ശതകോടിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ എന്നീ 'ജാം' ത്രിത്വത്തിന്റെ ശക്തി ഞങ്ങള്‍ ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഉപയോഗിച്ചു. ഞങ്ങളുടെ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമായ യുപിഐയില്‍ ഓരോ മാസവും ഏകദേശം 10 ശതകോടി ഇടപാടുകള്‍ നടക്കുന്നു. ആഗോള തലത്തിലുള്ള തല്‍ക്ഷണ പണമിടപാടുകളില്‍ 45 ശതമാനത്തിലധികം ഇന്ത്യയിലാണ് നടക്കുന്നത്. ഗവണ്‍മെന്റ് പിന്തുണയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ചോര്‍ച്ച തടയുന്നു, കൂടാതെ 33 ശതകോടി ഡോളറിലധികം ലാഭിക്കുകയും ചെയ്തു. കൊവിന്‍ പോര്‍ട്ടല്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പു പ്രവൃത്തിയെ പിന്തുണച്ചു. ഡിജിറ്റലായി പരിശോധിക്കാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇരുന്നൂറു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ ഇത് സഹായിച്ചു. സ്ഥലപരമായ ആസൂത്രണവും അടിസ്ഥാന സൗകര്യങ്ങളും ചരക്കു ഗതാഗതവും മാപ്പ് ചെയ്യുന്നതിന് ഗതി-ശക്തി പ്ലാറ്റ്ഫോം സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇത് ആസൂത്രണം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വിതരണ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഞങ്ങളുടെ ഓണ്‍ലൈന്‍ പൊതു സംഭരണ സത്യസന്ധതയും കൊണ്ടുവന്നു. ഡിജിറ്റല്‍ വാണിജ്യത്തിനുള്ള തുറന്ന ശൃംഖല ഇ-കൊമേഴ്സിനെ ജനാധിപത്യവല്‍ക്കരിക്കുന്നു. പൂര്‍ണമായും ഡിജിറ്റല്‍വല്‍കരിച്ച നികുതി സംവിധാനങ്ങള്‍ സുതാര്യതയും ഇ-ഗവേണന്‍സും പ്രോത്സാഹിപ്പിക്കുന്നു. നിര്‍മിതബുദ്ധി അധിഷ്ഠിത ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ഭാഷിണി ഞങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഇന്ത്യയിലെ എല്ലാ വൈവിധ്യമാര്‍ന്ന ഭാഷകളിലും ഡിജിറ്റല്‍ ഉള്‍പ്പെടുത്തലിനെ ഇത് പിന്തുണയ്ക്കും.

ജി20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 19th, 09:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ജി 20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസിന് പ്രധാനമന്ത്രിയുടെ അഭിനനന്ദനം

August 18th, 01:15 pm

നമ്മുടെ രാജ്യത്തിന്റെ നൂതനത്വത്തിന്റെയും പുരോഗതിയുടെയും തെളിവാണ് ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

മഹാരാഷ്ട്രയിലെ പൂനെയിൽ വിവിധ പദ്ധതികളുടെ സ്ഥാപക, ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 01st, 02:00 pm

ആഘോഷത്തിന്റെയും വിപ്ലവത്തിന്റെയും മാസമാണ് ആഗസ്റ്റ്. ഈ വിപ്ലവ മാസത്തിന്റെ തുടക്കത്തിൽ പൂനെയിൽ ആയിരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 01st, 01:41 pm

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഓഗസ്റ്റ് ആഘോഷങ്ങളുടെയും വിപ്ലവങ്ങളുടെയും മാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യ്രസമരത്തില്‍ പുണെ നഗരം നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബാലഗംഗാധര തിലക് ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പുണെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന മഹാനായ അണ്ണ ഭാവു സാഠെയുടെ ജന്മവാര്‍ഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നിരവധി വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളും ആദര്‍ശങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമിഹ് നിധിയ്ക്കു കീഴിലുള്ള ബെംഗളൂരുവിലെ ആദ്യ പദ്ധതിയിലെ പുതിയ ഭവന ഉടമകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 03rd, 10:08 pm

3000-ത്തിലധികം കുടുംബങ്ങളെ അവരുടെ സ്വപ്ന ഭവനങ്ങൾ സ്വന്തമാക്കാൻ സഹായിച്ച സ്വമിഹ് നിധിയ്ക്കു കീഴിൽ ബെംഗളൂരുവിലെ ആദ്യ പദ്ധതിയിൽ പുതിയ ഭവന ഉടമകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.