രാജസ്ഥാനിലെ ബാൻസ്വാരയിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

September 25th, 02:32 pm

മാതാ ത്രിപുര സുന്ദരി കീ ജയ്, ബനേശ്വർ ധാം കീ ജയ്, മംഗർ ധാം കീ ജയ്, ജയ് ഗുരു! റാം-റാം! ബഹുമാനപ്പെട്ട ഗവർണർ ശ്രീ ഹരിഭാവു ബഗഡെ ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ജി, മുൻ മുഖ്യമന്ത്രി, സഹോദരി വസുന്ധര രാജെ ജി, മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകൻ പ്രഹ്ലാദ് ജോഷി ജി, ജോധ്പൂരിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, അശ്വിനി വൈഷ്ണവ് ജി, ബിക്കാനേറിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ശ്രീ അർജുൻ റാം മേഘ്‌വാൾ ജി, ഉപമുഖ്യമന്ത്രിമാരായ പ്രേം ചന്ദ് ബൈരവാ ജി , ദിയാ കുമാരി ജി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ മദൻ റാത്തോഡ് ജി, രാജസ്ഥാൻ ​ഗവൺമെന്റിലെ മന്ത്രിമാർ, ഇവിടെ സന്നിഹിതരായ മറ്റ് പ്രമുഖർ, സഹോദരീസഹോദരന്മാരേ,

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു

September 25th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. നവരാത്രിയുടെ നാലാം ദിവസം, ബാൻസ്വാരയിലെ മാതാ ത്രിപുര സുന്ദരിയുടെ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കാന്തലിലെയും വാഗഡിലെയും ഗംഗയായി ആരാധിക്കപ്പെടുന്ന മാതാ മാഹിനദി കാണാനും തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മാഹിയിലെ ജലം ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അതിജീവനശേഷിയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹായോഗി ഗോവിന്ദ് ഗുരുജിയുടെ പ്രചോദനാത്മകമായ നേതൃത്വത്തെ അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്നും പ്രതിധ്വനിക്കുന്നതായും, മാഹിയിലെ പുണ്യജലം ആ മഹത്തായ ഇതിഹാസത്തിനു സാക്ഷ്യം വഹിക്കുന്നതായും ശ്രീ മോദി പറഞ്ഞു. മാതാ ത്രിപുര സുന്ദരിക്കും മാതാ മാഹിക്കും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഭക്തിയുടെയും വീര്യത്തിന്റെയും മണ്ണിൽനിന്ന്, മഹാറാണാ പ്രതാപിനും രാജാ ബാൻസിയ ഭീലിനും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും

September 24th, 06:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും. ഗ്രേറ്റർ നോയിഡയിൽ രാവിലെ 9.30-ന് ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം-2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

കോൺഗ്രസ് എല്ലായ്‌പ്പോഴും ദളിതരിൽ, ചിലപ്പോൾ ആദിവാസികളിൽ, ചിലപ്പോൾ ന്യൂനപക്ഷങ്ങളിൽ ഭയം ജനിപ്പിച്ചിട്ടുണ്ട്; അവർ ജനാധിപത്യത്തെയും ഭരണഘടനയെയും സംവരണത്തെയും കുറിച്ച് പ്രചരിപ്പിക്കുകയാണ്: പ്രധാനമന്ത്രി മോദി ബൻസ്വാരയിൽ

April 21st, 02:30 pm

എൻഡിഎയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥികൾക്കുള്ള പിന്തുണ വർധിപ്പിച്ചതോടെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമായി. ജലോറിലും ബൻസ്‌വാരയിലും ഇന്ന് നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ആദ്യഘട്ട വോട്ടെടുപ്പിൽ രാജസ്ഥാൻ കോൺഗ്രസിനെ നല്ലപാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹത്തിൽ ആഴത്തിൽ വേരൂന്നിയ രാജസ്ഥാന് കോൺഗ്രസിന് ഒരിക്കലും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാനാകില്ലെന്ന് കാര്യം അറിയാം.

രാജസ്ഥാനിലെ ജലോറിലും ബൻസ്വാരയിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി മികച്ച പ്രസംഗങ്ങൾ നടത്തി

April 21st, 02:00 pm

എൻഡിഎയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥികൾക്കുള്ള പിന്തുണ വർധിപ്പിച്ചതോടെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമായി. ജലോറിലും ബൻസ്‌വാരയിലും ഇന്ന് നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ആദ്യഘട്ട വോട്ടെടുപ്പിൽ രാജസ്ഥാൻ കോൺഗ്രസിനെ നല്ലപാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹത്തിൽ ആഴത്തിൽ വേരൂന്നിയ രാജസ്ഥാന് കോൺഗ്രസിന് ഒരിക്കലും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാനാകില്ലെന്ന് കാര്യം അറിയാം.