ഞങ്ങൾ ഇസ്രയേലിനെ ഒരു സുപ്രധാന വികസനപങ്കാളിയായാണ് കണക്കാക്കുന്നത്: പ്രധാനമന്ത്രി മോദി

July 04th, 07:26 pm

പ്രധാനമന്ത്രി മോദി, ടെൽ അവീവ് വിമാനത്താവളത്തിൽ നടത്തിയ ഒരു ഹ്രസ്വമായ പ്രസംഗത്തിൽ, തനിക്ക് നൽകിയ ഹൃദ്യമായ സ്വാഗതത്തിന് പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറഞ്ഞു. ഇസ്രയേലിലേക്ക് സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു പഴയ സംസ്കാരമാണെങ്കിലും, ചെറുപ്പം രാജ്യമാണ്. ഞങ്ങളുടെ കഴിവും പ്രതിഭയുമുള്ള യുവാക്കളാണ് ഞങ്ങളുടെ ചാലകശക്തി. ഇസ്രയേലിനെ ഒരു പ്രധാന വികസന പങ്കാളിയായി ഞങ്ങൾ കരുതുന്നു.

താങ്കൾ ഒരു മഹാനായ ലോകനേതാവാണ്: പ്രധാനമന്ത്രി നെതന്യാഹു, പ്രധാനമന്ത്രി മോദിയോട്

July 04th, 07:17 pm

പ്രധാനമന്ത്രി മോദിയെ ഇസ്രയേലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു, ഇസ്രയേലിലേക്ക് സ്വാഗതം ... ആപ്കാ സ്വാഗത് ഹേയ് മേരേ ദോസ്ത്. ഞങ്ങൾ വളരെക്കാലമായി താങ്കളെ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ഇന്ത്യയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു, ഐക്യരാഷ്ട്രസഭയിലെ നമ്മുടെ ആദ്യ കൂടിക്കാഴ്ചയിൽ, ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തിന് ആകാശമാണ് പരിധി എന്ന് താങ്കൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാലിപ്പോൾ, പ്രിയ പ്രധാനമന്ത്രി, നമ്മൾ ബഹിരാകാശരംഗത്തും സഹകരിക്കുന്നു എന്നതും ഞാൻ കൂട്ടിച്ചേർക്കട്ടെ.

ചരിത്രപരമായ സന്ദർശനത്തിന് ചരിത്രപരമായ സ്വാഗതം

July 04th, 06:45 pm

ഇസ്രായേലിലെ ടെൽ അവീവിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ വരവേൽപ്പ്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനത്തിന്റെ ആരംഭം ഇത് കുറിക്കുന്നു.