ദേശീയ പാത -334 ബി യിൽ 40.2 കിലോമീറ്റർ ദൂരത്തിൽ സുസ്ഥിര വസ്തുക്കളുടെ ഉപയോഗത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

June 14th, 10:57 pm

ദേശീയ പാത -334 ബി യിൽ 40.2 കി.മീ ദൂരത്തിൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദപരവുമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്ലൈ ആഷും പോലുള്ള സുസ്ഥിര വസ്തുക്കളുടെ ഉപയോഗത്തിന് മുൻഗണന നൽകിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. യുപി-ഹരിയാന അതിർത്തിക്കടുത്തുള്ള ബാഗ്പത്തിൽ നിന്ന് ആരംഭിച്ച് ഹരിയാനയിലെ റോഹ്നയിൽ അവസാനിക്കുന്നു.

ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും

December 01st, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.