ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങളിൽ നിന്നുള്ള വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

April 09th, 10:31 pm

ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു. കടുവ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഗാർഡുകളുടെയും ടൈഗർ റിസർവ് ഫ്രണ്ട് ലൈൻ സ്റ്റാഫുകളുടെയും മറ്റെല്ലാവരുടെയും കഠിനാധ്വാനത്തെയും അദ്ദേഹം അംഗീകരിച്ചു.

Highlights of PM Modi’s Southern Sojourn to Telangana, Tamil Nadu and Karnataka

April 09th, 05:53 pm

PM Modi’s Southern Sojourn encompassed an action-packed tour of the three states of Telangana, Tamil Nadu, and Karnataka. He inaugurated and laid foundation stones for various projects across sectors of infrastructure, tourism, and health among others totalling about Rs. 19,000 crores. A special highlight of this trip is PM’s visit to the Bandipur and Mudumalai wildlife sanctuaries to commemorate the 50th anniversary of “Project Tiger”.

പ്രധാനമന്ത്രി ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു

April 09th, 02:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെയും തമിഴ്‌നാട്ടിലെയും ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാപ്പാന്മാരുമായും കാവടികളുമായും ഇടപഴകുകയും ആനകൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഓസ്‌കാർ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്ററിയിലെ ആനപാലകരുമായും പ്രധാനമന്ത്രി സംവദിച്ചു.

മൈസൂരിൽ പ്രോജക്ട് ടൈഗർ അൻപതാം വാർഷിക അനുസ്മരണ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 09th, 01:00 pm

തുടക്കത്തിൽ, ഞാൻ ഒരു മണിക്കൂർ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാവിലെ ആറുമണിക്ക് ഞാൻ പുറപ്പെട്ടു; കൃത്യസമയത്ത് കാടുകൾ സന്ദർശിച്ച് മടങ്ങാം എന്ന് കരുതി. നിങ്ങളെ എല്ലാവരെയും കാത്തിരുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കടുവകളുടെ പുതിയ എണ്ണത്തിന്റെ വീക്ഷണത്തിൽ ഇത് അഭിമാന നിമിഷമാണ്; ഈ കുടുംബം വികസിക്കുന്നു. കടുവയ്ക്ക് കൈയടി നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി!

കർണാടകത്തിലെ മൈസൂരുവിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 09th, 12:37 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകത്തിലെ മൈസൂരു സർവകലാശാലയിൽ 'പ്രോജക്ട് ടൈഗറ‌ിന്റെ 50-ാം വാർഷിക അനുസ്മരണ' പരിപാടി ഇന്ന് ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.

വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 18th, 11:15 am

വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും നമ്മുടെ ജനങ്ങൾക്കിടയിലുള്ള അത്തരം അനുകമ്പ പ്രശംസനീയമാണെന്നും പറഞ്ഞു.