ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ടിനും ബജ്റംഗ് പുനിയയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

September 19th, 04:47 pm

ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം

August 13th, 11:31 am

എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു

August 13th, 11:30 am

2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയ ബജ്‌റംഗ് പുനിയയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനം

August 05th, 11:05 pm

തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 65 കിലോ ഗുസ്തിയിലാണ് ബജ്‌റംഗ് പുനിയ സ്വർണ്ണ മെഡൽ നേടിയത്.

എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 16th, 10:56 am

ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!

2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 07th, 05:49 pm

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ചു നടന്ന പ്രാര്‍ഥനായോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

August 20th, 05:10 pm

അടുത്തിടെ നിര്യാതനായ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അനുസ്മരിക്കാനായി ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രാര്‍ഥനായോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഏഷ്യന്‍ ഗെയിംസ് 2018ല്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 19th, 08:55 pm

ഏഷ്യന്‍ ഗെയിംസ് 2018ല്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യൻ ഗുസ്തി മത്സരങ്ങളിൽ സ്വർണം നേടിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 13th, 11:09 pm

ഏഷ്യൻ ഗുസ്തി മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.” ഏഷ്യൻ ഗുസ്തി മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കിയ ബജ്‌രംഗ് പുനിയയ്ക്ക് അഭിനന്ദനങ്ങൾ. ഈ ശ്രേഷ്ഠമായ നേട്ടത്തിൽ രാജ്യം അഭിമാനം കൊള്ളുന്നു, ” പ്രധാനമന്ത്രി പറഞ്ഞു