പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ ഗഡു വിതരണത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

August 09th, 12:31 pm

കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. കാരണം ഗവണ്മെന്റു പദ്ധതികളുടെ പ്രയോജനങ്ങള്‍ എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് അറിയാനുള്ള മികച്ച മാര്‍ഗമാണിത്. ഇത് ആളുകളുമായുള്ള നേരിട്ടുള്ള ബന്ധത്തിന്റെ നേട്ടമാണ്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള എന്റെ എല്ലാ സഹപ്രവര്‍ത്തകരും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മറ്റ് പ്രമുഖര്‍, കര്‍ഷകര്‍, രാജ്യത്തുടനീളമുള്ള സഹോദരങ്ങളേ,

പി.എം.കിസാന്റെ 9-ാമത്തെ ഗഡു പ്രധാനമന്ത്രി അനുവദിച്ചു

August 09th, 12:30 pm

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുവദിച്ചു. പരിപാടിയില്‍ പ്രധാനമന്ത്രി കര്‍ഷക ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. ഇത് 9.75 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 19,500കോടിയിലേറെ രൂപയുടെ കൈമാറ്റം സാദ്ധ്യമാക്കി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ 9-ാമത്തെ ഗഡുവാണിത്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 01st, 11:01 am

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!

'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

July 01st, 11:00 am

'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

March 28th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (ഇരുപത്തിരണ്ടാം ലക്കം)