പ്രധാനമന്ത്രി നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലിയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20-ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും കൂടുതൽ ശക്തിപ്പെടുത്താനും ഈ യോഗം ഇരു നേതാക്കൾക്കും അവസരമൊരുക്കി.