പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികള്‍’ പ്രധാനമന്ത്രി ഡിസംബര്‍ 25ന് പ്രകാശനം ചെയ്യും

December 24th, 07:47 pm

മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 25ന് വൈകിട്ട് 4.30ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികളുടെ’ 11 വാല്യങ്ങളുള്ള ആദ്യ ശ്രേണി പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.

വാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 18th, 02:16 pm

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!

പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 18th, 02:15 pm

മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കാശി തമിഴ് സംഗമം 2.0യുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 17th, 06:40 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരേ, കാശിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പണ്ഡിതന്മാരേ, തമിഴ്നാട്ടില്‍ നിന്ന് കാശിയിലെത്തിയ എന്റെ സഹോദരീസഹോദരന്മാരേ, മറ്റെല്ലാ പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ‘കാശി തമിഴ് സംഗമം 2023’ ഉദ്ഘാടനം ചെയ്തു

December 17th, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 'കാശി തമിഴ് സംഗമം 2023' ഉദ്ഘാടനം ചെയ്തു. കന്യാകുമാരി-വാരാണാസി തമിഴ് സംഗമം ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത അ‌ദ്ദേഹം, തിരുക്കുറലിന്റെയും മണിമേകലൈയുടെയും മറ്റ് ഇതിഹാസ തമിഴ് സാഹിത്യകൃതികളുടെയും വിവിധ ഭാഷകളിലേക്കും ബ്രെയിൽ ലിപിയിലേക്കുമുള്ള വിവർത്തനങ്ങൾ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിനും സാംസ്കാരികപരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. 'കാശി തമിഴ് സംഗമം' ലക്ഷ്യമിടുന്നത്, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളായ തമിഴ്നാടിനും കാശിക്കുമിടയിലുള്ള പുരാതനമായ ബന്ധങ്ങൾ ആഘോഷിക്കലും പുനഃസ്ഥാപിക്കലും പുനരന്വേഷണവുമാണ്.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 30th, 11:30 am

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.

തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകളുടെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 03:37 pm

തമിഴ്നാട് ഗവർണർ, ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിൻ, ക്യാബിനറ്റ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ എൽ മുരുകൻ, ഭാരതി പവാർ ജി തമിഴ്നാട് ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ , തമിഴ്നാട് നിയമസഭയിലെ അംഗങ്ങളേ !

തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സിഐസിടിയുടെ പുതിയ കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 12th, 03:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. എല്‍ മുരുകന്‍, ഡോ. ഭാരതി പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, 11 മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനവും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുന്നതോടെ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും അതോടൊപ്പം സംസ്‌കാരവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Strengthening India's dairy sector is one of the top priorities of our government: PM Modi

December 23rd, 11:15 am

Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.

PM inaugurates and lays the foundation of multiple projects in Varanasi

December 23rd, 11:11 am

Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.

പ്രധാനമന്ത്രി വാരാണസിയിൽ വ്യാഴാഴ്ച ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും

December 21st, 07:41 pm

തന്റെ മണ്ഡലമായ വാരാണസിയുടെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക എന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഈ ദിശയിൽ മുന്നോട്ട് നീങ്ങിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 23-ന് വാരാണസി സന്ദർശിക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്യും.

മെഡിക്കൽ കോഴ്സുകളിൽ ഒബിസിക്കാർക്കും സാമ്പത്തികമായി ദുർബലരായവർക്കും സംവരണം നൽകാനുള്ള ഗവണ്മെന്റ് തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

July 29th, 05:17 pm

നടപ്പ് അധ്യയന വർഷം മുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ഒ.ബി.സികാർക്ക് 27 ശതമാനവും സാമ്പത്തികമായി ദുർബല വിഭാഗത്തിന് 10 ശതമാനവും സംവരണവും നൽകാനുള്ള ഗവണ്മെന്റിന്റെ സുപ്രധാന തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ്  എടുത്ത നിർണായക  തീരുമാനം

July 29th, 03:38 pm

അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എം‌ബി‌ബി‌എസ് / എം‌ഡി / എം‌എസ് / ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27% സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ കീഴിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.

പ്രധാനമന്ത്രി ജൂലൈ 15 ന് വാരണസി സന്ദർശിക്കും

July 13th, 06:18 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ജൂലൈ 15 ന് വാരണസി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം ഒന്നിലധികം വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകായും, ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്യും.

Gurudev's vision for Visva Bharati is also the essence of self-reliant India: PM Modi

December 24th, 11:01 am

PM Modi addressed centenary celebrations of Visva Bharati University. In his address, PM Modi said, Gurudev Rabindranath Tagore called for a ‘swadeshi samaj’. He wanted to see self-reliance in agriculture, commerce and business, art, literature etc. Tagore wanted the entire humanity to benefit from India’s spiritual awakening. The vision for a self-reliant India is also a derivative of this sentiment. The call for a self reliant India is for the world’s benefit too.

PM Modi addresses centenary celebrations of Visva Bharati University

December 24th, 11:00 am

PM Modi addressed centenary celebrations of Visva Bharati University. In his address, PM Modi said, Gurudev Rabindranath Tagore called for a ‘swadeshi samaj’. He wanted to see self-reliance in agriculture, commerce and business, art, literature etc. Tagore wanted the entire humanity to benefit from India’s spiritual awakening. The vision for a self-reliant India is also a derivative of this sentiment. The call for a self reliant India is for the world’s benefit too.

പ്രധാനമന്ത്രി ഫെബ്രുവരി 16നു വാരാണസി സന്ദര്‍ശിക്കും; ദീന്‍ദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രതിമ അനാഛാദനം ചെയ്യും

February 14th, 02:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 16ന് സ്വന്തം നിയോജക മണ്ഡലമായ വാരാണസിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തും.

Our efforts are towards making a modern Kashi that also retains its essence: PM Modi

February 19th, 01:01 pm

PM Narendra Modi today launched various development initiatives in Varanasi. The projects pertaining to healthcare would greatly benefit people in Varanasi and adjoining areas. Addressing a gathering, PM Modi commended the engineers and technicians behind development of the Vande Bharat Express. He termed the train as a successful example of ‘Make in India’ initiative.

വാരണാസിയില്‍ പ്രധാനമന്ത്രി 3,350 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

February 19th, 01:00 pm

വാരണാസിയില്‍ 3,350 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, ശുചിത്വം, സ്മാര്‍ട് സിറ്റി, കണക്റ്റിവിറ്റി, വൈദ്യുതി, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ. യു.പി. ഗവര്‍ണര്‍ ശ്രീ. രാം നായിക്, യു.പി. മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാരണാസി ഉടൻ തന്നെ കിഴക്കൻ മേഖലയിലേക്കുള്ള കവാടമാകും, എന്ന് പ്രധാനമന്ത്രി മോദി

September 18th, 12:31 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷങ്ങളിൽ വാരാണസി അസാധാരണ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരിക്കവേ പറഞ്ഞു. വാരണാസിയിലെ പദ്ധതികളെ കുറിച്ചും ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ വർദ്ധിപ്പിക്കുതിനെ കുറിച്ചും പ്രധാനമന്ത്രി വിശദികരിച്ചു . പുതിയ കാശി, പുതിയ ഇന്ത്യ സൃഷ്ടിക്കുന്നത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു