പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു
August 26th, 10:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.ബംഗ്ലാദേശിലെ ഇടക്കാല ഗവണ്മെന്റിന്റെ മുഖ്യ ഉപദേഷ്ടാവില്‍ നിന്ന് പ്രധാനമന്ത്രിക്ക് ടെലിഫോണ്‍ കോള്‍ ലഭിച്ചു
August 16th, 04:30 pm
ബംഗ്ലാദേശ് ഇടക്കാല ഗവണ്മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണില്‍ സംഭാഷണം നടത്തി.ബംഗ്ലാദേശിൽ പുതിയ ചുമതലകൾ ഏറ്റെടുത്ത നൊബേൽ പുരസ്കാരജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 08th, 10:26 pm
ബംഗ്ലാദേശിൽ പുതുതായി രൂപീകരിച്ച ഇടക്കാല ഗവണ്മെന്റിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റ നൊബേൽ പുരസ്കാരജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
June 22nd, 01:00 pm
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സംഘത്തിനും ഞാന്‍ ഹൃദ്യമായ സ്വാഗതം നേരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഏകദേശം പത്ത് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ മീറ്റിംഗ് പ്രത്യേകതയുളളതാണ്, കാരണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമിലെ ഞങ്ങളുടെ ആദ്യത്തെ അതിഥിയാണ്.പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
June 05th, 08:04 pm
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു.തുടർച്ചയായി നാലാം തവണയും വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു
January 08th, 07:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കുകയും തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു.ത്രിപുരയിലെ ഖോവായ്-ഹരിന റോഡിന്റെ 135 കിലോമീറ്റർ മെച്ചപ്പെടുത്തുന്നുന്നതിനും വീതി കൂട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
December 27th, 08:36 pm
ത്രിപുര സംസ്ഥാനത്തുകൂടി 134.913 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്ന ദേശീയ പാത 208-ന്റെ 101.300 കിലോമീറ്റര്‍ (ഖോവായ്) മുതല്‍ 236.213 കിലോമീറ്റര്‍ (ഹരിന) വരെയുള്ള ഭാഗം രണ്ടുവരി പാതയായി വികസിപ്പിക്കുന്നതിനും വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി.ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാര്‍ നവംബര്‍ ഒന്നിന് മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും
October 31st, 05:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ആദരണീയയായ ഷെയ്ഖ് ഹസീനയും ഇന്ത്യന്‍ സഹായത്തോടെയുള്ള മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. 2023 നവംബര്‍ 1 ന് ഏരോവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. അഖൗറ - അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക്; ഖുല്‍ന - മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍; മൈത്രീ സൂപ്പര്‍ താപവൈദ്യുതി നിലയം യൂണിറ്റ് - II എന്നിവയാണ് മൂന്ന് പദ്ധതികള്പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച വിജയത്തിന് പ്രധാനമന്ത്രി യുടെ അഭിനന്ദനം
October 19th, 10:25 pm
പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നേടിയ മികച്ച വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ആഗോള ജൈവ ഇന്ധന സഖ്യത്തിനു തുടക്കമായി
September 09th, 10:30 pm
ആഗോള ജൈവ ഇന്ധന സഖ്യത്തിനു (Global Biofuel Alliance- GBA) തുടക്കമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ, ബംഗ്ലാദേശ്, ഇറ്റലി, യുഎസ്എ, ബ്രസീൽ, അർജന്റീന, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം 2023 സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായാണു സഖ്യത്തിനു തുടക്കംകുറിച്ചത്.പ്രധാനമന്ത്രി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി
September 08th, 07:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി. 2023 സെപ്തംബർ 9നും 10നും നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ അതിഥിരാജ്യത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹസീന ഇന്ത്യയിലെത്തിയത്.മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ന്യൂഡൽഹിയിലെ വസതിയിൽ പ്രധാനമന്ത്രി മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും
September 08th, 01:40 pm
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഇന്ന് വൈകുന്നേരം ന്യൂഡൽഹിയിലെ തന്റെ വസതിയിൽ മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൊത്തത്തിലും പെട്രോകെമിക്കൽസ് മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 03rd, 10:02 pm
അസമിനെ പെട്രോകെമിക്കൽസിന്റെ പ്രധാന കയറ്റുമതി രാജ്യമായി ഉയർത്താനുള്ള ശ്രമമായ അസം പെട്രോകെമിക്കൽ പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള ആദ്യത്തെ മെഥനോൾ കയറ്റുമതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഐ.ടി.യു ഏരിയ ഓഫീസ് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
March 22nd, 03:34 pm
വളരെ സവിശേഷവും പുണ്യവുമായ ദിവസമാണ് ഇന്ന്. ഹിന്ദു കലണ്ടറിലെ പുതുവര്‍ഷം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. നിങ്ങള്‍ക്കും എല്ലാ രാജ്യവാസികള്‍ക്കും ഞാന്‍ വിക്രം സംവത് 2080 ആശംസിക്കുന്നു. വിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി വിവിധങ്ങളായ കലണ്ടറുകള്‍ പ്രചാരത്തിലുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് തീയതിയും സമയവും നല്‍കുന്ന കൊല്ലവര്‍ഷത്തിന്റെ മലയാളം കലണ്ടറും തമിഴ് കലണ്ടറും ഉണ്ട്. 2080 വര്‍ഷം മുമ്പു മുതല്‍ വിക്രം സംവതും ഇവിടെ ഉണ്ട്. നിലവില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ 2023 ആണ് കാണിക്കുന്നത്, എന്നാല്‍ അതിനും 57 വര്‍ഷം മുമ്പാണ് വിക്രം സംവത് ആരംഭിച്ചത്. ഈ ശുഭദിനത്തില്‍ ടെലികോം, ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളി), അനുബന്ധ നൂതനാശയമേഖലകളില്‍ ഒരു പുതിയ തുടക്കം സംഭവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ഐ.ടി.യു) ഏരിയ ഓഫീസും ഇന്നൊവേഷന്‍ സെന്ററും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിനുപുറമെ, ഒുരു 6ജി ടെസ്റ്റ് ബെഡിനും ഇന്ന് സമാരംഭം കുറിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നമ്മുടെ വിഷന്‍ ഡോക്യുമെന്റും (ദര്‍ശന രേഖയും)അനാവരണം ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം പകരുക മാത്രമല്ല, ദക്ഷിണ ഏഷ്യയ്ക്കും ഗ്ലോബല്‍ സൗത്തിനും പരിഹാരങ്ങളും നൂതനാശയങ്ങളും പ്രദാനം ചെയ്യുകയും ചെയ്യും. ഇത് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ച് നമ്മുടെ സര്‍വകലാശാല പഠന ഗവേഷണ വിഭാഗം (അക്കാദമിയ), നൂതനാശയക്കാര്‍ (ഇന്നൊവേറ്റര്‍), സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം എന്നിവയില്‍.ഐടിയു ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 22nd, 12:30 pm
വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിന്റെ (ഐടിയു) ഇന്ത്യയിലെ പുതിയ ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ഭാരത് 6ജി മാർഗദർശകരേഖയുടെ പ്രകാശനവും 6ജി ഗവേഷണ - വികസന പരീക്ഷണസംവിധാനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കി. വിവര വിനിമയ സാങ്കേതിക വിദ്യകൾക്കായുള്ള (ഐസിടി) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് ഐടിയു. ഏരിയ ഓഫീസ് സ്ഥാപിക്കുന്നതിനായി ഐടിയുവുമായി 2022 മാർച്ചിലാണ് ഇന്ത്യ ആതിഥേയ രാജ്യ ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇത് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളെ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുകയും മേഖലയിൽ പരസ്പര പ്രയോജനകരമായ സാമ്പത്തിക സഹകരണം വളർത്തുകയും ചെയ്യും.ഐടിയു ഏരിയ ഓഫീസും നൂതനാശയകേന്ദ്രവും പ്രധാനമന്ത്രി നാളെ (മാർച്ച് 22ന്) ഉദ്ഘാടനം ചെയ്യും
March 21st, 04:00 pm
രാജ്യത്തെ പുതിയ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2023 മാർച്ച് 22ന്) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30നു വിജ്ഞാൻ ഭവനിലാണു പരിപാടി. ചടങ്ങിൽ ഭാരത് 6ജി കാഴ്ചപ്പാടുരേഖ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും 6ജി ഗവേഷണ-വികസന പരീക്ഷണസംവിധാനത്തിനു തുടക്കംകുറിക്കുകയും ചെയ്യും. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
March 19th, 07:33 pm
ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈനിന്റെ സംയുക്ത വെർച്വൽ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
March 18th, 05:10 pm
ആസാമിൽ നിന്ന് വരുന്ന ഇന്ത്യൻ സർക്കാരിലെ മന്ത്രി ശ്രീ രാമേശ്വർ തേലി,പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്തു.
March 18th, 05:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ (ഐബിഎഫ്പി) ഇന്ന് വെർച്വൽ രൂപത്തിൽ ഉദ്ഘാടനം ചെയ്തു. 2018 സെപ്റ്റംബറിൽ രണ്ട് പ്രധാനമന്ത്രിമാരും ഈ പൈപ്പ് ലൈൻ നിർമ്മാണത്തിന് തറക്കല്ലിട്ടു. നുമാലിഗഡ് റിഫൈനറി ലിമിറ്റഡാണ് 2015 മുതൽ ബംഗ്ലാദേശിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് . ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ അതിർത്തി കടന്നുള്ള ഊർജ്ജ പൈപ്പ് ലൈനാണിത്.ത്രിപുരയിലെ ജനങ്ങൾ 'റെഡ് സിഗ്നൽ' നീക്കി 'ഇരട്ട എഞ്ചിൻ സർക്കാരിനെ' തിരഞ്ഞെടുത്തു: പ്രധാനമന്ത്രി മോദി അഗർത്തലയിൽ
February 13th, 04:20 pm
ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഗർത്തലയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇടതുപക്ഷ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു, അവർ വർഷങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഇടതുപക്ഷ ഭരണം ത്രിപുരയെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനങ്ങൾക്ക് ഇവിടെ നിലനിന്ന അവസ്ഥ മറക്കാൻ കഴിയില്ല.