പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ബി20 ഉച്ചകോടി ഇന്ത്യ 2023 നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രുപം
August 27th, 03:56 pm
നമ്മുടെ രാജ്യത്തുടനീളം ഉത്സവാന്തരീക്ഷം നിലനിൽക്കുന്ന സമയത്താണ് വ്യവസായ പ്രമുഖരായ നിങ്ങളെല്ലാവരും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ദൈർഘ്യമേറിയ വാർഷിക ഉത്സവ സീസൺ ഒരു തരത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ സമൂഹവും ബിസിനസ്സുകളും ആഘോഷിക്കുന്ന സമയമാണ് ഈ ഉത്സവകാലം. ഇത്തവണ ആഗസ്റ്റ് 23 മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ ആഘോഷം ചന്ദ്രയാൻ ചന്ദ്രനിൽ എത്തിയതിനെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിൽ നമ്മുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അതേ സമയം, ഇന്ത്യൻ വ്യവസായവും വലിയ പിന്തുണ നൽകി. ചന്ദ്രയാനിൽ ഉപയോഗിക്കുന്ന പല ഘടകങ്ങളും നമ്മുടെ വ്യവസായം, സ്വകാര്യ കമ്പനികൾ, MSMEകൾ എന്നിവ വികസിപ്പിച്ചെടുക്കുകയും ആവശ്യമായ സമയപരിധിക്കുള്ളിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു തരത്തിൽ, ഈ വിജയം ശാസ്ത്രത്തിനും വ്യവസായത്തിനും അവകാശപ്പെട്ടതാണ്. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പം ലോകം മുഴുവൻ ഇത് ആഘോഷിക്കുന്നു എന്നതാണ് പ്രധാനം. ഈ ആഘോഷം ഒരു ഉത്തരവാദിത്ത ബഹിരാകാശ പ്രോഗ്രാം നടത്തുന്നതിനെക്കുറിച്ചാണ്. രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനാണ് ഈ ആഘോഷം. ഈ ആഘോഷം പുതുമയെക്കുറിച്ചാണ്. ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ സുസ്ഥിരതയും സമത്വവും കൊണ്ടുവരുന്നതിനാണ് ഈ ആഘോഷം. ബി 20 ഉച്ചകോടിയുടെ പ്രമേയവും ഇതാണ് - RAISE. ഇത് ഉത്തരവാദിത്തം, ത്വരണം, നവീകരണം, സുസ്ഥിരത, സമത്വം എന്നിവയെക്കുറിച്ചാണ്. കൂടാതെ, അത് മാനവികതയെക്കുറിച്ചാണ്. ഇത് ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയെക്കുറിച്ചാണ്.ബി20 ഉച്ചകോടി ഇന്ത്യ 2023നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 27th, 12:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ബി 20 ഉച്ചകോടി ഇന്ത്യ 2023 നെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവരെ ബി 20 ഇന്ത്യ വിജ്ഞാപനത്തെക്കുറിച്ച് ആലോചിക്കാനും ചർച്ച ചെയ്യാനും ബി20 ഉച്ചകോടി കൂട്ടിയോജിപ്പിക്കുന്നു. ജി 20ക്ക് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും നയപരമായ 172 നടപടികളും ബി20 ഇന്ത്യ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു.പ്രധാനമന്ത്രി ബി20 ഉച്ചകോടി ഇന്ത്യ 2023-നെ ആഗസ്റ്റ് 27-ന് അഭിസംബോധന ചെയ്യും
August 26th, 09:55 pm
R.A.I.S.E-ഉത്തരവാദിത്തപരവും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം B20 ഇന്ത്യ കമ്മ്യൂണിക്കെ ചർച്ച ചെയ്യാനും ച ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളെയും ബിസിനസ്സ് നേതാക്കളെയും വിദഗ്ധരെയും ബി20 ഉച്ചകോടി ഇന്ത്യ കൊണ്ടുവരുന്നു. B20 ഇന്ത്യ കമ്മ്യൂണിക്കിൽ G20-ന് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും 172 നയ നടപടികളും ഉൾപ്പെടുന്നു.